mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Jojo Jose Thiruvizha)

ലോകമതങ്ങളിൽ വച്ച് അധികമായി വളർന്ന് പന്തലിച്ചു നിൽക്കുന്ന ക്രിസ്തു മതത്തിൻെറ ഉദയത്തിന് കാരണകാരനായ ശ്രീ യേശുവിലേക്ക്, അദ്ദേഹത്തിൻെറ അജ്ഞാതമായ ജീവിതത്തിലേക്ക്, നമുക്ക് യുക്തി പൂർവകങ്ങളായ

ചിന്തകളിലൂടെയും തെളിവുകളിലൂടെയും സഞ്ചരിക്കാം. ശ്രീ യേശുവിൻെറ ജനനം(BC)4-)ം നൂറ്റാണ്ടിലാണ് എന്ന് ചരിത്രകാരനായ എച്ച്.ജി.വെൽസ് അദ്ദേഹത്തിൻെറ ലോകചരിത്രം എന്ന ഗ്രന്ഥത്തിൽ പ്രസ്താപിച്ചു കാണുന്നു. കൂടാതെ യഹൂദിയായിലെ ബെതലഹേമിൽ ഡിസംബർ 25ന് ഭൂജാതനായി എന്ന് വേദപുസ്തകം പറയുന്നു. എന്നാൽ 13 വയസ്സ് മുതൽ 30 വരെയുള്ള വിവരങ്ങൾ അദ്ദേഹത്തിൻെറ ജീവചരിത്രകാര൯മാരായ ശിഷ്യൻമാർ രേഖപ്പെടുത്തിയിട്ടില്ല. ഇത്ര നീണ്ട ഒരു കാലയളവ്, ഒരു മനുഷ്യൻെറ വികാസത്തിന് നാന്ദി കുറിക്കുന്ന 17 വർഷക്കാലം അദ്ദേഹം എവിടെ ആയിരുന്നു?, യേശുവിൻെറ അസാധരണമായ വ്യക്തിത്വത്തിന് കാരണമായി ആരോപിക്കുന്ന ദിവ്യത്വം ഇത് എവിടെ നിന്ന് ലഭിച്ചു?. ഇതിനെ കുറിച്ച് വേദപുസ്തകങ്ങളിലും മറ്റും "ക്രിസ്തു ദൈവ പുത്രനായിരുന്നു" എന്ന ഒരു വാചകത്തിൽ ആ മനുഷ്യൻെറ വ്യക്തിത്വം മറയ്ക്കുന്നു.

ഇതിനെ കുറിച്ചുള്ള തെളിവ് ലഭ്യമാകുന്നത് ഇൻഡ്യയിൽ നിന്നാണ്. അതിനു മു൩ായി അദ്ദേഹത്തിൻെറ ജനനവും ഇൻഡ്യയും തമ്മിലുള്ള ബന്ധം വ്യക്തമാക്കാം. മത്തായിയുടെ സുവിശേഷത്തിൽ 2-)ം അദ്യായത്തിൽ (മത്താ 2, 1-12) ജ്ഞാനികളുടെ സന്തർശനത്തെ കുറിച്ച് വിവരിക്കുന്നു. കിഴക്ക് ഒരു നക്ഷത്രം ഉദിച്ചു. അതിനെ പിൻതുടർന്ന് ജ്ഞാനികൾ സഞ്ചരിച്ചു.അവർ ഒരു കാലിതൊഴുത്തും അതിൽ കിടത്തിയിരുന്ന ശിശുവിനേയും കണ്ടു. അവർ മീറയും കുന്തിരിക്കവും പൊന്നും കാഴ്ചയർപ്പിച്ചു. ഇതിൽ പറയുന്ന കുന്തിരിക്കത്തിനും സുഗന്ധ ദ്രവ്യങ്ങൾക്കും ലോകപ്രസിദ്ധമായ സ്ഥലമാണ് ഭാരതം. ഭൂപടം പരിശോധിച്ചാൽ ഇസ്രയേലിന് കിഴക്കാണ് ഭാരതം എന്നു കാണാം. കുടാതെ ജോതിർ ഗോളങ്ങളെ കുറിച്ചുള്ള പ്രവചനം നിലനിന്നത് ഭാരതത്തിലാണ്. ഇതിൽ നിന്ന് യേശുവിനെ സന്ദർശിച്ച ജ്ഞാനികൾ ഭാരതീയരായിരുന്നു എന്ന് അനുമാനിക്കാം. ശ്രീ യേശുവിൻെറ 13 മുതൽ 30 വയസ്സ് വരെയുള്ള അജ്ഞാത ജീവിതത്തെ കുറിച്ച് റഷ്യകാരനായ നിക്കോളായ് നോട്ടോവിച്ചിൻെറ "ഹിമാലയൻ സക്ഷ്യങ്ങളുടെ കുറിപ്പുകളിൽ" പ്രതിപാദിച്ചിട്ടുണ്ട്.1887 ലെ നോട്ടാവിച്ചിൻെറ ഇൻഡ്യാ സന്തർശനത്തിൽ അദ്ദേഹം "പ്രവാചകനായ ഈസയെ കുറിച്ച് കേൾക്കുന്നു. ജനവാസരഹിതവും ദുർഘടവുമായ ആ സ്ഥലത്ത് ആ കാലഘട്ടത്തിൽ യേശുവിനെ കുറിച്ചുള്ള വിവരങ്ങൾ ബുദ്ധസന്യാസി വിവരിക്കുന്നത് അദ്ദേഹത്തെ അത്ഭുതപെടുത്തി. കൂടുതൽ അന്വേഷണത്തിൽ നിന്ന് യേശുവിനെ കുറിച്ചുള്ള വിവരങ്ങൾ പാലി ഭാഷയിലുള്ള ഗ്രന്ഥത്തിലുണ്ട് എന്ന് മനസിലാക്കാൻ കഴിഞ്ഞു. ഇതിൽ നിന്ന് നമുക്ക് അനുമാനിക്കാൻ കഴിയും യേശു അദ്ദേഹത്തിൻെറ അജ്ഞാത ജീവിതകാലത്ത് ഭാരതത്തിൽ എത്തുകയും ആർഷ, ബുദ്ധമത തത്വങ്ങൾ പഠിക്കുകയും ചെയ്തിരിക്കും. യേശുവിൻെറ തത്വങ്ങളിൽ കാണുന്ന ത്രിത്വയ്ക ദൈവസങ്കൽപം യഹൂദമതത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്തതാണ്. ഇത് ഹൈന്ദവമതത്തിലെ ത്രിമൂർത്തി സങ്കൽപവുമായി കൂടുതൽ താതാത്മ്യം കാട്ടുന്നു. യഹൂദമതത്തിലെ ക്ഷിപ്രകോപിയും സ്വേച്ഛാധിപതിയും ആയ "യഹോവ" എന്ന ഏകദൈവ സങ്കൽപ്പത്തിനുപകരം കാരുണ്യവാനും ക്ഷമാശീലനുമായ പിതാവ് എന്ന ദൈവസങ്കൽപ്പം ബുദ്ധ സ്വാധീന ഫലമാണ്. കുടാതെ അദ്ദേഹത്തിൻെറ ആത്മീയ സിദ്ധികളുടെ ഉറവിടം നിരന്തരമായ യോഗ അഭ്യാസത്തിലുടെ നേടിയ കുണ്ഠലീനി ശക്തി ആവാം.

ക്രിസ്തു ജീവിതത്തെ നമുക്ക് ദർശനയോഗ്യമാക്കുന്ന സുവിശേഷങ്ങളിലൂടെ കടന്നു പോകു൩ോൾ ഇത് ഒരു ഇതിഹാസ പുരുഷനല്ല, കെട്ടിച്ചമച്ച ഒരു കഥാപുരുഷനല്ല മറിച്ച് ഒരു പച്ചയായ മനുഷ്യൻ തന്നെ എന്ന് നമുക്ക് മനസിലാകും. മരണ സമയം അടുത്തപ്പോൾ യേശു അനുഭവിക്കുന്ന ആത്മപീഡ ഒരു മനുഷ്യൻെറ ആത്മ സംഘ൪ഷമാണ്. യേശുവിൻെറ ഉപദേശങ്ങളിലൂടെ കടന്ന് പോകു൩ോൾ സാർവത്രീക സോഷ്യലിസത്തിൻെറ ആദ്യ പ്രയോക്താവായി അദ്ദേഹത്തെ കാണാം. അദ്ദേഹത്തിൻെറ "സ്വർഗ്ഗരാജ്യം" എന്ന സിദ്ധാന്തത്തിൽ വലിയവനോ ചെറിയവനോ ഇല്ല. ഇതാണ് യഹൂദപുരോഹിതൻമാരേയും, ഭരണാധികാരികളെയും വെറളിപിടിപ്പിച്ചത്. യഹൂദ വിശ്വാസമനുസരിച്ച് അവരുടെ പൂർവ്വീകനായ അബ്രഹാമുമായി ദൈവം ഒരു കരാറ് ഒപ്പിട്ടു എന്നും, അത് തങ്ങൾക്കും തങ്ങളുടെ പര൩രയ്ക്കും ഗുണമാണ് എന്നും, അത് തങ്ങളെ ഭൂമിയുടെ അധികാരി വർഗ്ഗമാക്കി മാറ്റുമെന്നും അവർ വിശ്വസിച്ചു. എന്നാൽ യേശു ഈ വിശ്വാസത്തെ തച്ചുതകർത്തു. ദൈവം വെറുമൊരു കരാറുകാര൯ കച്ചവടക്കാര൯ അല്ലെന്നും എല്ലാത്തിൻെറയും സൃഷ്ടാവായ പിതാവാണെന്നും. എല്ലാ ജീവ ജാലങ്ങളെയും മനുഷ്യരേയും ഒരു പോലെ സ്നേഹിക്കുന്ന സ്നേഹമൂർത്തിയാണെന്നും അദ്ദേഹം പഠിപ്പിച്ചു. ഇത് സുഖിയൻമാരായ യഹൂദപുരോഹിതൻമാരുടെ നേരെയുള്ള ഒരു വിപ്ലവകാരിയുടെ വെല്ലുവിളിയായിരുന്നു. അവർ ഭയന്നു ഈ മനുഷ്യൻ ഇതുവരെ ഉണ്ടായിരുന്നത് എല്ലാം പോളിച്ചെഴുതും അതിനാൽ ഇയാളെ തകർക്കുക അല്ലെങ്കിൽ സ്വയം തകരുക. ഇത് മനുഷ്യസ്നേഹിയായ ഒരു മനുഷ്യൻെറ രക്തസാക്ഷിത്വത്തിൽ കലാശിച്ചു.

യേശുവിൻെറ വ്യക്തിത്വത്തെ കുറിച്ച് തെറ്റായ ധാരണ നൽകുന്നതാണ് ഇന്നത്തെ ക്രൈസ്തവ കല. അത് അമിതാദരവു കൊണ്ടും, സാമ്രാജ്യത്വ ശക്തികളുടെ പ്രേരണയാലും യേശുവിൻെറ ആകർഷകമായ വ്യക്തിത്വത്തെ വികലമാക്കി. യേശുവിനെ ചിത്രങ്ങളിലും, ശില്പങ്ങളിലും നാം കാണുന്നത് വെൺമയേറിയ വസ്ത്രങ്ങൾ ധരിച്ച്, തലമുടി ഭംഗിയായി ചീകിവച്ച സുമുഖനായ യുവാവായാണ്. അവർ ദരിദ്രരുടെ പടനായകനെ സ൩ത്തിൻെറ കുപ്പായമണിയിച്ച് പാർശ്വവൽക്കരിച്ചു. എന്നാൽ അദ്ദേഹം ജീവിച്ചത് ദാനം കിട്ടിയ ഭക്ഷണം കഴിച്ച്, യൂദായിലെ പൊടിപറക്കുന്ന തെരുവുകളിൽ അലഞ്ഞ് നടന്ന്, അനേകരെ പഠിപ്പിച്ചു കൊണ്ടാണ്. എന്നാൽ അദ്ദേഹത്തിൽ അടങ്ങിയിരുന്ന ആത്മീയമായ കാന്തശക്തിയും, പെട്ടന്ന് ക്ഷോഭിക്കുന്ന പ്രകൃതവും, പീഡിതരോടുള്ള ദയയും, സമൂഹത്തിലെ താഴെതട്ടിലുള്ളവരോടുള്ള സ്നേഹവും, തൻെറ ആദർശത്തിലുള്ള അഗാധമായ വിശ്വാസവും, മറ്റു മനുഷ്യരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്ഥനാക്കി. അദ്ദേഹത്തിൻെറ സാമിപ്യം നിമിത്തം അനേകം രോഗികൾ തങ്ങളുടെ രോഗം മറന്ന് ആശ്വസിച്ചു.

ഇതിൽ നമ്മൾ സഞ്ചരിച്ച യുക്തി ചിന്താരീതിയിലുള്ള നിഗമനങ്ങൾക്ക് വിമർശനങ്ങൾ ഉണ്ടാവാം. അത്തരം ആരോഗ്യപരമായ വിമർശനങ്ങൾ പുതിയ വിചിന്തനങ്ങൾക്ക് വഴി ഒരുക്കും. അവയെ കൂടി ഉൾകൊള്ളു൩ോഴാണ് പുതഞ്ഞുകിടക്കുന്നവ ചരിത്രത്തിൽ ഉൾപ്പെടുത്താൻ കഴിയുക. "ഒളിഞ്ഞിരിക്കുന്നത് കണ്ടെത്താനുള്ള മനുഷ്യൻെറ അവാച്യമായ തൃക്ഷണ" ചരിത്രകുതുകികളായ പഠിതാക്കൾ, ഇനിയും വികസിക്കുന്ന തെളിവുകൾ ഇവയ്ക്ക് വിധേയമായി നമുക്ക് ഒരു മനുഷ്യൻ, ഒരു ചരിത്രപുരുഷ൯, ഒരു ലോകമഹാഗുരു എന്ന നിലയിൽ ശ്രീ യേശുവിൻെറ പൂർണ്ണ ജീവചരിത്രം ലഭിക്കും.

(ഈ എഴുതിയവ ചില പുസ്തകങ്ങളുടെ വായനയിൽ നിന്നും എൻെറ സ്വതന്ത്ര ചിന്തയിൽ നിന്നും ഉൽഭൂതമായവയാണ്. യേശുവിനെ ഒരു ചരിത്രകാര൯ നോക്കി കാണുന്നരീതിയിൽ ഒരു മനുഷ്യനായി നോക്കികാണാനാണ് ശ്രമിച്ചിരിക്കുന്നത്.)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ