മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Rajendran Thriveni)

ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിന്റെ കടിയേറ്റ് അവശനായ 'വാവാ സുരേഷ്' പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. ഈ ദുരവസ്ഥയ്ക്ക് കാരണമായ അബദ്ധം എങ്ങിനെയുണ്ടായി? അബദ്ധം പറ്റിയതാർക്ക്; സുരേഷിനോ, പാമ്പിനോ, കാണികൾക്കോ, സൃഷ്ടാവിനോ?

വാവാ സുരേഷിന്, പാമ്പുകളെക്കുറിച്ചും അതിന്റെ സ്വഭാവത്തെക്കുറിച്ചും പ്രായോഗിക ജ്ഞാനമുണ്ട്. അബദ്ധം ചെയ്യാൻ, സുരേഷ് തുനിയുകയില്ല.

പാമ്പും അബദ്ധത്തിൽ കടിച്ചതല്ല.

തന്റെ ശത്രുവിനെ തളർത്തി രക്ഷപെടാൻവേണ്ടി, മന:പൂർവം കടിച്ചതാണ്. ഈ മൂർഖന്റെ വിഷ സഞ്ചിയിൽ neurotoxin ( നിഡീവ്യൂഹത്തെ തളർത്തുന്ന) നിറച്ച സൃഷ്ടികർത്താവ്, വിഷമേൽക്കുമ്പോൾ ശത്രു തളർന്ന് വീഴണം, എന്ന ഉദ്ദേശ്യത്തോടെ തന്നെ- യാണ് വിഷം നിറച്ചത്.

സുരേഷിന്റെ വാക്കുകൾ ശ്രദ്ധിക്കാം. 

പാമ്പിനെ ഇടാൻ കൊണ്ടുവന്ന ചാക്ക് രാസവളത്തിന്റെതായിരുന്നു. അതിന് വളത്തിന്റെ ഗന്ധമുണ്ടായിരുന്നിരിക്കാം.

സാധാരണ ചാക്കിന്റെ ഉള്ളിലെ ഇരുട്ടിലേക്ക് കയറാൻ ഇഷ്ടപ്പെടുന്ന പാമ്പ്, രാസഗന്ധം മൂലമാവാം, അതിൽ കയറാതെ തിരിഞ്ഞു കടിച്ചത്.  ആ ഗന്ധം അതിന്റെ ജീവന് ഭീഷണിയാവുമെന്ന്, പാമ്പ് തിരിച്ചറിഞ്ഞു. അത് രക്ഷപെടാൻ വേണ്ടി തിരിഞ്ഞു കടിച്ചു.

ഇപ്പോൾ പൂർണമായി വിഷമിറങ്ങി വാവാ സുരേഷ് ആരോഗ്യവാനായി എന്നാണ് മെഡിക്കൽ റിപ്പോർട്ട്. സുരേഷിന്റെ ധൈര്യവും ആത്മസംയമനവും, വിഷത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള അറിവുമാണ്, ഈ രക്ഷപെടലിന് കാരണം. ബോധം മറയുന്നതുവരെ, കൂടെയുണ്ടായിരുന്നവർക്ക് ധൈര്യത്തോടെ തുടർനടപടികളെക്കുറിച്ച് സുരേഷ് പറഞ്ഞുകൊടുത്തിരുന്നു. ആ അറിവും മന:സാന്നിധ്യവുമാണ്, സുരേഷിനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്. അറിവ് ഭയത്തെ ഇല്ലാതാക്കും.ഭയത്തിൽ നിന്നുള്ള മോചനം തന്നെയാണ് ഏറ്റവുംവലിയ ആധ്യാത്മിക സമ്പത്ത്. 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ