മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഇന്നത്തെ തണുത്ത ദിവസത്തിലെ കാലത്ത്‌  എന്തോ  കാര്യത്തിന്  ബാൽക്കണിയുടെ  അടുത്തേക്ക്  പോയതാണ് ഞാൻ.   അപ്പോഴാണ്  ആ  കാഴ്ച കാണാനിടയായത്. ഭാര്യാ  മാതാവ് എന്റെ നേരെ നോക്കി

മൗനം പാലിച്ചു കൊണ്ട്  നിന്നെ അടിക്കും, ഇടിക്കും എന്നെല്ലാം കൈ കൊണ്ട് ധൃഗതിയിലുള്ള  അംഗവിക്ഷേപങ്ങൾ നടത്തുന്നു.   കൃഷ്ണാ ഗുരുവായൂരപ്പാ  ഇതെന്തു കഥ!! ? ഇന്നേ  വരെ മുഖം കറുപ്പിക്കിച്ചൊരു വാക്കുപോലും പറഞ്ഞിട്ടില്ലാത്ത ആൾക്കിതെന്തു പറ്റി എന്ന് സ്വാഭാവികമായും ഞാൻ ചിന്തിച്ചു പോയി.  പല തിരക്കുകൾക്കുള്ളിൽ ഞാൻ അതങ്ങു മറക്കുകയും ചെയ്തു.    പിന്നീട് ഉച്ചയൂണുകഴിഞ്ഞ ശേഷം  പുസ്തക പാരായണത്തിനിടയിൽ  ബാത് റൂമിലേക്കു പോകുന്ന വഴി അമ്മയുടെ  കിടപ്പു മുറിയിലെ  ബെഡ്‌ഡിലിരുന്നുകൊണ്ട്  കുറച്ചുകൂടി രൂക്ഷമായും  മുഖത്തു ഒരു കത്തി വേഷം  ജ്വലിപ്പിച്ചു കൊണ്ടും മേല്പറഞ്ഞ ഭീഷണി  മുഴക്കുന്നകണ്ടു. സംഗതി  ഗൗരവ  സ്വഭാവമുള്ളതാകയാൽ  വിവരം  താമസം വിനാ ഭാര്യയെ അറിയിച്ചു.    "നിങ്ങളെന്താ പ്രാന്ത് പറയണതെന്ന്"  സഹധർമ്മിണി മെക്കട്ട്  കേറി.    "ന്നാ നീ തന്നെ സ്വയം  കണ്ട്  ബോധ്യപ്പെട്" എന്ന് ഞാൻ.    പിന്നെ വാമഭാഗത്തിന്റെ ജുഡീഷ്യൽ  അന്വേഷണത്തിൽ  കഥാപാത്രം ഗ്യാസ് വന്ന് പുളയുന്നതാണെന്നും അതിൽ  നിന്നുള്ള  മോക്ഷപ്രാപ്തിക്കായി   സഖാത്തി വിലാസിനി മമ്മി  കാണിക്കാറുള്ളപോലെ കൈകൾ  ഉയർത്തി ചുഴറ്റുമ്പോൾ ഗ്യാസ് പുറത്തേക്ക് വായിലൂടെ പുറത്തേക്ക് ചാടിക്കാനുള്ള വിഫല  ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു  ഭീഷണി ഗോഷ്ടികൾ എന്നും വെളിവായി. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ