mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

nature

Rajendran

ഇതിഹാസത്തിലും പുരാണങ്ങളിലുമാണ് അക്ഷയപാത്രത്തെപ്പറ്റി കേൾക്കുന്നത്. എപ്പോഴും നിറച്ചു ഭക്ഷണം നിർമിച്ചു നല്കുന്ന അദ്ഭുതപാത്രം. 

ശരിക്കും അത്തരം ഒരനുഗ്രഹം ഭൂമിയിലുണ്ടെങ്കിൽ അത് പച്ചിലകളാണ്. പ്രകാശ സംശ്ലേഷണത്തിലൂടെ ഭക്ഷണം പാകം ചെയ്യുന്ന പച്ചിലകൾ. ഭൂമിയിൽ നിലനില്ക്കാൻ കഴിയുന്നിടത്തോളം ജന്തുക്കൾക്ക് ഭക്ഷണം ഉണ്ടാക്കാൻ പച്ചിലകൾക്കു കഴിയും.

നമുക്കിനി നമ്മുടെതായ ചില നിഗമനങ്ങളിലേക്ക് കടക്കാം. ജന്തുക്കളുടെ എണ്ണം ക്രമാതീതമായി കൂടിയാലും ഇലകളുടെ എണ്ണം കുറഞ്ഞാലും  ഈ പാത്രം മതിയാകാതെ വരും. അതിനിടവരുത്താതെ ഏതെങ്കിലും തരത്തിൽ പ്രകൃതി ജന്തുക്കളുടെ എണ്ണം കുറയ്ക്കും. അപ്പോൾ പച്ചിലകളുടെ പരപ്പളവിന് ആനുപാതികമാവും ജന്തുക്കളുടെ സംഖ്യ.

Total surface area of green plant parts is directly proportional to the total consumption capacity of animals.
Or
The product of the green plant surface and animal population is a constant.

പച്ചിലകളുടെ പരപ്പളവും ജന്തുക്കളുടെ എണ്ണത്തിന്റെ ഗുണനഫലവും  ഒരു സ്ഥിര സംഖ്യയായിരിക്കും എന്ന്. പരിണാത ഫലം ഇതാണ്:  സസ്യജാലത്തിന്റെ എണ്ണം കുറയുന്നതിനനുസരിച്ച് ജന്തുവർഗങ്ങളുടെ എണ്ണവും കുറയും. ഈ ലളിതമായ സത്യം മനസ്സിലാക്കിയാൽ സസ്യസംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാവും.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ