മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

യുദ്ധം എത്ര ഭീകരവും ദുരിത പൂർണ്ണവും ആണെന്ന്, യുദ്ധമുഖത്തു പ്രവർത്തിച്ച കവി വിൽഫ്രഡ് ഒവൻ (Wilfred Owen) തന്റെ കവിതകളിലൂടെ വ്യക്തമാക്കുന്നു.

28 ജൂലൈ 1914 നു ആരംഭിച്ചു 11 നവംബർ 1918 നു ഔദ്യോഗികമായി അവസാനിച്ച ഒന്നാം ലോകമഹാ യുദ്ധത്തിൽ ഒന്നരക്കോടിയിൽ അധികം മനുഷ്യർ നേരിട്ടു മരിച്ചു. കൂടാതെ ഒരുകോടിയിൽ അധികം പരോക്ഷമായ യുദ്ധ കാരണങ്ങളാലും മരിച്ചു. 

കടുത്ത ശൈത്യത്തിൽ, വെള്ളം കെട്ടിയ ട്രെഞ്ചുകളിലെ ദുരിതജീവിതവും, കാതടപ്പിക്കുന്ന വെടിയൊച്ചയിൽ നഷ്ടപ്പെടുന്ന സ്വാസ്ഥ്യവും, വിഷ വാതകത്തിൽ കരിഞ്ഞു പോകുന്ന സ്വപ്നങ്ങളും വിളിച്ചോതുന്ന വിൽഫ്രഡ് ഒവന്റെ കവിതകൾ പലതും പുറത്തു വന്നത് അദ്ദേഹത്തിന്റെ മരണ ശേഷമായിരുന്നു. യുദ്ധം അവസാനിക്കുന്നതിനു കൃത്യം ഒരാഴ്ച മുൻപ് കൊല്ലപ്പെട്ട ഒവന്റെ 'യുദ്ധകവിതകൾ' യുദ്ധത്തിന്റെ ദൈന്യതയെ തുറന്നു കാട്ടുന്ന യുദ്ധവിരുദ്ധ കവിതകളായിരുന്നു. യുദ്ധത്തെ ദേശസ്നേഹവുമായി കൂട്ടിക്കെട്ടി, അതിനെ പുകഴ്ത്തിയിരുന്ന മുൻകാല യുദ്ധകവികളിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു എക്കാലത്തെയും മികച്ച യുദ്ധകവി ആയി കരുതപ്പെടുന്ന ഒവൻ. 1918 നവംബർ 4 നു മരിക്കുമ്പോൾ അദ്ദേഹത്തിന് വെറും 25 വയസ്സു മാത്രമായിരുന്നു പ്രായം. വിൽഫ്രഡ് ഒവന്റെ നൂറാം ചരമ വാർഷിക ദിനത്തിൽ എല്ലാ യുദ്ധങ്ങളെയും, യുദ്ധങ്ങൾക്കു കാരണമാകുന്ന ദേശീയതയെയും, വിഭാഗീയതയെയും നമുക്കു വെറുക്കാം.

Arms and the Boy

Let the boy try along this bayonet-blade
How cold steel is, and keen with hunger of blood;
Blue with all malice, like a madman's flash;
And thinly drawn with famishing for flesh.

Lend him to stroke these blind, blunt bullet-leads,
Which long to nuzzle in the hearts of lads,
Or give him cartridges of fine zinc teeth
Sharp with the sharpness of grief and death.

For his teeth seem for laughing round an apple.
There lurk no claws behind his fingers supple;
And God will grow no talons at his heels,
Nor antlers through the thickness of his curls.

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ