അകലാൻ കൊതിക്കുന്നവർ കാരണങ്ങൾ തേടി കൊണ്ടേയിരിക്കും. എന്നാൽ അടുക്കാൻ ശ്രമിക്കുന്നവർ ആ കാരണങ്ങളെ മറക്കാൻ ശ്രമിക്കും മനസ്സു മടുക്കുന്നതുവരെ ബന്ധങ്ങൾ ബന്ധനങ്ങൾ ആകുന്ന ഈ
കാലത്ത് ഏതുതരം ബന്ധങ്ങളിൽ ആയാൽ പോലും മേല്പറഞ്ഞ യാഥാർഥ്യത്തിലാണ് പല ബന്ധങ്ങളുടെയും നിലനിൽപ്.
പേരിനു വേണ്ടി ബന്ധങ്ങൾ കൊണ്ടു നടക്കുന്ന കാഴ്ചയാണ് ഇന്ന് നമ്മൾ കാണുന്നത്. സൗഹൃദമായാലും കുടുംബബന്ധങ്ങളിൽ ആയാലും എല്ലാവരും അവരവരുടെ കാര്യം ലാഭത്തിനുവേണ്ടിയാണ് പല ബന്ധങ്ങളെയും നിലനിർത്തുന്നത് എന്ന് വേണമെങ്കിൽ പറയാം. ആത്മാർത്ഥമായ സ്നേഹത്തിന്റെ അഭാവം ആണോ ഇതിനു കാരണം. അല്ലെങ്കിൽ പിന്നെ അണു കുടുംബങ്ങളിലേക്ക് ചുരുങ്ങിയ ശിഥിലമായ കുടുംബ ബന്ധങ്ങളിലെ താളപ്പിഴകൾ. അതു കണ്ടു വളരുന്ന പുതിയ തലമുറകളും. സ്നേഹിക്കുക, സ്നേഹം കൊടുത്തു വളർത്തുക, സ്നേഹിക്കപ്പെടുക ഇതെല്ലാം പഠിക്കാനും പഠിപ്പിക്കാനും വേണ്ടി ഇന്ന് മുട്ടിനു മുട്ടിന് കൗൺസിലിംഗ് സെന്ററുകൾ ഉണ്ട്. പ്രായഭേദമന്യേ എല്ലാവർക്കും സ്വന്തം ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന് അറിയാത്ത ഘട്ടത്തിൽ ഇങ്ങനെയുള്ള മോട്ടിവേഷൻ ക്ലാസുകൾ കൗൺസിലിംഗ് സെന്ററുകളും മനുഷ്യ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.
ഈ തകർച്ച എല്ലാം കാരണക്കാരനായ മനുഷ്യനെ കുറ്റപ്പെടുത്തുവാൻ മാത്രമേ കഴിയൂ. ബുദ്ധിയും വിവേകവുമുള്ള മനുഷ്യൻ നിസ്വാർത്ഥമായി സ്നേഹിച്ചാൽ അല്ലെങ്കിൽ പ്രവർത്തിച്ചാൽ ഏതുതരം ബന്ധവും നിലനിർത്തി പോരുവാൻ അവനെ കൊണ്ട് കഴിയും എന്നുള്ളത് പച്ചപ്പരമാർത്ഥം ആണ്. പക്ഷേ അവിടെ മനുഷ്യൻ വികാരം കൊണ്ടാണ് ചിന്തിക്കുന്നത് വിവേകം കൊണ്ട് ചിന്തിക്കുന്നില്ല എന്നത് മനുഷ്യന്റെ കുറവ് തന്നെയാണ്. കാലത്തിന്റ കുത്തൊഴുക്കിൽ പെട്ട് മാറിമാറിവരുന്ന ചിന്താഗതികളും കണ്ടുപിടിത്തങ്ങളും മുന്നേറ്റങ്ങളും എല്ലാ മേഖലകളിലും കുതിച്ചുയരുകയാണ്. എന്നാൽ ബന്ധങ്ങളിൽ മാത്രം ഈ മുന്നേറ്റങ്ങൾ ഇല്ല. തികച്ചും സ്വാർത്ഥപരമായ ഇടപെടലുകൾ കൊണ്ട് തകർച്ചയുടെ വക്കിലേക്ക് ആണ് മനുഷ്യബന്ധങ്ങൾ കുതിച്ചുയരുന്നത് എന്ന് മാത്രം