mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

elephant at mozhi

Saraswathi T

ഇന്ന് ആഗസ്റ്റ് 12, ലോക ആനദിനം. എല്ലാവർക്കും എല്ലാറ്റിനും ഓരോ ദിനാചരണമുള്ളപ്പോൾ കരയിലെ ഏറ്റവും വലിയ ജീവിക്കായുള്ള ദിനം. വല്ലാത്തൊരു കൗതുകം തന്നെയായതുകൊണ്ടാണല്ലോ കുട്ടിക്കാലത്തു മാത്രമല്ല മുതിർന്ന അവസ്ഥയിലും ആനയെക്കാണുമ്പോൾ രണ്ടാമതൊന്നുകൂടി നോക്കിപ്പോവുന്നത്.

അച്ഛനെയും അമ്മയെയും ആനയാക്കി പുറത്തേറി ആനപ്പാപ്പാനായികളിക്കാത്ത ബാല്യം ആർക്കെങ്കിലുമുണ്ടെന്നു തോന്നുന്നില്ല.

എന്നാൽ ഈ വർഷത്തെ ആനദിനത്തിനത്തിൻ്റെ ഓർമ്മകൾ വേദനയുടേതാണ്.കാരണം പറയാതെത്തന്നെ ഏവർക്കും മനസ്സിലായിക്കാണും എന്നു കരുതുന്നു.

കുടുംബത്തോടെയാണ് കാട്ടാനകൾ ജീവിക്കുന്നത് എന്നറിയാമല്ലോ. അങ്ങനെ കുടുംബത്തെ ഏറെ സ്നേഹിക്കുന്ന മൺമറഞ്ഞ തൻ്റെ അമ്മയുടെ ഓർമകൾ നെഞ്ചേറ്റുന്ന ബുദ്ധിമാനായ ഒരു മിണ്ടാപ്രാണിയെ ചെയ്യാത്ത തെറ്റുകളും കുറ്റങ്ങളും ആരോപിച്ച് മയക്കുവെടിവെച്ച് ഏറെ ക്രൂരമായി നാടുകടത്തിയ ചിത്രം മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവർക്ക് ഇന്നും വേദനയായി മനസ്സിലുണ്ട്. മരണം വരെ ഒരു വിതുമ്പലായി, തേങ്ങലായി അവൻ്റെ ഓർമകൾ ഉണ്ടാവുകയും ചെയ്യും.

ക്രൂരകൃത്യം ചെയ്തവർ പോലും നാട്ടിൽ യഥേഷ്ടം വിഹരിക്കുകയോ ജയിലുകളിലാണെങ്കിൽ പോലും തിന്നു കൊഴുക്കുകയോ ചെയ്യുമ്പോൾ സംഘടിത ശക്തിയല്ലാത്ത ഈ മിണ്ടാപ്രാണിയോട് എന്തുമാവാം എന്ന ധാർഷ്ട്യ പ്രകടനത്തിൽ നടത്തിയ ഈ ക്രൂരത ഏറെ കടന്ന കൈയായിപ്പോയെന്ന് പറയാതെ വയ്യ.

അരിക്കൊമ്പൻ എന്നറിയപ്പെടുന്ന സഹ്യപുത്രന് എന്തു പറ്റിയെന്നോ അവൻ എവിടെയാണെന്നോ അറിയാതെ വേദനിക്കുന്നവരും വേവലാതിപ്പെടുന്നവരും ഒരുപാടുണ്ട് എന്നതാണ് സത്യം.

പൈതൃക മൃഗം എന്ന പദവി നൽകി കൊടും ക്രൂരതയേല്പിക്കുന്ന വിരോധാഭാസത്തിനു മുന്നിൽ ലജ്ജിച്ചു തല കുനിഞ്ഞു പോകുകയാണ്. ഇതു നടന്നത് ദൈവത്തിൻ്റെ സ്വന്തം നാട്ടിലും. ഗണപതി ഭഗവാൻ്റെ മുഖവുമായി രൂപസാദൃശ്യമുള്ള ആനയെ ദ്രോഹിച്ചതിനു ശേഷം വരുന്ന തുടർക്കഥകൾക്ക് മറ്റൊരുമാനം തേടേണ്ടതില്ല. ഇനി ഗണപതി മാത്രമല്ല വിശ്വാസികളും വെറും കെട്ടുകഥയാണ് എന്നു പറയുന്ന കാലം ഏറെ വിദൂരമല്ല.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ