മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

കവിത - അതു സാഹിത്യത്തിലെ ഉൽകൃഷ്ടമായ ശാഖയായി കണക്കാക്കപ്പെടുന്നു. എന്തുകൊണ്ട്? അതു എഴുത്തുകാരിൽ നിന്നും കവിയിലേക്കുള്ള വളർച്ചകൊണ്ടുണ്ടാകുന്നതാണ്. എത്രയാണ് എഴുത്തുകാരനിൽ നിന്നും കവിയിലേക്കുള്ള ദൂരം?

അതറിയുവാൻ എന്തല്ല കവിത എന്നറിയണം. കേവലമായ അക്ഷരവിന്യാസമാണോ  കവിത?. പ്രത്യേക രീതികളിൽ വാക്കുകളെ അണിനിരത്തുന്നതാണോ കവിത?. നമ്മൾ കേട്ടിട്ടുണ്ട് 'കവിത തുളുമ്പുന്ന മിഴികൾ',  'കവിതയായി നീ ഒഴുകൂ'  എന്നൊക്കെ.  ശരീരത്തെ ഒരു അവയവത്തെ ചൂണ്ടിക്കാട്ടി പറയുന്നു, അതു കവിതപോലെ ആണെന്ന്. ഇതിൽ പദങ്ങളോ അക്ഷരങ്ങളോ ഇല്ല. അപ്പോൾ അക്ഷരവിന്യാസം മാത്രമല്ല കവിത.

തീർച്ചയായും ഭാഷയ്ക്കും, ഭാഷ കൈകാര്യം ചെയ്യാനുള്ള സ്കിൽ അഥവാ കഴിവും സുപ്രധാനമാണ്. ബൃഹത്തായ പദസമ്പത്തും, അനുയോജ്യമായ വാക്കുകൾ തിരഞ്ഞെടുക്കുന്നതിലുള്ള  കഴിവും ആവശ്യമാണ്. പക്ഷെ അതു കൊണ്ടു മാത്രം കവിയാകുമോ? അത് മാത്രം കൊണ്ട് എഴുത്തുകാരനോ എഴുത്തുകാരിയൊ ആകാം.

എഴുത്തുകാരിൽ നിന്നും കവിയിലേക്കുള്ള വളർച്ചയുടെ പടവുകൾ നമുക്കൊന്ന് പരിശോധിക്കാം. തന്റെയും തന്റെ ചുറ്റുപാടുകളുടെയും വർണ്ണനയുടെ ഒന്നാം ഘട്ടത്തിൽ നിന്നും വികാരങ്ങളും, വിചാരങ്ങളും, അനുഭവങ്ങളും, അനുഭൂതികളും സന്നിവേശിപ്പിച്ച രചനയുടെ രണ്ടാം ഘട്ടം. ഒന്നാം ഘട്ടത്തിൽ ഉപരിപ്ലവമായി വാക്കുളകുണ്ടാക്കുന്ന ശബ്ദഭംഗിയിലും അലങ്കാരങ്ങളിലും ഒരുപക്ഷെ താളാത്മകതയിലും ഒക്കെ നിലീമമായിപ്പോകുന്ന രചന രണ്ടാം ഘട്ടത്തിൽ എത്തുമ്പോൾ മുമ്പു  പറഞ്ഞതിനോടൊപ്പമോ വേറിട്ടോ ആഴങ്ങൾ തേടുന്നു. വെറും വായനയിൽ നിന്നും ശ്രദ്ധിച്ചുള്ള വായന അതാവശ്യപ്പെടുന്നു. വായനക്കാരന്റെ നിലവാരം ആസ്വാദ്യതയുമായി ഇവിടെ വളരെ ബന്ധപ്പെട്ടു കിടക്കുന്നു. മൂന്നാം ഘട്ടത്തിൽ അവിടെ നിന്നും ദാർശനിക തലത്തിലേക്കെത്തുന്ന എഴുത്തുകാരൻ കവിയായി മാറുന്നു. ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. എന്താണ് ദർശനം?

വാച്യാർദ്ധം കാഴ്ച എന്നാണല്ലോ? എങ്ങിനെ കാണുക? സമഗ്രമായി കാണുക. സമഗ്രമായി ദർശിക്കുക. എന്തിനെ സമഗ്രമായി കാണുക? എല്ലാത്തിനെയും. നമുക്കറിയാം ഭൗതികശാസ്ത്രവും ജീവശാസ്ത്രവും പോലുള്ള അനേകം അറിവിന്റെ ശാഖകൾ ഉണ്ടെന്നും അവ ഓരോന്നും അതാതു വിഷയത്തിൽ അനന്തമായി അന്വേഷണം നടത്തുന്നു എന്നും. എന്നാൽ അറിവിന്റെ എല്ലാ ശാഖകളേയും  സമഗ്രമായി കണ്ടുകൊണ്ടു അടിസ്ഥാന ചോദ്യങ്ങൾക്കുള്ള ഉത്തരം തേടലാണ് ദർശനം അഥവാ തത്വചിന്ത.  വിവിധ ശാഖകൾ ഇവിടെ കേന്ദ്രീകരിക്കുന്നു. ഒന്നിക്കുന്നു. എന്താണ് അടിസ്ഥാന ചോദ്യം?

വളരെ ലളിതമാണ്, ഋജുവാണ് ആ ചോദ്യം. നാമോരോരുത്തരും അനേകവട്ടം ചോദിച്ച ചോദ്യമാണത്. എന്താണാചോദ്യം?

"ഞാൻ ആരാണ്?"
"ഞാൻ എന്താണ്?"

സമയം അനുവദിക്കുമെങ്കിൽ നമുക്കന്വേഷണം തുടരാം.

കാലം...  ആയിരത്തി നാനൂറു ദശലക്ഷം വർഷത്തെ പ്രായമുള്ള പ്രപഞ്ചത്തെ ആരൊക്കെയോ കൂടി ഒരബദ്ധം പോലെ അതിന്റെ ഏറ്റവും അവസാനത്തെ രണ്ടായിരം വർങ്ങൾക്കു മുൻപു വച്ചു രണ്ടായി തിരിച്ചു. നാനൂറ്റിഅമ്പതു  ദശലക്ഷത്തോളം വർഷം പ്രായമുള്ള ഭൂമി ഇതെങ്ങിനെ സഹിക്കും? ജീവനുണ്ടായിട്ടു ഏകദേശം അറുപതു ദശലക്ഷം വർഷങ്ങൾ കഴിഞ്ഞു. മനുഷ്യൻ ഉരുത്തിരിഞ്ഞു വന്നിട്ടു രണ്ടു ദശലക്ഷം വർഷം കഴിഞ്ഞു.

ക്രിസ്തുവിനും നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ദർശനങ്ങൾ - ഭാരതീയ ദർശനങ്ങളും ഗ്രീക്ക് ദർശനങ്ങളും - വികാസം പ്രാപിച്ചിരുന്നു. ഭാരതീയ ദർശനങ്ങളെ ആസ്തികം എന്നും നാസ്തികം എന്നും തരം  തിരിക്കുമ്പോൾ   ആശയവാദികളും ഭൗതിക വാദികളുമാണ് ഇതിനു പിന്നിലുള്ള ചിന്തകൾ എന്നു പാശ്ചാത്യ ലോകം തരം തിരിക്കുന്നു. പ്രപഞ്ചത്തിനു കൃത്യമായ ഒരു പ്ലാൻ ഉണ്ടെന്നും, ആ പ്ലാൻ പ്രകാരം സൃഷ്ഠിക്കപ്പെട്ടതാണ് പ്രപഞ്ചം എന്ന ആശയ വാദം ഒരുവശത്തും, ദ്രവ്യമാണ് അടിസ്ഥാനമായി ഉള്ളതെന്നുള്ള ഭൗതികവാദം മറുവശത്തുമായി ഏറ്റുമുട്ടുന്നു. ദ്രവ്യവും ഊർജ്ജവും പരസ്പരം മാറുന്നതിനാൽ രണ്ടിനെയും ഒന്നായി ഭൗതികവാദികൾ കണക്കാക്കുന്നു.  

സ്വാഭാവികമായി ഒരു ചോദ്യം ഇവിടെ ഉയർന്നുവരാം. ഈ ദർശനങ്ങൾ വെറും ബൗദ്ധിക വ്യായാമം മാത്രമല്ലേ. സാധാരണക്കാരന്റെ നിത്യജീവിതത്തിൽ ഇതുകൊണ്ടെന്താണ് കാര്യം?

മനുഷ്യൻ സാമൂഹിക ജീവിയാണ്. അതുകൊണ്ടുതന്നെ സമൂഹത്തിൽ വ്യവസ്ഥകളും, ലിഖിതാലിഖിതങ്ങളായ നിയമങ്ങളും, കീഴ്വഴക്കങ്ങളും ഒക്കെ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. പൊതുവായ നീതിബോധമുണ്ട്, ചില പൊതു ശരികളും പൊതു തെറ്റുകളും ഒക്കെ ഉണ്ട്. ഇതൊക്കെ എല്ലായിടത്തും ഒരുപോലെ അല്ല താനും. എന്നാൽ ഇവയെല്ലാം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് ഇത്തരം ദർശനങ്ങളിൽ നിന്നോ, ദർശനങ്ങൾക്കു നിദാനമായ ധാരണകളിൽ നിന്നോ ആണെന്നു നമുക്കു കണ്ടെത്താൻ കഴിയും. അതുകൊണ്ട് സമൂഹത്തിൽ ഉള്ള ആർക്കും ഇതിന്റെ സ്വാധീനത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ല. ഒരുവിധത്തിൽ പറഞ്ഞാൽ സാധാരണക്കാരൻ ഇതിനെ സഹിച്ചുകൊണ്ടു ജീവിക്കുന്നു. ചിന്തിക്കുന്നവർ ഇതിനെപ്പറ്റി ചിന്തിച്ചു സമാധാനം നഷ്ടപ്പെട്ടു ജീവിക്കുന്നു. ദർശനങ്ങൾ പ്രയോഗതലത്തിൽ എത്തുമ്പോൾ ചിലർ സഹിച്ചു പോകുന്നു. ചിലർ  അതിനോടു പോരിടുന്നു. മറ്റുചിലർ അതിനെ മാറ്റിമറിക്കാൻ ശ്രമിക്കുന്നു. ഇനിയും ചിലർ വേറൊന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നു. 

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ