മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

 
ഞാൻ ഇവിടെ പരാമർശിക്കുന്നത് ഈജിപ്ത്തിലെ പുരാതനമായ ചിത്രകലയെ പറ്റിയാണ്. ഈ ചിത്രങ്ങൾ ലോകത്തിനു സമ്മാനിക്കുന്നത് അവിടെ പണ്ടുകാലത്ത് ഭരിച്ചിരുന്ന ഫറോവമാരുടെ ശവക്കല്ലറകളാണ്. കൊട്ടാരങ്ങൾ പോലെ വിപുലവും അതിസുന്ദരവുമായിരുന്നല്ലോ ഈ ശവക്കല്ലറകൾ . ഈ ശവക്കല്ലറകളുടെ ഭിത്തികളിലും ക്ഷേത്ര മതിലുകളിലുമായിരുന്നു പുരാതനമായ ചിത്രങ്ങൾ രചിച്ചിരുന്നത്. കൂടാതെ പാപ്പിറസ് ( papyrus ) എന്ന ഒരു തരം പുല്ലുകൊണ്ട് നിർമ്മിച്ച കടലാസുപോലുള്ള മാദ്ധ്യമത്തിലും ധാരാളം ചിത്രങ്ങൾ അക്കാലങ്ങളിൽ വരച്ചിട്ടുണ് .
 
ഈജിപ്ത്തിലെ പുരാതന ചിത്രകലയുടെ സുവർണ കാലം ഉത്തര ഈജിപ്തും ( Upper Egypt ) ദക്ഷിണ ഈജിപ്തും( Lower Egypt ) ഒന്നായതിനു ശേഷമാണ് . സാമ്പത്തികമായി ഈജിപ്ത് ആ കാലഘട്ടത്തിലാണ് ഏറ്റവും ഉന്നത നിലയിൽ എത്തിയത്. യുദ്ധങ്ങൾ അവസാനിക്കുകയും നാട്ടിൽ സുരക്ഷതത്വവും സമാധാനവും നിലനിൽക്കുകയും ചെയ്തപ്പോൾ കലകൾ പ്രോത്സാഹിക്കപ്പെട്ടു. പേരുകേട്ട ഫറോവമാർ ഭരിച്ചിരുന്ന കാലം ഇതാണല്ലോ.
 
ഇക്കാലത്താണ് ഈജിപ്തിൽ കൂടുതൽ അമ്പലങ്ങളും ഫറോവമാരെ അടക്കം ചെയ്യാനുള്ള ശവക്കലറകളും തയ്യാറാക്കിയിട്ടുള്ളത്.
ഒരു ഫറോവ അധികാരത്തിൽ വരുന്നതോടൊപ്പം ആ ഭരണാധികാരി സ്വന്തം ശവക്കല്ലറ പണിയാൻ ആരംഭിക്കുന്നു. ഫറോവമാരുടെ പ്രശസ്തി നാം അറിയുന്നത് അവരുടെ ശവക്കല്ലറകളിൽ കൂടിയാണ് . ഈ ശവക്കല്ലറകൾ ഫറോവമാരുടെ പരലോകജീവിതത്തിൽ അവർ ജീവിക്കുന്ന കൊട്ടാരങ്ങൾ ആണ് ! ഇതേ കാരണംകൊണ്ട് ഈ ശവക്കല്ലറകൾ ഏറ്റവും മനോഹരം ആക്കിത്തതീർക്കാൻ അവർ ശ്രമിച്ചിരുന്നു. ഖജനാവിലെ പണം മുഴുവൻ ഇവർ അതിന്നായി ചിലവഴിക്കുമായിരുന്നു.
 
ഭിത്തികളിലോ അല്ലെങ്കിൽ കരിങ്കല്ലുകളിലോ ആണ് ചിത്രങ്ങൾ വരച്ചിരുന്നു. . കരിങ്കല്ലിന്റെ പുറത്ത് ചെളിതേച്ചു അതിനു മുകളിൽ കുമ്മായം തേച്ചിട്ടാണ് കരിങ്കല്ലുകളിൽ ചിത്രങ്ങൾ വരച്ചിരുന്നത് .
സാധാരണ ഭിത്തികളിൽ കുമ്മായം തേച്ചു ചിത്രങ്ങൾ വരക്കുമായിരുന്നു.
 
ഈജിപ്തിലെ രൂക്ഷമായ സൂര്യരശ്മി ഏറ്റു മങ്ങി പോകാതിരിക്കാൻ ലോഹമടങ്ങിയിട്ടുള്ള ചായങ്ങൾ ഉപയോഗിച്ചിരുന്നു. പ്രകൃതി ദത്തമായ ചായങ്ങൾ മാത്രമേ അന്ന് കിട്ടിയിരുന്നുള്ളു .
എഴുതാനും ചിത്രങ്ങൾ വരയ്ക്കാനും പാപ്പിറസ് എന്ന ഒരു തരം പുല്ലുകൊണ്ട് നിർമ്മിച്ച കടലാസ്സാണ് ഉപയോഗിച്ചിരുന്നത്. അധികവും വരച്ചിരുന്നതു പ്രകൃതി ദൃശ്യങ്ങളോ അല്ലെങ്കിൽ ദൈവങ്ങളുടെ ചിത്രങ്ങളോ ആണ് . രാജാവിന്റെയും രാജ്ഞിയുടെയും ചിത്രങ്ങളും സാധാരണയായി ശവക്കല്ലറകളിലോ ക്ഷേത്രങ്ങളിലോ വരച്ചിരുന്നു. മുതല മുതൽ കാള , പൂച്ച , കുരങ്ങു , കുറുക്കൻ ഒക്കെ അവരുടെ ദൈവങ്ങളായിരുന്നു.
 
ഞങ്ങൾ ഈജിപ്ത് സന്ദർശിച്ചപ്പോൾ വാങ്ങിയ ചിത്രം കൈറോ മ്യൂസിയത്തിൽ ഇരിക്കുന്ന കുറെ വാത്തകളുടേതാണ് . ഇത് വരച്ചത് 2575 ബിസി - 2551 ബിസി യ്ക്ക് ഇടയ്ക്കുള്ള കാലഘട്ടത്തിലാണെന്നു കരുതുന്നു. ഇത് കയ്‌റോയിലുള്ള മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട് .ഞങ്ങൾ വാങ്ങിയ ചിത്രം പുരാതനകാലത്ത് ഉപയോഗിച്ചിരുന്ന അതെ തരം ചായങ്ങൾ ഉപയോഗിച്ച് ഒരു പ്രശസ്ത കലാകാരൻ വരച്ചതാണ്. അദ്ദേഹം നൈൽനദിയുടെ തീരത്ത് വളരുന്ന പാപ്പിറസ് എന്ന പുല്ലുപോലുള്ള ഒരു സസ്യം സംഭരിച്ചു ഫറോവമാരുടെ കാലത്ത് ഉണ്ടാക്കിയതുപോലെ പാപ്പിറസ് ' കൊണ്ട് തുണിപോലുള്ള ഒരു മാദ്ധ്യമം നിർമ്മിക്കുകയും അതിൽ വരയ്ക്കുകയുമാണ് ചെയ്തത്. ഇന്ന് ഈജിപ്തിൽ നൈൽ നദിയുടെ തീരങ്ങളിൽ പാപ്പിറസ് വളരുന്നില്ല. അതുകൊണ്ട് സുഡാനിലിൽ പോയി ആ നാട്ടിലൂടെ ഒഴുകുന്ന നൈൽ നദിയുടെ തീരത്ത് വളരുന്ന പപ്പൈറസ് സംഭരിച്ചു കൈറോയിൽ കൊണ്ട് വന്നു വളർത്തിയാണ് അദ്ദേഹം പപ്പൈറസ് ഉണ്ടാക്കിയത്.
 
ഈ കലാകാരന്റെ പേര് ഡോക്ടറ്റ് മുഹമ്മദ് അലി എന്നാണു. അദ്ദേഹം ആർട്സ് ഇൻസ്റ്റിറ്റിയൂട്ടിലെ പ്രഫസർ ആയിരുന്നു ഞങ്ങൾ ഈജിപ്ത് സന്ദർശിച്ച സമയം.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ