മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കാറ്റ്,
ഇലയിലേയ്ക്ക്
തിരമാല
കടലിലേയ്ക്ക്
വെളിച്ചം
സൂര്യനിലേയ്ക്ക്
നീരുറവ, അതിന്റെ-
കുംഭങ്ങളിലേയ്ക്ക്
നിലവിളികൾ, അതിന്റെ-
മൗനത്തിലേയ്ക്ക്-
മടങ്ങുന്നു.

അഗ്നി കത്തുന്ന-
കണ്ണാലാകാശം-
കടലുകീറി, ച്ചുവക്കുന്ന വേളയിൽ-
നിലാ, പ്പൂ പൊഴിക്കും നേരവും
മടങ്ങിയെത്തു,ന്നാഴിതൻ മാറിൽ
നിറനിലാവായ്  നീണ്ടുനിവർന്നേ -
കിടപ്പൂ , മടങ്ങാനൊരുക്കമായ് 

പട്ടു,ണങ്ങിക്കിടക്കതാം-
ചെടി, പൊട്ടിമുളച്ചു-
മടങ്ങിയെത്തുന്നു, പിന്നെയും
പട്ടു,ണങ്ങി, മടങ്ങുന്നു, ജീവിതം
പട്ടടയിലൊതുങ്ങുന്നു 

പുഷ്പവും, പൂവാടിയും
പുഴുവും ,കൂത്താടിയും
പുല്ലും, പുൽച്ചാടിയും
അല്ല, ലില്ലാതെഴും-
മന്നവനു, മഭയം, മടക്കമല്ലോ !!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ