ഒരുപാടു നാളിനു ശേഷം ഇന്നാണ് മുറിക്ക് പുറത്തിറങ്ങിയത്... ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം മുറിയിൽ നിന്ന് പുറത്തിറങ്ങി അത് കഴിച്ചു ടിവി കണ്ടു പിന്നെ മുറിയിൽ കയറി അങ്ങനെ ആയിരുന്നു ഇത്രയും നാളത്തെ ലൈഫ്. പക്ഷേ ഇന്ന് കുറെ നാളുകൾക്കു ശേഷം ഇറങ്ങി നടന്നു കണ്ടു. എനിക്ക് തന്നെ തോന്നി എന്തോ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എനിക്ക്. ഞാൻ എന്താണ് ഇത്രനാളും പുറത്തിറങ്ങാതെ അവിടെത്തന്നെ ആയിപ്പോയെന്ന് എനിക്ക് ഒരു ചിന്തയ്ക്ക് വന്നു. പെട്ടെന്ന്
അടുത്ത വീട്ടിലെ ചേച്ചി മുറ്റത്തേക്ക്, അടുത്തേക്ക് വന്നപ്പോൾ ഞാൻ പ്രിയപ്പെട്ട എന്റെ മുറിയിലേക്ക് ഓടാൻ തുടങ്ങി അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് എനിക്കെന്തോ ആളുകളെ ഫേസ് ചെയ്യാൻ ഒരു മടിയും അല്ലെങ്കിൽ മുറിയോടോ അതോ എന്റെ പ്രിയപ്പെട്ട തലയിണയോടുള്ള ഇഷ്ടമോ എന്തൊക്കെയോ എന്നിൽ മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞു. അതുകൊണ്ട് ഞാൻ നേരെ അമ്മയോട് പോയി ചോദിച്ചു ഞാൻ ആകെ മാറിപ്പോയല്ലോ അമ്മ. അമ്മ പറഞ്ഞു ശരിയാ, വളർന്നു തടിയൊക്കെ വെച്ചപ്പോൾ ആകെ മാറിപ്പോയി. ഞാൻ ചോദിച്ചു രൂപം അല്ല ചോദിച്ചത് എന്റെ സ്വഭാവത്തിന് മാറ്റം ഉണ്ടോ. അപ്പോ അമ്മ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു സത്യത്തിൽ. "ഇപ്പോഴല്ല ഏകദേശം ആറു മാസമായി നിനക്കെന്തൊ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഭയങ്കര ഒരു സ്വഭാവമാണ്, ദേഷ്യപ്പെടുക, മിണ്ടാതിരിക്കുക, എന്തെങ്കിലും ചോദിച്ചാലും ദേഷ്യത്തിൽ നടന്നു പോവുക, ഉത്തരങ്ങൾ ഒന്നും പറയില്ല, ആവശ്യങ്ങൾക്ക് മാത്രം പുറത്തുവന്ന സംസാരിക്കുന്ന, ഒരു കാര്യം അന്വേഷിക്കില്ല. എനിക്ക് പേടിയാണ് നിന്നോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഒക്കെ. നീ എങ്ങനെയാണ്, എന്താണ് പറയുന്നത് എന്താ പറയാൻ പറ്റില്.. "
അതും പറഞ്ഞ് അമ്മ ചിരിച്ചു.
ആദ്യായിട്ടായിരിക്കും 'അമ്മ ചിരിച്ചപ്പോ എന്റെ ഉള്ളു കലങ്ങിപ്പോയത്...
എന്താണ് കാര്യമെന്ന് ഞാനാലോചിച്ചു തുടങ്ങി..
ശെരിയാണ് ഞാൻ ഇപ്പോ അങ്ങനെയാണ്... ഒന്നിനോടും താല്പര്യമില്ലാത്ത ഒന്നിനോടും ഇഷ്ടമില്ലാത്ത ഏതോ ഒരാൾ ആയിപോയി... സൗഹൃദങ്ങളും തമാശകളും സ്വപ്നങ്ങളുമൊക്കെ ആയി പാറിപ്പറന്നു നടന്ന ഞാൻ ഇന്ന് ഏതോ ഒരു അദൃശ്യ ലോകത്തിന്റെ നെറുകയിൽ ആണ്...
പലപ്പോഴായി തിരഞ്ഞു വന്ന സൗഹൃദങ്ങളേം ബന്ധങ്ങളേം ഒകെ അവഗണിച്ച നടക്കുകയായിരുന്നു ഞാൻ ഈ വഴിയിൽ..
നഷ്ടപെട്ടത് എന്തോ തിരയുകയായിരുന്നോ ഞാൻ അതോ പുതിയത് എന്തെങ്കിലും കണ്ടെത്താൻ അനേഷിക്കുകയായിരുന്നോ... അറിയില്ല എനിക്ക്...
മാറണം മറക്കണം ചിരിക്കണം
എനിക്കായല്ല എന്നെ സ്നേഹിക്കുന്ന ചുറ്റിനുമുള്ള ഒരുപാട് ആളുകൾക്കായി... !! കൂടെ നഷ്ടപെട്ട എനിക്കും വേണ്ടി .