വിളിച്ചുവോയെന്റെ പുറകിൽ നിന്നാരോ...
വെളിച്ചമെത്താത്ത വഴിയരികിലായ്
പകച്ചു നിൽക്കവേ പടിയിറങ്ങിയി-
ട്ടധികമായില്ല സമയമെങ്കിലും
തിരിഞ്ഞു നോക്കണോ മനസിനുള്ളിലാ-
യുയർന്ന തോന്നലായവഗണിക്കണോ?
എടുത്തിടാം നിനക്കുടമ യുള്ളവ
ഒഴിഞ്ഞു പോകിനിയിവിടെ നിൽക്കൊലാ
കരുണയില്ലാത്ത കഠോര വാക്കുകൾ
കരളിലഗ്നിയായ് പുകഞ്ഞുയരവെ,
കരയുവാൻ നീരുചുരത്തീ ലാമിഴി -
കടുതരമൊരു ശില പോലായ്മനം!
തളർന്നിരുന്നു പോയ് മരത്തണൽ തീർത്ത
മധുരിതമാകും കുളിരണിപ്പന്തൽ
അലിവുമെത്രയോ കുളുർമയുമേകി -
യവിടെയെത്രനാളൊരേ നിലനിൽപൂ
അളവെഴാത്തതാമരുമയാംസ്നേഹം
തഴുകിയെത്തിടുമിളം തെന്നലായീ..
നനയുന്നു മിഴി ഹൃദയതാളമി -
തധികവേഗമായ് തളരും മേനിയും
ഇതെന്റെയാം വിധി ഇനിയുമാരെയും
പഴിക്കുവാനില്ല പരാതിയുമില്ല
അറിയുകില്ലെനിക്ക വനിയിലെന്റെ_
യരുമയാം മാതാപിതാക്കളാരെന്നും
തെളിയുമോർമയിലൊരു ദിനംതാനാ-
കവലയിൽ കരഞ്ഞിരിക്കും നേരത്തായ്
അരികിലെത്തിയ ന്നൊരാൾകരുണയാർ -
ന്നടുത്തു വന്നതുംകരം പിടിച്ചതും
മനുഷ്യരൂപമായ് മഹാപ്രഭാവമാർ -
ന്നവതാരം പോലെയമരർ ഭൂമിയിൽ
അളവറ്റസ്നേഹം പകർന്നതിൻ കഥ
അറിഞ്ഞു പിന്നെയാവരുംദിനങ്ങളിൽ
അഗതിയെന്ന തേകരുതിയില്ലാരും
അവിടെയത്രക്കു പ്രിയതരമായീ...
അവിടമാണെന്റെയരു മയാംസ്വപ്നം
അമിതവേഗമായ് പടർന്നു പന്തലിട്ട -
തിൽവിരിഞ്ഞെത്ര നിറമാർന്ന പൂക്കൾ
അധികഭംഗിയായ് പ രി ലസിക്കവെ
കമനീയമായ കിനാക്കളെയൊന്നും
കരുതുവാൻപോലും സമയമെത്തീല ..
അവിടമാകെയൊരകിലിൻ ഗന്ധമായ്
സ്വയമെരിഞ്ഞതുമറിഞ്ഞതേയില്ല...
ഋതുഭേദങ്ങളും ദിനരാത്രങ്ങളും
ദ്രുതഗതിയാർന്നുപൊലിഞ്ഞു പോയതും
നിതാന്ത കർമത്തിൻ പ്രവാഹവേഗമായ്
പരിണതിയൊന്നുമറിയാതെപോയീ...
അതിനിടക്കെത്ര നവാഗതരെത്തീ
തണലായി നിന്നോർ പറയാതെപോയി ...
പുതിയ കാലത്തിൻ പരിഷ്കാരമെത്തീ
പഴയൊരോർമകൾ പ ടിപ്പുറത്തായി
അതിന്റെ കൂടെയി പുരാതനവസ്തു
പറയാതെ തന്നെയിറങ്ങേണ്ടതല്ലേ
പറയിപ്പിച്ചതെൻ മoയത്തമല്ലേ?