(Sohan KP)
മഴമേഘങ്ങളകന്ന മാനം
മനതാരില്‍ തിളങ്ങും
ഭഗവാന്‍ തന്‍ രൂപം
നിഴലും മഞ്ഞ് ധൂളികളും
ആതിരനിലാവും
ഇടകലരും മുറ്റം
ചെറുകാറ്റില്‍ ചാഞ്ചാടി
തിളങ്ങും ഭദ്രദീപനാളങ്ങള്‍
ശ്രുതിമധുരം നാടന്‍ ഈരടികള്‍
തിരുവാതിരപ്പാട്ടിന്‍ സംഗീതത്തില്‍ താളലയങ്ങളില്‍
തെളിഞ്ഞ വിണ്ണില്‍ നിലാവില്‍
ഉയര്‍ന്ന് പൊങ്ങീടുമലകള്‍
അനുപമമീ മാനിനിമാര്‍ തന്‍
തനുവും മനവും മറന്ന്
സ്വയമലിയും നടനലാസ്യം
തുടിതാളത്തിന്‍ മേളം
ദശപുഷ്പം ചൂടും പുലര്‍കാലം
ഇരവു പകലായി
ഒടുവില്‍ പുണ്യമായെത്തും
ദശപുഷ്പം ചൂടും പുലര്‍കാലം
ആമോദത്തിന്‍,ഉന്‍മേഷത്തിന്‍
നാളുകള്‍
ഓര്‍മ്മകളില്‍ വര്‍ണ്ണപ്പകിട്ടായ്
ഒരു സംസ്ക്യതിയായ്
തിരുവാതിരമാഹാത്മ്യത്തിന്‍
മായക്കാഴ്ചകള്‍