mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഷാഫി എന്ന നിഷ്ഠൂരമായ മനുഷ്യ മൃഗത്തിന്റെ ചെയ്തികൾ കൊണ്ടെത്തിച്ചത്, ഓരോ പുലരിയും ഉണരുമ്പോൾ തങ്ങളുടെ നിസഹായാവസ്ഥയിൽ നിന്ന് കരകയറാൻ എന്തെങ്കിലും അത്ഭുതങ്ങൾ തെളിഞ്ഞു വരും എന്ന് പ്രതീക്ഷിച്ച രണ്ട് മനുഷ്യ ജീവികളെ ആണ്.

മോഹന വാഗ്ദാനങ്ങളിൽ ആരുമൊന്ന് വീഴും. കാരണം ഇവരുടെ  (മിക്കവാറും എല്ലാവരുടെയും) മുന്നോട്ടുള്ള ജീവിതങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ പകച്ചു പോകുക എന്നതാണ് ഇവരുടെ വിധി.

ഷാഫിയെന്ന ഇയാൾ 2020 ൽ 75 വയസ്സുള്ള വായോധികയെ സമാന രീതിയിൽ ക്രൂരമായി പീഡിപ്പിച്ചിരുന്നു. എന്നിട്ടും, ജനവാസ കേന്ദ്രത്തിലേക്ക് ഒരു പുലിയെയോ, സിംഹത്തെയോ തുറന്നു വിടുന്ന പോലെയാണ് ഇത്തരത്തിൽ മനോവൈകൃതമുള്ള ഒരാളെ തുറന്ന് വിട്ടത്.

ആ സ്ത്രീകളെ കുറിച്ചു ആലോചിക്കുമ്പോൾ, നെഞ്ച് പിടക്കുകയാണ്, മറ്റുള്ളവരുടെ വേദനകൾ മനസ്സിലാകാത്ത ഈ ക്രൂരമനോഭാവി, വേദനിപ്പിക്കുന്ന പല ലൈംഗികത വൈകൃതങ്ങൾക്ക് ഇരയാക്കുമ്പോൾ, അവരുടെ ബോധം നശിച്ചിരിക്കണേ.... എന്ന് പ്രാർത്ഥിച്ചു പോവുകയാണ്. അവർ അനുഭവിച്ച ഓരോ വേദനയും എപ്പോൾ വേണമെങ്കിലും നമ്മളിലൂടെയും, നമ്മുടെ പ്രിയപെട്ടവരിലൂടെയും കടന്നു വരാം. ഈ ഭൂമിയിൽ ജീവിക്കണമെങ്കിൽ, കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തണമെങ്കിൽ പല വട്ടം ചിന്തിക്കേണ്ടി ഇരിക്കുന്നു.

ഷാഫിയെയും, മന്ത്രവാദം തലക്ക് പിടിച്ച മറ്റു രണ്ട് പേരെയും ഇനി പുറം ലോകം കാണിക്കരുത്. നരബലി കൊണ്ട് സാമ്പത്തികമായി നേട്ടമുണ്ടാകും, എന്ന് ചിന്തിക്കുന്ന വിഡ്ഢികൾ എന്ത് കൊണ്ട് ചിന്തിക്കുന്നില്ല, ഓരോ വ്യാജ സിദ്ധൻമാർക്കുമൊക്കെ ഇത്തരത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകുകയാണെങ്കിൽ എന്നോ സാമ്പത്തികമായി മുന്നേറിയിട്ടുണ്ടാവില്ലേ?

ഇന്നത്തെ കാലത്ത് എല്ലാവർക്കും ചിന്തിക്കാനുള്ള കഴിവുകൾ നശിച്ചു കൊണ്ടിരിക്കുകയാണ്, കാരണം വളർന്നു വരുന്ന കുഞ്ഞുങ്ങളെ തലച്ചോറുകൾ മരവിപ്പിക്കാനായിട്ട്, മൊത്തമായിട്ട് തന്നെ ലഹരി പ്രഥാ ർത്ഥങ്ങൾ വിതരണം ചെയ്യുന്നുണ്ടല്ലോ, എന്നിട്ട് ലഹരിവിരുദ്ധക്യാമ്പ് സംഘടിപ്പിച്ചിട്ട് എന്ത് പ്രയോജനം, അധികാരികൾ അതിന്റെ തലപത്തുള്ളവരെ പിടിച്ചു മുളയിലേ നുള്ളണം.

ചെറുപ്പത്തിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും തരത്തിൽ മനോവൈകൃതമുണ്ടെങ്കിൽ, അത് ചികിൽസിച്ച് മാറ്റുവാനും, അതിന് വേണ്ട കൗൺസിലിംഗ് കൊടുക്കുവാനും, കുട്ടികൾ പഠിക്കുന്ന ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും, സൈക്കോളജിവിഭാഗവും, അത്യാവശ്യമാണ്. വേണ്ടി വന്നാൽ കുട്ടികളുടെ കുടുംബത്തിനും പ്രയോജനപെടുത്താവുന്നതാണ്.

സ്ത്രീകൾ പല പ്രലോഭനങ്ങളിലും വീഴും, കാരണം അവരുടെ ചുമലിൽ താങ്ങാൻ കഴിയാത്തത്ര ഭാരമുണ്ട്, ഓരോ ആശ്വാസവാക്കുകൾ കേൾക്കാനും, എവിടെനിന്നും കിട്ടാത്ത സ്നേഹത്തിനു വേണ്ടി അലഞ്ഞു നടക്കുമ്പോൾ, കപട സ്നേഹം, ചതി കുഴികൾ ഒന്നും തിരിച്ചറിയില്ല. പ്രിയപെട്ട സഹോദരിമാരെ....ഈ ഭൂമിയിൽ നമ്മളെ സ്നേഹിക്കാൻ നമുക്ക് വേണ്ടപെട്ടവർ (അതും ചിലപ്പോൾ ഉണ്ടാവില്ല)മാത്രമേ കാണൂ. നല്ല ബന്ധത്തിന്റെ പവിത്രത മരിക്കുവോളം കാത്തുസൂക്ഷിക്കും എന്ന് പ്രതിജ്ഞചെയ്യുക! ഓരോ മോഹിപ്പിക്കുന്ന ചാറ്റിങ്ലും, മോഹന വാഗ്ദാനങ്ങളിലും ആരും വീഴാതിരിക്കുക.ഇത്തരത്തിലുള്ള കൊടുംക്രൂരമായ വാർത്തകൾ ഇനിയെങ്കിലും ഉണ്ടാവാതിരിക്കട്ടെ. കൊലചെയ്യപെട്ട നമ്മുടെ സഹോദരിമാർക്ക്‌ വേണ്ടി കണ്ണീർ പൂക്കൾ മാത്രം. പ്രണാമം.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ