mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Lijy Xavier

എന്റെ ഗ്രാമം കുഴുർ...തൃശൂർ ജില്ല യിൽ ആണ്. പെട്ടെന്ന് പിടി കിട്ടാൻ വേണ്ടി മാള എന്ന് ഞങ്ങൾ പറയും. അങ്ങനെ ഒറ്റവാക്കിൽ പറഞ്ഞു നിർത്താൻ ഒന്നും പറ്റില്ല.

മമ്മൂട്ടി ഒരൂ സിനിമയിൽ പറയുന്ന പോലെ ഇന്ത്യയെ അറിയണം എങ്കിൽ സെൻസ് ഉണ്ടാവണം.. സെൻസിബിലിറ്റി ഉണ്ടാവണം.. സെൻസിറ്റിവിറ്റി ഉണ്ടാവ ണം എന്നൊന്നും ഞാൻ എന്റെ ഗ്രാമത്തെപ്പറ്റി പറയുന്നില്ല. എങ്കിലും ഓരോരുത്തർക്കും അവനവൻ ജനിച്ചു വളർന്ന നാട് പ്രിയപ്പെട്ട താണ്. പ്രവാസികൾ ആണെങ്കിൽ പ്രത്യേകിച്ചും. ആ പോ റ്റമ്മ യുടെ മടിത്തട്ടിലേക്കു വീണ്ടും വീണ്ടും അണയാൻ ദിവസങ്ങൾ എണ്ണിയെണ്ണി കഴിയുന്നവർ ആണ് അവർ.പെൺകുട്ടികൾ  ആണെങ്കിൽ വിവാഹം കഴിച്ചു സ്വന്തം നാടിനെയും സ്വന്തക്കാ രെയും വിട്ടു പോകാൻ നിർബന്ധിതരുമാണ്. ചിലർ മാത്രം ജനിച്ചു വളർന്ന നാടിന്റെ ഓരോ തുടിപ്പും അറിഞ്ഞു അതിന്റെ ശീതള ഛാ യയിൽ മയങ്ങാൻ വിധിക്കപ്പെട്ടവർ.ആണ്.  അവരോടു അസൂയ തോന്നുന്നു. ഭാഗ്യം ഉള്ള ജന്മങ്ങൾ.

അങ്ങനെ ഉഷാ ഉതുപ്പ് പാടിയത് പോലെ എന്റെ കേരളം.....എത്ര സുന്ദരം..... അതുപോലെ സുന്ദരം ആണ് എന്റെ ഗ്രാമവും....ഇവിടുത്തെ കാറ്റിനു സുഗന്ധം ഉണ്ട്‌. അപ്പോൾ നിങ്ങൾ വിചാരിക്കും ഇതെന്താ ഇടുക്കിയോ മറ്റോ ആണോ സുഗന്ധ വ്യഞ്ജനങ്ങൾ ഒക്കെ കൃഷി ചെയ്യുന്നുണ്ടോ എന്നൊക്കെ..അതൊന്നും അല്ലാട്ടോ..ഏത് ഗ്രാമത്തിനും ഉള്ളത് പോലെ സ്കൂൾ ,പള്ളി,ക്ലിനിക്,അമ്പലം, സർക്കാർ ഓഫീസുകൾ  ബാങ്ക്, .സിനിമാ കൊട്ടക അങ്ങനെ എല്ലാം തന്നെ ഉണ്ട്‌ ഈ ഗ്രാമത്തിലും. ഇവിടെ ഈ സുഗ ന്ധത്തിന് കാരണം ഇവിടുത്തെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ ആണ്.. ഇവിടെ ആണ് പ്രസിദ്ധ മായ കണ്ടംകുളത്തി  വൈദ്യശാല. അവിടത്തെ മരുന്നിന്റെ കൂട്ടുകളുടെ മണം ആ പ്രദേശം മുഴുവൻ ഇങ്ങനെ പരക്കും.. അതിന്റെ അടുത്ത് തന്നെ ആണ് പടയാട്ടി ഓയിൽ മിൽസ്. അവിടെ കൊപ്ര ആട്ടുന്ന മണം ലഭിച്ചാൽ വായിൽ വെള്ളം ഊറും..... ആൾക്കാർ പറയാറില്ലേ ഉണക്കമീനിന്റെ മണം കേട്ടാൽ ചോറുണ്ണാം എന്ന്. അതുപോലെ ഇതിന്റെ മണം ലഭിച്ചാൽ വിശപ്പ് ഇങ്ങനെ ഇരച്ചു വരും.    ടീച്ചേർസ് പലപ്പോഴും പഠിക്കാൻ മോശം ആയ പിള്ളേരോട് ചോദിക്കും നിന്റെ തലയിൽ കളിമണ്ണ് ആണോ. പിണ്ണാക്ക് ആണോ എന്നൊക്കെ.... ഈ പിണ്ണാക്ക് ശരിക്കും ഒരൂ ചണ്ടി ആണ്.എങ്കിലും അതിന്റെ മണം കിട്ടിയാൽ അത് തിന്നാൻ തോന്നും. അങ്ങനെ ആടിനും പശുവിനും കൊടുക്കുന്ന ഈ സാധനം അതിന്റെ മണം ഒന്ന് കൊണ്ട് മാത്രം ഞാൻ തിന്നാറുണ്ട്.  ടേസ്റ്റും കുഴപ്പം ഒന്നും ഇല്ല. പക്ഷെ കൊരക്കിൽ നിന്ന് ഇറങ്ങാൻ ആണ് പാട്. അതറിയാം എന്നാലും കൊതി മൂത്ത് കൊരക്കിൽ കുടുങ്ങി കണ്ണ് തള്ളി  അങ്ങനെ തിന്നും.

ഈ രണ്ട് സുഗന്ധങ്ങൾ ക്കിടയിൽ ഒരൂ ദുർഗന്ധവും കടന്നു വരാറുണ്ട് ട്ടൊ. കുറച്ചു ദൂരെ ആയി ഒരൂ കള്ള് ഷാപ്പു ണ്ട്‌. പക്ഷെ സുഗന്ധത്തിന് ആണ് മുൻ‌തൂക്കം. അതിന്റെ പ്രഭയിൽ ഈ ദുർഗന്ധം നിഷ്പ്രഭ മാകുന്നു.  അവിടത്തെ govt സ്കൂളിൽ ആണ് ഞാൻ പഠിച്ചിരുന്നത്  എന്റെ അമ്മ...അന്നം ടീച്ചർ...ഒന്നാം ക്ലാസ്സിലെ ടീച്ചർ ആയിരുന്നു. അപ്പൻ കുഴുർ വില്ലേജ് ഓഫീസിലെ വില്ലേജ് മാൻ ആയിരുന്നു. വേറെ, ആലീസ് എന്ന് പേരുള്ള ഒരൂ ടീച്ചറും അവിടെ ഒന്നിൽ പഠിപ്പിച്ചിരുന്നു.. ആ ടീച്ചർ കഴിഞ്ഞ വർഷം മരിച്ചു പോയി. ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചേർസ് കുറെ പേര് ഈ അടുത്ത വർഷങ്ങളിൽ ആയി മരി്ചു പോയി... ആ ഗുരുക്കന്മാർക്ക് എല്ലാവർക്കും പ്രണാമം

ഒന്നാം ക്ലാസ്സിൽ അമ്മയാണ് എന്നെ പഠിപ്പിച്ചത്.  ആദ്യ ദിവസം സ്കൂളിൽ പോയപ്പോൾ ഞാൻ കരഞ്ഞില്ല, കാരണം  അമ്മ എന്റെ അടുത്തു തന്നെ ഉണ്ടായിരുന്നു.  ബാക്കി കുട്ടികൾ അമ്മമാരെ ആദ്യം ആയി വിട്ടുനിൽക്കുന്ന സങ്കടത്തിൽ കരഞ്ഞിട്ടുണ്ടാകാം.. അപ്പോഴൊക്കെ ആ കൂട്ട ക്കരച്ചിലിൽ. ഈ രണ്ട് ടീച്ചേർസ് അവരെ ചേർത്ത് പിടിച്ചിരുന്നു എന്ന് എന്റെ കൂട്ടുകാർ പറയുമായിരുന്നു. എന്റെ അമ്മ കൂടെയുള്ളത് കൊണ്ട് എനിക്ക് കരയണ്ട വന്നില്ല.. ഫുൾ time ഒന്നാം ക്ലാസ്സിൽ ആ ടീച്ചർ തന്നെ ആകുമല്ലോ ..പിന്നേ മുൻപേ ക്ലാസ്സിൽ പോയി പരിചയവും ഉണ്ട്‌... പിന്നെ എന്തിന് ടെൻഷൻ.

ഇപ്പോഴത്തെ പിള്ളേർ ചെറുതിലെ സ്കൂളിൽ പോവാൻ ഇഷ്ടം കാണിക്കും.. ചേച്ചിയുടെയോ ചേട്ടന്റെയോ വലിയ ആൾക്കാരുടെയോ ചെരുപ്പ് ഒക്കെ ഇട്ട് അവരുടെ bag ഒക്കെ തൂക്കി ഇങ്ങനെ നിക്കും...സ്കൂളിൽ ചേർക്കുമ്പോ അല്ലേ വിവരം അറിയുന്നത്....  പരിചയം ഇല്ലാത്ത ഒരൂ സ്ഥലത്ത് ആക്കി അമ്മയും അച്ഛനും പടിയിറങ്ങുമ്പോ അലറി ക്കരയും...  ഒരെണ്ണം കരഞ്ഞാൽ പിന്നേ കാക്ക ക്കൂട്ടിൽ കല്ലിട്ടത് പോലെ.   ഹോ ...കുറച്ചു ഒന്നുമല്ല ആദ്യദിനങ്ങളിൽ ടീച്ചേഴ്സിന്റെ കഷ്ടപ്പാട്..ഞങ്ങൾ ആറു മക്കൾ ആണ്. എല്ലാവരെയും സ്കൂളിൽ ചേരുന്നതിനു ഒരൂ വർഷം മുൻപേ കൂടെ കൊണ്ട് പോവാറുണ്ട് എന്നാണ് അമ്മ പറഞ്ഞ് കേട്ടിട്ടുള്ളത്.. അതുകൊണ്ട് അക്ഷരങ്ങൾ എല്ലാം മുൻകൂട്ടി നന്നായി എഴുതി പഠിക്കാൻ പറ്റിയിരുന്നു..പഠിക്കാൻ എത്ര നോക്കിയിട്ടും ഴ എന്ന അക്ഷരം എനിക്ക് എഴുതാൻ കിട്ടില്ലായിരുന്നു. മോൾ ആണെന്ന് കരുതി ശിക്ഷ തരാതെ ഒന്നും അമ്മ ടീച്ചർ ഇരുന്നില്ല. ഇപ്പോഴും ഓർമ്മ ഉണ്ട്‌ മേശയുടെ അടുത്ത് പിടിച്ചു നിർത്തി അടിയും തന്നു എഴുതിക്കുന്നത്. ക്ലാസ്സിൽ ചെല്ലുമ്പോൾ ഞാൻ മോൾ ഒന്നും അല്ല. ഒരൂ ശിഷ്യ മാത്രം.. വീട്ടിൽ എത്തുമ്പോ മോൾ. അല്ല.. അങ്ങനെ അല്ലേ വേണ്ടത്.. തെറ്റ് കണ്ടാൽ ഒരൂ ഗുരുവിന്റെ സ്ഥാനത്തു നിന്നു തിരുത്തണം .അവിടെ രക്ത ബന്ധം ഒന്നും നോക്കരുത് ..പാഠം ഒന്ന്.... അങ്ങനെ പഠിച്ചു. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ