മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

 
മലയാള നിരൂപകന്, സാഹിത്യവിമര്ശകന്, കവി, കഥാകൃത്ത്, നോവലിസ്റ്റ്, പ്രഭാഷകന്, ചിന്തകന്, രാഷ്ട്രീയ പ്രവര്ത്തകന്, ഭരണാധികാരി, വിദ്യാഭ്യാസ വിചക്ഷണന്, പത്രാധിപര് എന്നീ നിലകളില് പ്രശോഭിച്ച ജോസഫ് മുണ്ടശ്ശേരിയുടെ നൂറ്റിപതിനേഴാം ജന്മദിനമാണിന്ന്.
തൃശൂര് ജില്ലയില് കണ്ടശ്ശാംകടവില് കുഞ്ഞുവറുതിന്റെയും തേറാട്ടില് ഇളച്ചിയുടെയും മകനായി മുണ്ടശ്ശേരി ഇല്ലപ്പറമ്പില് 1903 ജൂലൈ 17-നാണ് ജോസഫ് മുണ്ടശ്ശേരിയുടെ ജനനം.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഊര്ജ്ജതന്ത്രത്തില് ബിരുദവും പിന്നീട് സംസ്‌കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
 
1952 വരെ തൃശ്ശൂരിലെ സെന്റ് തോമസ് കോളജില് അന്യഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു. തൃശ്ശൂര് അധ്യാപക പരിശീലന കേന്ദ്രത്തില് വിശിഷ്ട പ്രധാനാധ്യാപകനായും കേരള സര്വകലാശാല, മദ്രാസ് സര്വകലാശാല എന്നിവയില് സെനറ്റ് അംഗമായും മദ്രാസ് ഗവര്ണ്മെന്റിന്റെ മലയാളം പഠനവിഭാഗത്തിന്റെ ചെയര്മാനായും പ്രവര്ത്തിച്ചിട്ടുണ്ട്.
 
കൊച്ചി പ്രജാമണ്ഡലം വഴിയാണ് മുണ്ടശ്ശേരി രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. 1954-ല് ചേര്പ്പില് നിന്ന് തിരുകൊച്ചി നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1956-ലെ കേരള സംസ്ഥാന പിറവിക്കു ശേഷം അദ്ദേഹം 1957-ല് മണലൂര് നിന്നു കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഇ.എം.എസ്. മന്ത്രിസഭയില് കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു (1957-1959). 1970-ല് തൃശ്ശൂര് നിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി ചരിത്രം സൃഷ്ടിച്ച മുണ്ടശ്ശേരി 1957 ജൂലൈ 13ന് അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ല് ചരിത്രപ്രസിദ്ധമാണ്.എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനവും പി.എസ്.സിക്ക് വിടണം എന്നത് ആ ബില്ലിലെ പ്രധാന നിര്ദ്ദേശമായിരുന്നു. ഈ വിദ്യാഭ്യാസ ബില്ലും ഇതിനെത്തുടര്ന്നുണ്ടായ വിമോചനസമരവുമാണ് ഇ.എം.എസ് മന്ത്രിസഭയുടെ പതനത്തിന് കാരണമായത്.
 
മുണ്ടശ്ശേരിയുടെ സംഭാവനകള്- കവിത, കഥ, നോവല്, സൈദ്ധാന്തിക വിമര്ശനം, നിരൂപണം, പ്രഭാഷണം, ഗ്രന്ഥവിമര്ശനം, ആത്മകഥ, സഞ്ചാരസാഹിത്യം എന്നീ മലയാള സാഹിത്യത്തിലെ വിവിധ മേഖലകളില് 50 ഓളം കൃതികള് രചിച്ചിട്ടുണ്ട്. മഹാകവി വള്ളത്തോളിന്റെ അവതാരികയോടുകൂടി 1928-ല് പ്രസിദ്ധീകരിച്ച ചിന്താമാധുരി എന്ന കവിതാ സമാഹാരമാണ് ആദ്യ രചന. രണ്ടു രാജകുമാരിമാര്, സമ്മാനം, കടാക്ഷം ഇല്ലാ പോലീസ്, പ്രൊഫസര്, കൊന്തയില് നിന്ന് കുരിശിലേക്ക്, പാറപ്പുറത്ത് വിതച്ച വിത്ത് (കഥകളും നോവലുകളും) പ്രപഞ്ച ദീപിക, ഒറ്റനോട്ടത്തില്, കരിന്തിരി, ആശാന് കവിത ഒരു പഠനം, വള്ളത്തോള് കവിത ഒരു പഠനം, സ്റ്റണ്ടുകള്, പുതിയ കാഴ്ചപ്പാടില്, മതം അവിടെയും ഇവിടെയും, രാജരാജന്റെ മാറ്റൊലി, പൊതു വിദ്യാഭ്യാസം എന്ത്? എങ്ങനെ? വ്യക്തിയില് നിന്ന് പൗരനിലേക്ക്, ശാസ്ത്രജീവിതത്തില്, ഉപന്യാസ ദീപിക (പഠനങ്ങള്- ഉപന്യാസങ്ങള്) കരുണാനിരൂപണം, മാറ്റൊലി, അന്തരീക്ഷം, മാനദണ്ഡം, പ്രയാണം, മനുഷ്യകഥാസഹായികള്, കാലത്തിന്റെ കണ്ണാടി, നനയാതെ മീന്പിടിക്കാമോ (സാഹിത്യ നിരൂപണങ്ങള്) ബുദ്ധിമാന്മാര് ജീവിക്കുന്നു. മാക്‌സിം ഗോര്ക്കി (ജീവചരിത്രം) കൊഴിഞ്ഞ ഇലകള്, മങ്ങാത്ത ഓര്മ്മകള് (ആത്മകഥ) വായനശാലയില് (നാലുഭാഗങ്ങള് - പുസ്തക നിരൂപണം) ചൈന മുന്നോട്ട് (യാത്രാവിവരണം) പ്രഭാഷണാവലി (പ്രസംഗങ്ങള്) ആ വീട്, ക്രിസ്ത്വനുകരണം (വിവര്ത്തനം) നീണ്ടകത്തുകള്, തിലകപാഠാവലി, വിശ്വവിഹാരം, കൈരളീ കടാക്ഷം എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. കൊച്ചിരാജാവ് സാഹിത്യനിപുണന് എന്ന ബഹുമതി നല്കി ആദരിച്ചു. സോവിയറ്റ് ലാന്റ് നെഹ്‌റു അവാര്ഡ് (1976) കേരള സാഹിത്യ ഫെലോഷിപ്പ് (1976) മുതലായ സ്ഥാനമാനങ്ങള് മുണ്ടശ്ശേരിക്ക് ലഭിച്ചിട്ടുണ്ട്.
1977 ഒക്‌ടോബര് 25-ന് മുണ്ടശ്ശേരി അന്തരിച്ചു.
 
സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില് സൂര്യതേജസായി പ്രശോഭിച്ച ആ പ്രതിഭയുടെ ഓര്മ്മകള്ക്ക് മുമ്പില് പ്രണാമം

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ