malayalam

(Please send the profile photo of the author to This email address is being protected from spambots. You need JavaScript enabled to view it.)

ഇളനീരിൻ മധുരിമ മനതാരിൽ പകരുന്ന മലയാളമാണെന്റെ മാതൃഭാഷ
കുഞ്ഞിളം ചെഞ്ചുണ്ടിൽ അമ്മിഞ്ഞപാലുപോൽ എന്നുള്ളമാദ്യം നുകർന്ന ഭാഷ
മണ്ണിലെ കൺകണ്ട ദൈവത്തെ ആദ്യമായ് അമ്മയെന്നോതിയ ഭാഷ
ആലോലസുന്ദര൦ ചായുറങ്ങാൻ അമ്മ താരാട്ടു പാടിയ ഭാഷ

അച്ഛന്റെ ആർദ്ര വാത്സല്യം തുളുമ്പുന്ന അമൃത ഭാഷ...
ശാരിക കൊഞ്ചലിൻ ശാലീനസൌഭഗ൦ രാമായണം തന്ന ഭാഷ
കുഞ്ചന്റെ തുള്ളലിൽ നേരെഴു൦ നർമ്മത്തിൻ പഞ്ചാമൃത൦ ചേർത്ത ഭാഷ
വീണപൂവിൻ നഷ്ട രാജപ്രതാപത്തെ വേദാന്തമാക്കിയ ഭാഷ
സഹൃദയ സൌഹൃദം എന്റെ ഭാഷ
സാഹിതീ സുന്ദരം ശ്രേഷ്൦ഭാഷ...

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ