മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അർത്ഥം തിരയുമ്പോൾ
മൗനം കൊണ്ടാണ്
ഇരുട്ടിന്റെ ആഴമളന്നത്
സ്വയം കുത്തിനോവിക്കുന്ന
ഓർമകൾക്കു മീതെ


തിരശീല വീണു കഴിഞ്ഞിരുന്നു
ഇടറിയ കാലത്തിന്റെ
സൂചിയിൽ നിന്നും
ഇറങ്ങിപ്പോയ സമയങ്ങൾ 
പിന്നീടൊരിക്കലും
മടങ്ങി വന്നില്ല
എന്നിട്ടും
മുന്നോട്ടു മാത്രം നടന്ന്അവ
ആരുടെയൊക്കെയോ
സമയങ്ങളെ ചിട്ടപ്പെടുത്തുന്നുണ്ട്

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ