മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Jojo Jose Thiruvizha)

പണ്ട് പണ്ട് അതിരുകളില്ലാതിരുന്ന കാലത്ത് ആഫ്രിക്ക(africa) വൻകരയുടെ ഒരു ഭൂ ഫലകം തെന്നി നീങ്ങി ഏഷ്യാ(asia) വൻകരയിൽ വന്ന് ഇടിച്ചു കൂടിചേർന്നു. ആ കൂടി ചേർന്ന ഭൂ ഫലകമാണ് ഇൻഡ്യ(india) എന്ന ഉപദ്വീപ്(peninsula).

അന്ന് ഇൻഡ്യയിൽ ഉണ്ടായിരുന്ന ആദിമ നിവാസികളാണ് ദ്രാവിഡർ(dravidian).അവർക്ക് ഒരു സംസ്കാരം ഉണ്ടായിരുന്നു അതാണ് സിന്ധു നദീതട സംസ്കാരം(indus valley civilization). സിന്ധൂ നദീതടത്തിൽ ജീവിച്ചിരുന്നു ആദിമ നിവാസകളെ വിളിച്ചിരുന്ന പേരായിരുന്നു ഹിന്ദുക്കൾ(hindu). സിന്ധു നദി എന്ന പേരിൽ നിന്നാണ് ഇൻഡ്യ എന്ന പേര് ഉണ്ടായത്. പിന്നീട് ഏകദേശം 5000 വർഷങ്ങൾക്ക് മുൻപ് മെസോപൊട്ടോമിയയിൽ(mesopotamia) (ഇറാഖ്:irak) നിന്നും അര്യ൯മാർ(arya race) ഇൻഡ്യയിലേക്ക് വന്നു. ആര്യ൯മാർ വെളുത്ത(white) നിറവും ഉയരവും ഉള്ള ആളുകളായിരുന്നു. അവർ കുതിരകളേയും ഇര൩ും ഉപയോഗിച്ചിരുന്നു. അവർ കറുത്ത(black) നിറക്കാരും ആര്യ൯മാരെ അപേക്ഷിച്ച് ഉയരം കുറഞ്ഞവരും ആയ ദ്രാവിഡരെ ആക്രമിച്ചു. ദ്രാവിഡരുടെ കൈയിൽ ഇരു൩ും(iron) കുതിരകളും( horse) ഇല്ലായിരുന്നു.അവർ മരക്ക൩ുകളും ചെ൩ുവാളുകളും(copper) ഉപയോഗിച്ച് അര്യ൯മാരുടെ ഇരു൩് ആയുധങ്ങളെ എതിർത്തു.തോൽവി ആയിരുന്നു ഫലം.ബ്രിട്ടീഷുകാർ തോക്ക് ഉപയോഗിച്ച് ഇൻഡ്യക്കാരെ തോൽപ്പിച്ച പോലെ.ഈ യുദ്ധവർണ്ണനകളാണ് രാമായണം പോലുള്ള പുരാണങ്ങളിൽ വർണ്ണിച്ച് എഴുതിയിരിക്കുന്നത്. തോൽപ്പിക്കപ്പെട്ട ദ്രാവിഡർ പലായനം ചെയ്ത് തെക്കെഇൻഡ്യയിൽ(കേരളം,തമിഴ്നാട്,കർണ്ണാടക,ആന്ധ്ര) താമസമാക്കി.ആര്യ൯മാർ ആര്യാവർത്തതിൽ (ഇന്നത്തെ പഞ്ചാബ്) താമസമാക്കി.ആര്യ൯മാർ ഇൻഡ്യയിലേക്ക് വന്നപ്പോൾ സ്ത്രീകളെ കൊണ്ടുവന്നതിന് തെളിവ് ഇല്ല.

ജനിതക പഠനങ്ങളിൽ വ്യക്തമാകുന്നത് ആര്യൻമാർ ദ്രാവിഡ പുരുഷ൯മാരെ കൊന്ന് അവരുടെ ഭാര്യമാരെ സ്വന്തമാക്കി പ്രതുൽപ്പാദനം നടത്തി. അതിൽ ഉണ്ടായ മക്കളിൽ പൂർണ്ണമായി അച്ഛൻെറ വർണ്ണവും ഉയരവും ലഭിച്ചവർ സവർണ്ണൻമാരും മറ്റുള്ളവർ അവർണ്ണൻമാരും ആയിതീർന്നു. ഇവരിൽ തന്നെ ചെയ്യുന്ന തൊഴിലനുസരിച്ച് ജാതികളുണ്ടായി. ദ്രാവിഡരുടെ ശൈവമതവും ആര്യൻമാരുടെ വൈഷ്ണവമതവും കൂടി ചേർന്ന് ത്രിമൂർത്തി സങ്കല്പ അധിഷ്ടിതമായ ഹിന്ദു മതം രൂപപ്പെട്ടു. ഇതിനു ശേഷം ഋഷഭനാഥനിൽ തുടങ്ങി 24മത്തെ തീർത്ഥങ്കരനായ വർദ്ധമാനമഹാവീരനിലൂടെ(BC599-BC527) ജൈനമതം ഉയർന്നു വന്നു. BC ആറാം നൂറ്റാണ്ടിൽ ബീഹാറിലെ ബുദ്ധഗയയിലെ ബോധീ വൃക്ഷ ചുവട്ടിൽവച്ച് ബുദ്ധന് ബോധോദയം കിട്ടിയത് മുതൽ ബുദ്ധമതത്തിൻെറ ആരംഭമായി.BC 268 മുതൽ BC 232 വരെ ഉള്ള അശോക ചക്രവർത്തിയുടെ പ്രവർത്തന ഫലമായി ബുദ്ധമതം പടർന്ന് പന്തലിച്ചു. .ഏഴാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ അറബി വ്യാപാരികൾ ഇസ്ളാം മതം പ്രചരിപ്പിച്ചു. പിന്നീട് മുഗളൻമാരെ പോലുള്ള മുസ്ളീം രാജവംശങ്ങളുടെ പ്രവർത്തന ഫലമായി മതം വിപുലമായി.പതിനഞ്ചാം നുറ്റാണ്ടിൽ പഞ്ചാബിൽ ജീവിച്ചിരുന്ന ഗുരുനാനാക്ക് ഹിന്ദു മുസ്ളീം തത്വങ്ങളെ സംയോജിപ്പിച്ചു സിക്കുമതത്തിന് രൂപം നൽകി.അനേകം ഹിന്ദുക്കളും മുസ്ളീംങ്ങളും ആ മതം സീകരിച്ചു. .AD 52 ൽ st.തോമാസ് ഇ൯ഡ്യയിൽ എത്തി ക്രിസ്തു മതം പ്രചരിപ്പിച്ചു.അതിനെ തുടർന്ന് മലങ്കര,ഓർത്തഡോക്സ് മുതലായ സിറിയ൯ ക്രിസ്ത്യ൯ സമൂഹം രൂപപ്പെട്ടു. 1498 മെയ് 20 ന് വാസ്കോഡ് ഗാമ കോഴിക്കോട്ട് എത്തി.അതിനെ തുടർന്ന് വന്ന പോർച്ചുഗീസ് മിഷനറികളുടെ പ്രവർത്തന ഫലമായി ഇവിടെ ലാറ്റിൻ ക്രിസ്ത്യാനികൾ രൂപപ്പെട്ടു.AD 636-651 കാലഘട്ടത്തിൽ മുസ്ളീങ്ങൾ പേർഷ്യപിടിച്ചടക്കിയപ്പോൾ (ഇന്നത്തെ ഇറാൻ) അവിടെ നിന്നും ഇൻഡ്യയിലേക്ക് പാർസികൾ അഥവാ സ്വരാഷ്ട്രർ കുടിയേറി. ഇന്ന് ഇൻഡ്യയിൽ കാണുന്ന എല്ലാ മനുഷ്യരും കുടിയേറി പാർത്തവരുടെ പിൻമുറക്കാരാണ്. ചരിത്രത്തിൻെറ പിന്നാ൩ുറങ്ങളിലേക്ക് നോക്കുകയാണെങ്കിൽ എല്ലാവരും ഒരു വിത്തിൽ നിന്ന് പൊട്ടി മുളച്ചവരാണ് എന്നു മനസിലാകും.

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ