mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കുറച്ചു ദിവസങ്ങൾക്കു മുൻപ് അലക്സ് അങ്കിൾ (അലക്സ് കണിയാംപറമ്പിൽ) FB പോസ്റ്റ് വഴി  മതം ഉപേക്ഷിച്ചവരുടെ അനുഭവം എഴുതാൻ ആവശ്യപ്പെട്ടിരുന്നു. ഞാൻ ചിന്തിക്കുകയായിരുന്നു. സാധാരണ ഇത്തരം അനുഭവങ്ങൾ വിവരിക്കുന്നത് പുതിയ മത വിശ്വാസങ്ങളിലേക്കു കുടിയേറിയവരാണ്. മതം വിൽക്കുന്നവർ ഇതൊരു

കച്ചവടതന്ത്രമായി ധാരാളം ഉപയോഗിച്ചു വരുന്നു. FB യിൽ ഇത്തരത്തിലുള്ള എത്രയോ അനുഭവ സാക്ഷ്യങ്ങൾ ഇതിനകം നമ്മൾ കണ്ടു കഴിഞ്ഞു. അതു സത്യമാണോ, അഭിനയമാണോ എന്ന് ചിന്തിക്കാറില്ല. സിനിമയിൽ  പത്തു പേരെ ഒറ്റയ്ക്ക് ഇടിച്ചു മലർത്തുന്ന വീര നായകനെ കണ്ടു കൈ അടിക്കുന്ന നമ്മൾ ഇത്തരം സാക്ഷ്യപ്പെടുത്തലുകൾ വെള്ളം തൊടാതെ വിഴുങ്ങും.

മത വിശ്വാസികളിൽ ബഹു ഭൂരിപക്ഷത്തിനും മതം എന്നത് ആചാരങ്ങൾ മാത്രമാണ്. മതങ്ങളുടെ അടിസ്ഥാന പ്രമാണങ്ങൾ അവരെ ഒരിക്കൽപ്പോലും അലട്ടാറില്ല. അതൊരിക്കൽപ്പോലും പ്രാവർത്തികമാക്കുകയുമില്ല. ഒരു പക്ഷെ യുക്തി ചിന്തകരാണ് അതു പലപ്പോഴും സ്വജീവിതത്തിൽ പ്രാവർത്തികമാക്കുന്നത്. വിശ്വാസികളേക്കാൾ അവർക്കു മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയുന്നു. മറ്റുള്ളവരോട്‌ സഹതപിക്കാനും, പൊറുക്കാനും, സാഹോദര്യത്തോടെ പെരുമാറാനും കഴിയുന്നു. സ്നേഹവും, സാഹോദര്യവും, അനുകമ്പയും സ്വന്തം മതത്തിൽ പെട്ടവരോടു മാത്രം മതി എന്ന് ഒരു മതവും പറയുന്നില്ല. അതുകൊണ്ടു തന്നെ അന്യ മത വിരോധവും, പകപോക്കലും, കൂട്ടക്കുരുതികളും മതത്തിന്റെ പേരിൽ നടക്കുന്നുവെങ്കിൽ അതു മതത്തിന്റെ പരാജയത്തിനുള്ള ദൃഷ്ടാന്തമാണ്.

ഒരു കുഞ്ഞിന്റെ ചെവിയിൽ എന്തു നിരന്തരം ഓതിക്കൊടുക്കുന്നുവോ അതു ഭാവി ജീവിതത്തിലെ പ്രമാണമായി മാറിയിരിക്കും. അതുകൊണ്ടാണ് തിരിച്ചറിവുണ്ടാകുന്നതിനു മുൻപു തന്നെ മതങ്ങൾ കുഞ്ഞുങ്ങളെ ടാർഗറ്റ് ചെയ്യുന്നത്. വീട്ടിലെ സന്തോഷകരമായ ആഘോഷങ്ങൾ മതാചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുമ്പോൾ, വളർന്നു വരുന്ന കുഞ്ഞിന് മതം പ്രിയപ്പെട്ട ഓർമ്മകളിലൂടെ സ്വന്തം എന്നു തോന്നിപ്പോകുന്നു. അതുകൊണ്ടു എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്. സ്വന്തമല്ലാത്തതിനോടുള്ള മനോഭാവം ഇവിടെ പ്രസക്തമാണ്. ഇതാണ് വളർന്നു സ്പർദ്ധയിലും, കൂട്ടക്കുരുതികളിലും എത്തിച്ചേരുന്നത്.

പുരോഹിതനാകാൻ പ്രേരിപ്പിക്കപ്പെട്ട ബാല്യകാലത്തിൽ നിന്നും പിൽക്കാലത്ത്  നാസ്തികതയുടെയും യുക്തിചിന്തയുടെയും അതിരുകളിലേക്കു കുടിയേറിയ പെറുവിയനായ CÉSAR VALLEJO ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്നു. എന്തുകൊണ്ടിതു സംഭവിച്ചു. ഉത്തരം ലളിതമാണ്. അദ്ദേഹം മനുഷ്യരാശിയെ അഗാധമായി സ്നേഹിച്ചിരുന്നു. മനുഷ്യനെ ദുരിതപ്പെടുത്തുന്ന വ്യവസ്ഥികളോടു സമരസപ്പെടാൻ കഴിഞ്ഞിരുന്നില്ല.

ഒരു വിചിത്ര പ്രതികരണം ശ്രദ്ധിച്ചാലും. "വിശ്വസിക്കുന്നവർ വിശ്വസിച്ചോട്ടെ, അവരെ അവരുടെ വഴിക്കു വിടുക"

ശരിയാണ്, ഇതു പ്രപഞ്ച നിയമമാണെന്നു തോന്നിപ്പോകുന്നു. കുറച്ചു മണ്ടന്മാർ, പറ്റിക്കപ്പെടാനായി, ചൂഷണം ചെയ്യപ്പെടാനായി ഉണ്ടെങ്കിലേ ചില മിടുക്കന്മാർക്കു  അവരെ പറ്റിച്ചു സുഖായി ജീവിക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ടു വിശ്വാസികളെ അവരുടെ വഴിക്കു വിടുക. അവർ നിരന്തരം കളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കട്ടെ! അവരെ ചൂഷണം ചെയ്യുന്നവർ, ചോര കുടിച്ചു തടിച്ചു കൊഴുക്കട്ട! പ്രിയപ്പെട്ടവരേ, മതത്തിന്റെ പേരിൽ നിങ്ങളെ പറ്റിയ്ക്കുന്നവരുടെ പരസ്യമാല്ലാത്ത ജീവിതം ഒന്നു നോക്കുക. അവർ എത്ര സമ്പന്നരാണെന്നും, എത്ര സുഖ ലോലുപരാണെന്നും തിരിച്ചറിയുക. 

ഇനിയും അലക്സ് അങ്കിളിനുള്ള പ്രതികരണം. ചുറ്റും ജലമാണ്, പങ്കേരുഹത്തിന്റെ ഇലകളെ അതു നനയ്ക്കില്ല. കുളത്തിലെ വെള്ളം ചിലപ്പോൾ കലങ്ങി മറിയും. ഇലയെ അതു ബാധിക്കാറില്ല. വെള്ളത്തിന്റെ നില ഉയരുകയും താഴുകയും ചെയ്യും. ഇല എപ്പോഴും അതിനു മുകളിൽ തന്നെ ആയിരിക്കും. അതു സൂര്യന് അഭിമുഖമായി എന്നും നില നിൽക്കും. വിശാലമായ ആകാശം അതിനെന്നും സ്വന്തമാണ്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ