mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Jojo Jose Thiruvizha)

വാത്മീകി പറയുന്നത് പുരുഷ൯മാരിൽ ഏറ്റവു ഉത്തമനായവ൯െറ കഥയാണ് രാമായണം(രാമൻെറ അയനം=രാമൻെറ സഞ്ചാരം) എന്നാണ്. എന്നാൽ മാതാപിതാക്കളുടെയും ഗുരുവിൻെറയും സമൂഹത്തിൻെറയും അഭിപ്രായങ്ങൾക്ക് വഴങ്ങി സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട ഒരു മനുഷ്യൻെറ കഥയാണ് രാമായണം. താൻ മൂലമല്ലാത്ത വാഗ്ദാനത്തിൻെറ പേരിൽ പിതാവിൻെറ ആജ്ഞ നിറവേറ്റാൻ 14 വർഷം കാടുകയറേണ്ടി വന്നു രാമന്. രാമൻ വനവാസത്തെ ഇഷ്ടപ്പെട്ടതു കൊണ്ടല്ല

വനത്തിലേക്ക് പോയത്. പിതാവിൻെറ ആജ്ഞ ധിക്കരിച്ചാൽ സമൂഹം എന്തു പറയും എന്ന ഭയം മൂലമാണ്. ശൂർപണഖ  എന്ന ദ്രാവിഡ സുന്ദരി ഇഷ്ടമാണ് എന്ന് പറയു൩ോഴും പ്രതികരിക്കാനാവതെ ആര്യനിയമങ്ങൾക്ക് മുന്നിൽ തലകുനിച്ച് നിൽക്കാനെ രാമന് കഴിഞ്ഞുള്ളു. പ്രണയം അറിയിച്ച ഒരു പെൺകുട്ടിയെ അംഗഭംഗ വരുത്തുന്നത് നോക്കിനിൽകേണ്ടി വന്നു രാമന്. വളരെ സഹനങ്ങൾ സഹിച്ച് ലങ്കയിൽ പോയി രാവണനെ തോൽപ്പിച്ച് നേടിയെടുത്ത സീതയെ നാട്ടാരുടെ അപവാദപ്രചരണത്തിൽ മനംനോന്ത് ഉപേക്ഷിക്കു൩ോഴും  സമുഹത്തെ ഭയക്കുന്ന രാമനെ നമ്മുക്ക് കാണാം. അവൾ ലങ്കയിൽവച്ച് അഗ്നിശുദ്ധി വരുത്തിയവൾ ആയിരുന്നു എന്നുകൂടി ഓർക്കണം. രാമൻെറ വിജയമായിരുന്നോ രാവണനിഗ്രഹം. പിന്നീട് ഉണ്ടാകുന്ന സംഭവങ്ങൾ അല്ല എന്നു തന്നെ പറയുന്നു.പുലസ്ത്യപുത്രനായ വിശ്രവസ്സിൻെറ പുത്രനാണ് രാവണൻ. അതിനാൽ ജന്മം മൂലം രാവണൻ ബ്രാഹ്മണനായിരുന്നു. രാവണ ഹത്യയ്ക്ക് ശേഷം ബ്രഹ്മഹത്യാപാപത്തെ ഭയന്ന് അശ്വമേധം നടത്തുന്ന രാമനെ നമ്മുക്ക് കാണാം. രാമൻെറ കഥ പഠിപ്പിക്കുന്നത് മറ്റുള്ളവരുടെ വാക്ക് കേട്ട് ജീവിക്കുന്നവൻെറ അവസ്ഥ ദുരന്തം ആവും എന്നു തന്നെയാണ്. എനിക്ക് രാമനെക്കാൾ ഇഷ്ടം രാവണനെയാണ്. സ്ത്രീ ജിതനായ രാവണനല്ല ശ്രീ ജിതനായ രാവണൻ.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ