(Sumi V)
1956 ൽ പ്രസിദ്ധീകരിച്ച ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ മനോഹരമായ നോവൽ ആണ് "പാത്തുമ്മയുടെ ആട് ".1964 മുതൽ ബഷീർ തന്റെ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിൽ കഴിയുന്ന വേളയിലാണ് ഈ
നോവൽ എഴുതുന്നത്. തിരുത്തലുകൾ നടത്താതെയും പകർത്തിയെഴുതാതെയും സ്വാഭാവികമായ ഭാഷയിൽ പ്രസിദ്ധീകരിച്ച നോവലാണ് "പാത്തുമ്മയുടെ ആട് ".
ഈ നോവലിന് ബഷീർ "പെണ്ണുങ്ങളുടെ ബുദ്ധി " എന്ന മറ്റൊരു പേരും നിർദ്ദേശിച്ചിട്ടുണ്ട്. തന്റെ ഉമ്മയും സഹോദരിമാരും സഹോദരൻമാരുടെ ഭാര്യമാരും അടങ്ങുന്ന സ്ത്രി സമൂഹത്തെ കുറിച്ച് ബഷീർ ഹാസ്യരൂപേണ വിവരിക്കുന്നുണ്ട്.
പാത്തുമ്മയും ആടും എക്കാലത്തും എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു രൂപമാണ്. സാധാരണക്കാരിൽ സാധാരണക്കാരുടെ ഭാഷയാണ് ഇതിൽ ബഷീർ ഉപയോഗിച്ചിരിക്കുന്നത്. താന്നെയും തന്റെ കുടുബാംഗങ്ങങ്ങളേയും പിന്നെ ഒരാടിനെയും ആണ് ഇതിലെ കഥാപാത്രങ്ങളായി ബഷീർ ഉപയോഗിച്ചിരിക്കുന്നത്.
ഒരാടിനെ ചുറ്റിപ്പറ്റിയാണ് ഈ നോവൽ പറയുന്നത്. തന്റെ സഹോദരി പാത്തുമ്മയുടെ ആട്. നോവലിൽ അത് വീട്ടിലെ മറ്റുള്ളവരെക്കാൾ പ്രധാനിയാണ്. കുടുംബങ്ങൾ എല്ലാവരും ഒരുമിച്ചാണ് ആ കൊച്ചു വീട്ടിൽ താമസം. പക്ഷെ പാത്തുമ്മയും കെട്ടിയോനും കുട്ടികളും പിന്നെ ആടും വേറെ വീട്ടിലാണ്. നേരം വെളുക്കുമ്പോൾ പാത്തുമ്മ കുട്ടികൾ പിന്നെ ആട് ഇവരെല്ലാം വീട്ടിലേക്ക് വരും. ആ വരവ് ഒരു സ്റ്റൈലാണ് എന്നാണ് ബഷീർ പറയുന്നത്.
ഭൂമിയിൽ മനുഷ്യന് മാത്രമല്ല പക്ഷിമൃഗാതികൾക്കും സ്ഥാനമുണ്ട് എന്ന് ബഷീർ പറയുന്നു. കൃതിയിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകര്ഷിക്കുന്നത് പാത്തുമ്മയുടെ ആടാണ്. ആട് മുറിയിൽ കയറി പുസ്‌തകങ്ങൾ കഴിക്കുന്നതും പുതപ്പ് കഴിക്കാൻ ശ്രമിക്കുന്നതും. മുറ്റത്തെ ചാമ്പങ്ങമരത്തിൽ നിന്ന് ചാമ്പങ്ങ കഴിക്കുന്നതും മനോഹരമായി ബഷീർ ചിത്രികരിച്ചിട്ടുണ്ട്.
ബഷീറിന്റെ കൃതികൾ വായിക്കുമ്പോൾ നമുക്ക് നിസംശയം പറയാം ബഷീർ സാധാരണക്കാരുടെ എഴുത്തുകാരനാണ് എന്ന്.