മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ഭൂമി തിരിച്ചു കറങ്ങാൻ തുടങ്ങിയിരിക്കുന്നുവോ? ആദിമകാലത്തേക്കുള്ള ഒരു തിരിച്ചുപോക്കിനെ കുറിച്ച് ഭൂമി ആലോചിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യപടിയായി ഭൂമി എല്ലായിടത്തും വരൾച്ചയും ജലപ്രളയവും സൃഷ്ടിച്ച് മുന്നറിയിപ്പുകൾ നല്കികൊണ്ടേയിരുന്നു. ഇപ്പോഴിതാ രണ്ടാം ഘട്ടം. മനുഷ്യകുലത്തെ മുഴുവൻ പുറത്തിറങ്ങാനാകാത്തവണ്ണം വീടുകളിൽ പൂട്ടിയിട്ട് ബാക്കി എല്ലാ ജീവജാലങ്ങളെയും സ്വതന്ത്രരാക്കി. അവർ ഇന്ന് മനുഷ്യഭയമില്ലാതെ കാടുകളിലും തെരുവുകളിലും എല്ലാം സന്തോഷത്തോടെ നടക്കുന്നു.മനുഷ്യരോ?കണ്ണിൽ കാണാൻ പോലുമാകാത്ത ഒരു കൃമിയെ പേടിച്ച് വീടുകളിൽ ഒളിച്ചിരിക്കുന്നു. ഒരു ഉറുമ്പിനെപോലും നോവിക്കാതെ ഈ കൃമി മനുഷ്യനെ മാത്രം തെരഞ്ഞുപിടിച്ച് കൊന്നൊടുക്കുന്നു.

നമുക്കിപ്പോൾ എന്തിനെയും ഭയമാണ്. സഹജീവികളെ, ജീവിതം എളുപ്പമാക്കാനായി നാം തന്നെ സൃഷ്ടിച്ചെടുത്ത യന്ത്രങ്ങളെ, യാത്രാമാധ്യമങ്ങളെ, എന്തിനേറെ എനിക്കെന്നെ തന്നെ ഭയമായിരിക്കുന്നു. ഇതൊരു തുടക്കമല്ല. അതൊക്കെ എന്നേ കഴിഞ്ഞിരിക്കുന്നു. ഇനി എത്ര നാൾ എന്നേ നോക്കേണ്ടൂ. ഓരോ കണ്ടുപിടുത്തം നടത്തുമ്പോഴും നാം അഹങ്കരിച്ചു.ലോകത്തിലെ ഏറ്റവും വലുത്, ഏറ്റവും മികച്ചത് എന്നെല്ലാമുള്ള ബഹുമതി ലഭിക്കാനായി ഓരോരുത്തരും ക്രൂരതയുടെ ലായത്തിലിരുന്നു കുരുട്ടുബുദ്ധി തേച്ചു മിനുക്കി ഓരോന്ന് നിർമ്മിച്ചു. എത്ര ജീവജാലങ്ങളുടെ -മനുഷ്യരൊഴികെ-സ്വാതന്ത്ര്യവും ജീവിതവും അരച്ചുകലക്കിയാവും ഓരോ നിർമിതികളും ഇവിടെ യാഥാർഥ്യമായിട്ടുണ്ടാവുക.ഒടുക്കം വലിയവരുടെ ലോകത്ത് ഇത്തിരി പോന്ന ഒരു കൃമികീടം ചെയ്തുകൂട്ടിയ പരാക്രമങ്ങൾ ചെറുക്കാൻ നാളിതുവരെ അഹങ്കാരത്തോടെ മുറുകെ പിടിച്ചിരുന്ന ഒരു ശാസ്ത്രത്തിനും കെല്പില്ലാതായി. എല്ലാ ടെക്‌നോളജിയെയും വലിച്ചെറിഞ്ഞ് മനുഷ്യൻ ഓടിയൊളിച്ചു മാളങ്ങളിലേക്ക്. ആരെയും ഭയക്കാതെ മൃഗങ്ങൾ അവരുടെ ലോകത്ത് സ്വൈര്യവിഹാരം നടത്തുന്നു.

പക്ഷേ ഇതുകൊണ്ടൊന്നും പഠിക്കാൻ മനുഷ്യൻ എന്ന നികൃഷ്ട ജീവി തയ്യാറാവില്ല അതുറപ്പാണ്. എല്ലാം ഒടുങ്ങുമ്പോൾ മാളങ്ങളിൽ നിന്ന് തലപൊക്കി വീണ്ടും അവനാക്രോശിക്കും. ഞാനാണീ ഭൂമിയുടെ അവകാശി. മറ്റെല്ലാം എന്റെ അടിമകൾ മാത്രം. ഇതെല്ലാം കേട്ട് ചിരിച്ചുകൊണ്ട് ഭൂമി തന്റെ അടുത്ത ദൂതനെ പാകപ്പെടുത്തുന്ന തിരക്കിലാവും. ഒരു പക്ഷെ അവസാനത്തെ അവതാരം. അതൊരിക്കലും ഒരുപാട് ദൂരെയല്ല എന്നു മാത്രം ഓർമിപ്പിക്കട്ടെ.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ