മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Remya Ratheesh)

മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം അയാൾ ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയതായിരുന്നു . അവിവാഹിതനായ അയാൾക്ക് ഇക്കുറിയെങ്കിലും വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ട്. അതിനായി

അയാൾ ബ്രോക്കറെ സമീപിച്ചു . വധുവാകാൻ പോകുന്ന തന്റെ പെൺകുട്ടിയെ കുറിച്ച് അയാൾക്ക് ഒത്തിരി സങ്കൽപ്പങ്ങൾ ഉണ്ട് .
"പെണ്ണ് സുന്ദരിയായിരിക്കണം കാവ്യാ മാധവന്റെ കണ്ണ് ,സംയുക്താവർമ്മയുടെ മുടി , മീരാ ജാസ്മീന്റെ കുസൃതി , നവ്യാ നായരുടെ ശാലീനത , കല്പനയെപ്പോലെ കോമഡി പറയുന്ന പെണ്ണായിരിക്കണം."  ചെറുക്കന്റെ ഡിമാന്റുകൾ കേട്ട ബ്രോക്കർ പറഞ്ഞു .

"നിങ്ങൾ പറഞ്ഞ പോലുള്ള കുട്ടിയൊക്കെ ഉണ്ട് പക്ഷെ..."
ബാക്കി പറയാതിരുന്ന ബ്രോക്കറോട് ചെറുക്കൻ ജിജ്ഞാസയോടെ ചോദിച്ചു .

"എന്താ...അവൾക്ക് പഠിപ്പില്ലേ...?"
"അതല്ലടോ "
"പിന്നെ പണമില്ലാത്തതാണോ ...? "

"അതുമല്ലെടോ ''
" പിന്നേ...?"
"പിന്നെ എന്താണെന്ന് വെച്ചാ പറഞ്ഞ് തുലയ്ക്കെടോ...? "ക്ഷമ കെട്ട് ചെറുക്കൻ ദേഷ്യത്തോടെ അലറി .
"വേറൊന്നുമല്ല  അവളിപ്പോ എന്റെ കുട്ട്യോളുടെ അമ്മയാ...അത് മതിയെങ്കിൽ ... "
അതുകേട്ട് വാ പൊളിച്ച ചെറുക്കന്റെ വായിൽ ഒരു സിസറും വെച്ചു കൊടുത്ത് ബ്രോക്കർ നടന്നു നീങ്ങി. അല്ല പിന്നെ പേരിനു പോലും പെമ്പിള്ളാരെ കിട്ടാനില്ല അപ്പോഴാണ് അവന്റെയൊരു സങ്കല്പം.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ