(Jojo Jose Thiruvizha)
പട്ടി, പല്ലി, പാ൩്, പാറ്റ എന്നിവയ്ക്ക് പ്രണയവുമായി ബന്ധമുണ്ടോ. ഉണ്ട് എന്നാണ് എൻെറ അനുഭവം. ഞാൻ രാവിലത്തെ എറണാകുളം പാസഞ്ചറിനാണ് ജോലിക്ക് പോയി കൊണ്ടിരുന്നത്. മുല്ലശ്ശേരി കനാൽ റോഡിലാണ് എൻെറ ജോലിസ്ഥലം. സൗത്ത് റെയിൽവേസ്റ്റേഷനിൽ നിന്ന് നടക്കാവുന്ന ദൂരമേ ഉള്ളൂ.
തിരിച്ച് വരുന്നതും അതുവഴി തന്നെ. അങ്ങനെ ഒരു ദിവസം വൈകിട്ടത്തെ പാസഞ്ചർ പിടിക്കാൻ ഞാൻ റെയിൽവേസ്റ്റേഷനിലേക്ക് നടക്കുക ആയിരുന്നു. എൻെറ മുന്നിലായി ഒരു മോഡേൺ സുന്തരി പോകുന്നുണ്ട്. അവളെയും നോക്കി നമ്മള് പുറകെ വിട്ടു. അങ്ങനെ ഞങ്ങൾ നടന്ന് കെ.എസ്.ആർ.ടി.സി ഗ്യാരേജിൻെറ അവിടുത്തെ വളവ് കഴിഞ്ഞപ്പോൾ ഒരു അത്യാഹിതം സംഭവിച്ചു. അവിടെ ത൩ടിച്ചിരുന്ന നാടോടികളിൽ ആരോ ഒരു പട്ടിയെ കല്ലികൊണ്ട് എറിഞ്ഞു. പട്ടി മോങ്ങിക്കൊണ്ട് റോക്കറ്റു വിട്ട പോലെ മുന്നിലേക്ക് പാഞ്ഞു. എൻെറ മുന്നിൽ പോയി കൊണ്ടിരുന്ന പെൺകൊച്ച് എങ്ങനെയൊ പുറകിലെത്തി എന്നെ വട്ടം പിടിച്ചു. പേടിച്ച് വിറയ്ക്കുന്നുണ്ടായിരുന്നു എങ്കിലും ഞാൻ അങ്ങനെ നിന്നു കൊടുത്തു. പട്ടി സ്ഥലം വിട്ടതും അവളുടെ സ്വഭാവം അങ്ങ് മാറി അവൾ നടപ്പിൻെറ സ്പീഡ് അങ്ങ് കൂട്ടി. ഞാനു പുറകെ വിട്ടു. ഞാൻ അവളുടെ പേരും, സ്ഥലവും, ജോലിയും തിരക്കിക്കൊണ്ടിരുന്നപ്പോൾ അവൾക്ക് ഒരു ഫോൺ വന്നു. അവൾ ഫോണും ചെവിയിൽ വച്ച് നല്ല സ്പീഡിൽ നടന്നു. പുറകെ ചെന്നിട്ട് മൈൻഡ് പോലും ചെയ്തില്ല. പവനായി വീണ്ടും ശവമായി. ഇത് കഴിഞ്ഞപ്പോൾ മുതൽ എൻെറ ചിന്ത ഇതാണ് പ്രണയത്തിൽ ഇജ്ജാതി ജന്തുക്കൾക്ക് ഒരു സ്ഥാനമുണ്ട്. എന്താണ് നിങ്ങളുടെ അഭിപ്രായം?.