കൃത്യം കണക്ക് കൈയില്‍ ഇല്ലെങ്കിലും എന്റെ ജീവിതകാലത്ത് നിരവധി മാര്‍പാപ്പമാര്‍ മരിച്ചു. അവരിലോരോരുത്തരും മരണാസന്നരാകുമ്പോള്‍ കന്യാസ്ത്രീകളും വൈദികരും മെത്രാന്മാരും കുഞ്ഞാടുകളും നെഞ്ചത്തടിച്ചു പ്രാര്‍ഥിക്കും.. (അതൊക്കെ എത്ര ആത്മാര്‍ത്ഥമായിയാണെന്ന് എനിക്കറിയില്ല)
പക്ഷെ, അവരെല്ലാം ഈ ഭൂമിയില്‍ നിന്നും എങ്ങോട്ടോ പോയി. ആരുടേയും ജീവന്‍ രക്ഷിക്കാന്‍ ഈ കൂട്ടപ്രാര്‍ത്ഥനയ്ക്കായില്ല.
ഞാന്‍ താമസിക്കുന്ന മാഞ്ചെസ്റ്ററില്‍ ഒരു മലയാളി അപകടത്തില്‍ പെട്ടു. ആശുപത്രിവളപ്പില്‍ മലയാളികള്‍ ഒത്തുകൂടി, നെഞ്ചത്തടിച്ചു ഉച്ചത്തില്‍ പ്രാര്‍ഥിച്ചു.. (സായിപ്പ് അന്തംവിട്ടു കാണണം). പ്രാര്‍ത്ഥനയ്ക്ക് വീണ്ടും ഫലമുണ്ടായില്ല.
പെട്ടെന്നു പ്രാര്‍ത്ഥനക്കാര്‍ കരണം മറിഞ്ഞു..
പരേതന്റെ ആത്മാവിനുവേണ്ടി പ്രാര്‍ഥിച്ചു..
അവിശ്വാസിയെ സംബന്ധിച്ചിടത്തോളം സംഗതി ലളിതമാണ്. നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ആകാശത്ത് അപ്പൂപ്പനില്ല. വേറെ പണി നോക്കണം.
വിശ്വാസി ഇത്രയും മനസിലാക്കുന്നത് നന്ന്.. ദൈവത്തിനു ഒരു പദ്ധതിയുണ്ട്. നിങ്ങള്‍ നിങ്ങളുടെ പ്രാര്‍ത്ഥനകൊണ്ട് അതിനെ തടയാന്‍ ശ്രമിക്കരുത്.
നിങ്ങള്‍ വിശ്വസിക്കുന്ന ദൈവമുണ്ടെങ്കില്‍ അയാള്‍ നിങ്ങളെ വെറുതെ വിടുകയില്ല.
നിങ്ങള്‍ അയാള്‍ക്ക് ശല്യമാണ്.
പുറമേകാണുന്നതു പോലെ ലളിതമല്ല ഇതിന്റെ പിന്നിലുള്ള കാരണം. ഓരോ പ്രാര്‍ഥനാഹ്വാനം കൊണ്ടും പ്രാര്‍ഥനാ തൊഴിലാളികള്‍ അവരുടെ (നെറ്റി വിയര്‍ക്കാതുള്ള) അപ്പം ഉറപ്പാക്കുകയാണ്.
പ്രാര്‍ത്ഥിക്കെടാ, പ്രാര്‍ത്ഥിക്ക്...