മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

വിവര സാങ്കേതികയുടെ കുതിച്ചു കയറ്റം, ഭാഷാ പഠനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിൽ നാം എത്തിയിരിക്കുന്നു. വിവര സാങ്കേതികതയെ മാറ്റിനിറുത്തിക്കൊണ്ടു ഭാഷാ പഠനത്തെയും, ഭാഷാ വ്യാപനത്തെയും, ഭാഷാ വ്യവഹാരത്തെയും പറ്റി ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ഓഗ്മെന്റഡ് റിയാലിറ്റി, വേർറ്റുവൽ റിയാലിറ്റി തുടങ്ങിയ സാങ്കേതികതകൾ അടിസ്ഥാന ആശയവിനിമയത്തിനുള്ള ഭാഷാപഠനത്തെ ലഘൂകരിക്കുന്നു. Duolingo പോലുള്ള സൗജന്യ ആപ്പുകൾ ഇതിനൊരു ഉദാഹരണം മാത്രമാണ്. Mondly ( https://www.mondly.com/ ) ഭാഷാ പഠനത്തിനായി വേർറ്റുവൽ റിയാലിറ്റി ഉപയോഗിക്കുന്നു. പൊതുവായ ജീവിത സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ഠിച്ചുകൊണ്ടാണ് ഭാഷാ പഠന വേഗത്തെ ഇതു ത്വരിതപ്പെടുത്തുന്നത്.

പുതിയ ഭാഷ പഠിക്കാതെ അതുപയോഗിക്കാനും മാർഗ്ഗമുണ്ട്. മൊബൈൽ ഫോണിൽ, ഗൂഗിൾ അസിസ്റ്റന്റ് ആപ്പ് ഉണ്ടെങ്കിൽ, തത്സമയ മൊഴിമാറ്റം സാദ്ധ്യമാകുന്നു. ഈ മാർഗ്ഗം പൂർണ്ണമായും അന്യുനമല്ല. പ്രത്യേകിച്ച് സങ്കീർണ്ണമായ വാചകങ്ങൾ, പ്രാദേശിക പ്രയോഗങ്ങൾ, ആലങ്കാരിക പ്രയോഗങ്ങൾ തുടങ്ങിയവയുടെ തർജ്ജിമ ഉപയോകതാവിനെ ചിലപ്പോൾ അബദ്ധത്തിൽ ചാടിക്കാം. എങ്കിലും ഓർക്കേണ്ടത്, വിവര സാങ്കേതികത ദ്രുതഗതിയിൽ വികാസം പ്രാപിക്കുകയാണ്. അനതി വിദൂര ഭാവിയിൽ ഇവയുടെ കുറവുകൾ ഗണ്യമായി കുറയും.

കുറച്ചുകൂടി അടുത്തു നോക്കിയാൽ ഭാഷാ പഠനം ലളിതമാക്കുന്ന സാങ്കേതികതയും, ഭാഷാ പഠനം ഒഴിവാക്കി അപരിചിത ഭാഷ ഉപയോഗിക്കാനുള്ള സാങ്കേതികതയും വിരുദ്ധ ദിശയിൽ പ്രവർത്തിക്കുന്നു എന്നു കാണാം. മനുഷ്യർ മടിയാനാകും തോറും ഇതിൽ രണ്ടാമത്തേതു തിരഞ്ഞെടുക്കും. അതു ഭാഷയുടെ പഠനത്തെയും, വ്യാപനത്തെയും പ്രതികൂലമായി ബാധിക്കാം. മനുഷ്യർ ഏറെക്കുറെ സാങ്കേതികതയുടെ അടിമയായി മാറിക്കഴിയുമ്പോൾ, പല ഭാഷകളും ഭൂമുഖത്തു നിന്നും തുടച്ചുമാറ്റപ്പെടാം. പ്രതേകിച്ചും, സാമ്പത്തിക-കച്ചവട-വ്യവഹാര കാര്യങ്ങൾക്കായി ഉപയോഗിക്കാത്ത ഭാഷകൾ. സാഹചര്യങ്ങൾ ഇതാണെങ്കിൽ നൂറു വർഷങ്ങൾക്കു ശേഷമുള്ള മലയാളത്തിന്റെ അവസ്ഥ നമുക്കു ആലോചിക്കാവുന്നതേ ഉള്ളു. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ