മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Shouby Abraham)

"ഈ ലോകത്തിലെ ഏറ്റവും വലിയ പരാജയം എന്താണെന്ന് നിനക്കറിയാമോ?"

"ഇല്ല"

"അതെ; നിനക്കറിയില്ല. നിനക്കൊന്നും അറിയില്ല. അറിയാൻ ശ്രമിച്ചിട്ടുമില്ല. അത് ഒരാളുടെ ആത്‌മാവിന്റെ വേദനയാണ്."

"ആത്മാവിന്റെ വേദനയോ?"

 "അതെ അതാണ് ഏറ്റവും വലിയ പരാജയം. ഇന്ന് നമ്മുടേതെന്നു കരുതുന്നൊരാൾ നാളെ മറ്റാരുടേതോ ആയി നമുക്ക് അന്യനാകുന്ന അവസ്ഥയാണ് ആത്മാവിന്റെ പരാജയം. തിരിച്ചു കിട്ടാത്തതും തിരിച്ചറിയപെടാത്തതുമായി ഹൃദയത്തിന്റെ  ഉള്ളിലാ പ്രണയം  എപ്പോളുമൊരു കനലായി  നിൽക്കും. വിരഹത്തിന്റെയും ഏകാന്തതയുടെയും നെടുവീർപ്പു വീശുമ്പോളതു വീണ്ടും വീണ്ടും ജ്വലിക്കും . അതൊരിക്കലും അണയുന്നില്ല. ആളിക്കത്താത്തതെങ്ങനെ അണയാനാണ്?"

"എനിക്കിതൊന്നും അറിയില്ല."

"അതെ നിനക്കൊന്നും അറിയില്ല. നീ അറിയാൻ ശ്രമിച്ചിട്ടുമില്ല."

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ