മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

നമുക്കു നമ്മെക്കുറിച്ചു വളരെ മതിപ്പാണ്. മനുഷ്യഭാവന അപാരമാണെന്നൊക്കെ തട്ടിവിടും. സത്യത്തിൽ അതു വളരെ പരിമിതമാണ്. പുതിയതായി ഒന്നുണ്ടാക്കു എന്നു പറഞ്ഞാൽ അവിടെ തീരും നമ്മുടെ

വീമ്പുപറച്ചിൽ. കണ്ടിട്ടുള്ള രൂപങ്ങളിൽ നിന്നും പല കഷണങ്ങൾ ചേർത്തുവച്ചുകൊണ്ട് പുതിയഒരു രൂപം, കേട്ടവയിൽ നിന്നും കൂട്ടലും കിഴിക്കലും നടത്തി പുതിയ ഒരു നാദം. ഇതുപോലെ തന്നെ പുതിയ രുചികളും, പുതിയ ഗന്ധങ്ങളും. 

സർഗ്ഗാത്മകത എന്നത് ഉള്ളതിൽ നിന്നും തെരഞ്ഞെടുക്കുന്ന പ്രക്രിയയാണോ? ഉള്ളവയെ കൂട്ടിച്ചേർക്കലാണോ? ഉള്ളവയിൽ നിന്നും എടുത്തുമാറ്റലാണോ?

ഇതുവരെയില്ലാത്ത എന്തെങ്കിലും; തികച്ചും നവീനമായ ഒന്നു സൃഷ്ടിക്കാമോ? വളരെ ബുദ്ധിമുട്ടാണ്! വളരെ വളരെ വിരളമായി മാത്രമേ ഇതു സംഭവിക്കാറൊള്ളു. ടെക്നോളജിയുടെ കാര്യത്തിലാണെങ്കിലും, കലയുടെ കാര്യത്തിലാണെങ്കിലും, ശാസ്ത്രത്തിന്റെ മറ്റു മേഖലകളിലാണെങ്കിലും, സാമൂഹിക മാറ്റത്തിന്റെ കാര്യത്തിലാണെങ്കിലും, സാഹിത്യത്തിന്റെ കാര്യത്തിലാണെങ്കിലും വലിയ ചാട്ടങ്ങൾ (quantum leap) വളരെ അപൂർവ്വമാണ്. പലപ്പോഴും നിലവിലുള്ളതിൽ നിന്നും ഒരു ചുവടു കൂടി മാത്രം നാം ഒരു സമയത്തു മുന്നേറുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, പരിചിതമായവയുടെ കൊളുത്തുകളിൽ നമ്മുടെ മനസ്സു കുരുങ്ങിക്കിടക്കുകയാണ്. മനോവിരേചനം നടത്തി ഈ കൊളുത്തുകൾ ഒഴിവാക്കിയാൽ, തുടച്ചു വൃത്തിയാക്കിയ സ്ളേറ്റുപോലെ മനസ്സ് ശുദ്ധമാകും. അവിടെ വിരിയുന്ന ചിത്രങ്ങൾ ഇതുവരെ ആരും കണ്ടിട്ടില്ലാത്തതായിരിക്കും.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ