Short Story Tool Kit prepared by Sreekumar K (Exclusively for participants; please DO NOT share)
10 Aspects of shortstory
Theme
Plot
Story
Settings
Dialogue
Narration
Character
Metaphor or subtext
Mood and tone
Mechanics
ഭാവങ്ങളും അവയുടെ രസങ്ങളും
രതി - ശൃംഗാരം
ഹാസം - ഹാസ്യം
ശോകം - കരുണം
ക്രോധം - രൗദ്രം
ഉത്സാഹം - വീരം
ഭയം - ഭയാനകം
ജുഗുപ്സ - ബീഭൽസം
വിസ്മയം - അത്ഭുതം
ചെറുകഥയുടെ 7 അടിസ്ഥാന ഇതിവൃത്തങ്ങൾ
Question
Journey
Rebirth
New world
Mission
Tragedy
Comedy
സംവേദന മാർഗ്ഗങ്ങൾ
Visual
Auditory
Olfactory
Gustatory
Tactile
Kinesthetic
മാറ്റിയെഴുതിയതിൻറെ കാരണം കണ്ടെത്തുക
(1) A. ധാരാളം ബാധ്യതയുള്ള വളരെ പാവപ്പെട്ട ഒരു സ്ത്രീയായിരുന്നു അവർ.
B. അവർക്കരികിലായി സാരി കൊണ്ടുണ്ടാക്കിയ തൊട്ടിലിൽ ഒരു കുഞ്ഞ് ഉറങ്ങുന്നുണ്ട്. മുഷിഞ്ഞ വേഷത്തിൽ മറ്റൊരു പെൺകുട്ടിയും സ്ത്രീയുടെ അരികിലുണ്ട്. നാലോ അഞ്ചോ വയസ്സ് പ്രായം വരുന്ന പെൺകുട്ടി, നിറം മങ്ങിയ മിനുക്കുകൾ നിറഞ്ഞ ചെറിയ പാവാടയും ജാക്കറ്റും ധരിച്ചിരിക്കുന്നു. ദിവസങ്ങളായി നനയാതെ പാറിപ്പറന്ന ചെമ്പിച്ച തലമുടി. അവൾ നിലത്തു ഇരുകാലുകളും കുന്തിച്ചിരിക്കുകയായിരുന്നു. (ആല, ജയചന്ദ്രൻ എൻ ടി )
(2) A. ഇംഗ്ലണ്ടിലെ ജീവിതം ഭാഷാപരവുമായ പ്രശ്നങ്ങൾ ഉണ്ടാക്കി
B. അയാൾക്ക് അവളുടെ ഇംഗ്ലീഷ് സംസാരം പിടികിട്ടുകയുമില്ല. നല്ല വിദ്യാഭ്യാസമുണ്ടെങ്കിലും ഇംഗ്ലീഷ് സംസാരിച്ചു ശീലിക്കാത്തതുകൊണ്ട് അയാൾക്ക് വേണ്ട സമയത്ത് നാവിൻ തുമ്പത്ത് വാക്കുകൾ വരില്ല. (ഹൈ ഡെഫനിഷൻ, മുരുകേഷ് പനയറ)
(3) A. എനിക്കന്നൊന്നും വേണ്ടത്ര ലോകപരിചയം ഇല്ല
B. റോഡിന്റെ തുടക്കം വടക്കഞ്ചേരിയിലാണ്; അതുറപ്പ്. തെക്കോട്ട് എവിടംവരെ എന്നത് വലിയ ചിന്തയായിരുന്നു. ഇന്നും ചിന്തയാണ്, കാരണം ഇന്നും കണ്ടിട്ടില്ല. പാറച്ചാട്ടത്തിന്നടുത്തുള്ള പോൾതോമസിന്റെ വീടാണ് എന്റെ തെക്കേ അതിര്‍ത്തി. (ചൊക്കി, ബാബു പോൾ തുരുത്തി)
(4) A . പെട്ടെന്ന് തന്നെ ആ നായ ഗ്രാമത്തിൽ ഒരു സംസാരവിഷയമായി
B. പൊളിയനാശാന്റെ പൊളിക്കഥകൾ അയാളില്ലാത്തപ്പോൾ ഏച്ചുകെട്ടി അവതരിപ്പിക്കുന്ന ഡ്രൈവർ ജമാലിന്റെ മോണോ ആക്ട് കലാപരിപാടിയിലേക്ക് ഒരു കഥ കൂടിയായി എന്ന് ചിന്തിച്ച് വാസുവേട്ടൻ ചായ കുടിച്ചു കൊണ്ടിരുന്ന ലോട്ടറിക്കാരൻ ഹംസക്കായുടെ മുഖത്ത് നോക്കി അമർത്തിച്ചിരിച്ചു. (കഥയില്ലാക്കഥ, രാജേഷ് കണ്ടമ്പുള്ളി)
A. കവിയെന്ന നിലയ്ക്കുള്ള പരിഗണന അന്നൊന്നും എനിക്ക് കിട്ടിയിരുന്നില്ല
B. അറിയപ്പെടുന്ന ഒരു കവി പരിപാടി ഉദ്ഘാടനം ചെയ്യാൻ വന്നിരുന്നു. അദ്ദേഹത്തിൻ്റെ പ്രസംഗവും കവിതാലാപനവും കഴിഞ്ഞപ്പോഴേക്കും സദസ്സ് പകുതിയായി. പിന്നെയും പതിനഞ്ചു കവികൾ കൂടി കവിത അവതരിപ്പിച്ച ശേഷമാണ് എനിക്ക് അവസരം കിട്ടിയത്. തൊണ്ണൂറു ശതമാനം കസേരകളും അപ്പോഴേക്കും ഒഴിഞ്ഞിരുന്നു. (നില, ജോസ് പ്രസാദ് )
A. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കനിവ് അവരുടെ കൈകളിലൂടെ ഒഴുകി ( അവൻ മരണയോഗ്യൻ, ജോർജ് ജോസഫ് കെ)
B. സാറ അവനെ നന്നായി പുതപ്പിച്ചു. പിന്നെ കട്ടിൽ തലയ്ക്കലിരുന്ന് അവൾ ചോവേരയുടെ മുടിക്കുള്ളിലൂടെ വിരലുകളാഴ്ത്തി തലോടി ( അവൻ മരണയോഗ്യൻ, ജോർജ് ജോസഫ് കെ)
A സന്ധ്യക്ക് ഉമ്മറക്കോലായിൽ തനിച്ചിരിക്കുമ്പോൾ സൗമിനിയെ ദുഃഖം വന്നു മൂടി (കല്ലേലിയിലെത്തുന്ന തപാൽക്കാരൻ, വി ആർ സുധീഷ് )
B. സന്ധ്യയ്ക്ക് ഉമ്മറക്കോലായിലിരിക്കുമ്പോൾ സൗമിനി അറിയാതെ ദീർഘനിശ്വാസമുതിർത്തു. വഴിയിലെ കട്ടികൂടി വരുന്ന ഇരുളിലേയ്ക്ക് നോക്കിയിരുന്ന അവളുടെ സജലങ്ങളായ കണ്ണുകൾ സന്ധ്യാ ദീപത്തിന്റെ പ്രഭയിൽ തിളങ്ങി.
A. ഏതൊക്കെയോ സ്വപ്‌നങ്ങൾ പൊലിഞ്ഞ ക്വാർട്ടേഴ്‌സ്
(മനസിൻറെ വഴി, ശത്രുഘ്‌നൻ )
B. ഏറെ കാലമായി അയാൾ ആ ക്വാർട്ടേഴ്‌സിൽ ഒറ്റയ്ക്ക് കഴിയുന്നു. ഒരു ജീവിത പങ്കാളി വേണമെന്നും ഒരു കുഞ്ഞു പിറക്കണമെന്നും അത് ഒരു മകളായിരിക്കണം എന്നൊക്കെ അയാൾ ആഗ്രഹിച്ചിരുന്നു. പക്ഷെ അതൊന്നും അയാളുടെ ജീവിതത്തിൽ ഇത്രകാലം ഉണ്ടായില്ല.
A. ആശുപത്രിയിലെ അന്തരീക്ഷം അച്ഛന് ഒട്ടും ഇഷ്ടമായിരുന്നില്ല (അച്ഛൻ ഉറങ്ങുന്നില്ല, യു കെ കുമാരൻ )
B. ആശുപത്രിയിൽ നിന്ന് എന്ന് വീട്ടിൽ പോകാം എന്ന് അച്ഛൻ ചോദിച്ചുകൊണ്ടിരുന്നു
A. കാഴ്ചകൾ വീർപ്പുമുട്ടിച്ചപ്പോൾ പാട്ടിലേയ്ക്ക് ശ്രദ്ധ തിരിച്ചു. മനസ്സിനെ കുളിരണിയിച്ചു കൊണ്ട് എ ഫ് എമ്മിൽ ഗാനഗന്ധർവൻ ശ്രുതി മധുരമായ് പാടുന്നു. (വേരുകൾ, ജിസ പ്രൊമോദ്)
B. പുറത്ത് വഴിയരികിലെ ആൾക്കൂട്ടങ്ങൾ കുറെ നേരം കണ്ടപ്പോൾ മടുത്തു. കാറിലെ എഫ് എം റേഡിയോ വെച്ചപ്പോൾ കാതിനിമ്പമുള്ള പാട്ടു കേട്ടു. ഗാനഗന്ധവൻറെ ശ്രുതിമധുരമായ ശബ്ദം. മനസ്സിൽ ഒരു കുളിർമഴ പെയ്യുന്നുവോ
ഇനിപ്പറയുന്ന വാക്കുകളെ സൂക്ഷിച്ച് പിശുക്കിപ്പിശുക്കി ഉപയോഗിക്കുക എന്നതാണ്:
ചിന്തിച്ചു
അറിഞ്ഞു
തോന്നി
മനസ്സിലായി
തിരിച്ചറിഞ്ഞു
വിശ്വസിച്ചു
കൊതിച്ചു
ഓർത്തു
സങ്കൽപ്പിച്ചു
എന്നീ വാക്കുകളെയും അവയുടെ പര്യായങ്ങളെയും സൂക്ഷിക്കുക.
ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാം.
"അത് തനിക്ക് പ്രയോജനം ചെയ്യുമെന്ന് സനോജ് ചിന്തിച്ചു." എന്ന വാചകത്തിൽ കഥാകൃത്ത് സനോജിൻറെ ജിഹ്വ (spokesperson) ആവുകയാണ്. അപ്പോൾ കഥകൃത്തിൻറെ സാന്നിധ്യം നമ്മൾ അറിയുന്നു . ഈ വാചകത്തിൽ നിന്നും അവസാനത്തെ രണ്ടുവാക്കുകൾ മാറ്റി
"അത് തനിക്ക് പ്രയോജനം ചെയ്യും."
എന്നാക്കിയാൽ അത് സനോജിന്റെ ചിന്തയാണെന്ന് വായനക്കാർക്ക് തോന്നുമെങ്കിലും കഥാകൃത്തിന്റെ സാന്നിധ്യം അവിടെ മുഴച്ചു നിൽക്കുന്നില്ല.
ഏറെ നാളും ഏഴു നാളും
എന്തോ ഏതോ എങ്ങിനെയോ ആരെയോ എവിടെയോ ആർക്കോ ആരുടെയോ എന്തിനോ എന്ന് തുടങ്ങുന്ന വാക്കുകൾ കവികൾക്ക് പ്രത്യേകിച്ചും പാട്ടെഴുത്തുകാർക്ക് അവയുടെ ശബ്ദവിന്യാസം കൊണ്ടും ക്ലിഷ്ടതയുടെ ചാരുത കൊണ്ടും അതിൻറെ കാല്പനിക ധ്വനികൊണ്ടും വളരെ പ്രിയപ്പെട്ടതാണ്. പക്ഷേ കഥാകൃത്തുക്കൾ ഇതൊക്കൊ ഒഴിവാക്കി നല്ല വ്യക്തമായ കൃത്യമായ അർത്ഥങ്ങൾ ഉള്ള ഭാഷ ഉപയോഗിക്കുന്നതാണ് ഉത്തമം.
കഥകളിൽ ഇന്നത്തെ രീതിയിൽ വിശദമായ വിവരങ്ങൾ ഇല്ലാതായിട്ട്. ഇത് കഥകളുടെ നീളം കുറയ്ക്കും. പണ്ടൊക്കെ പലതിന്റെയും ദൃശ്യങ്ങൾ കിട്ടാനില്ലായിരുന്നു. ഇന്ന് ദൃശ്യപ്പെരുമഴയാണ് ചുറ്റിലും. അപ്പോൾ കൃത്യമായ സൂചനകൾ മതിയാകും . വായനക്കാരൻ സ്വന്തമായി വേണ്ടതുപോലെ വൈയക്തികമായി ദൃശ്യവൽക്കരിച്ചുകൊള്ളും.
ഷേക്സ്പിയറിൻറെ കാലത്തെ നാടകങ്ങളിൽ സ്റ്റേജ് ഒരു പേരിനുമാത്രമായിരുന്നു. അവിടം ഇപ്പോഴും ആളുകളെ മാറ്റി നിർത്തിയാൽ ശുദ്ധശൂന്യം. സംഭാഷണത്തിലെ വാക്കുകളുടെ ചിറകിലേറി കാണികൾ മറ്റൊരു ലോകത്തേയ്ക്ക് പറക്കും. സ്റ്റേജിൽ കാണുന്നതല്ല അവർ ആസ്വദിക്കുന്നത്. ഓരോരുത്തരും മനസ്സിൽ ഭാവന ചെയ്യുന്നതായിരുന്നു ഓരോരുത്തരുടെയും നാടകം .
പിന്നെ നോവലുകളൊക്കെ വന്നപ്പോൾ ആഖ്യേതാവിന്റെ വാക്കുകളിലൂടെ വിശദമായി എല്ലാം ദൃശ്യവൽക്കരിക്കുന്ന ശൈലി വന്നു. അന്നൊന്നും ലോകം ഇത്രയും ചിത്രങ്ങളിൽ മുങ്ങിപ്പോയിരുന്നില്ല.
ഇന്ന് ആകെ മാറിയിരിക്കുന്നു. വേണ്ട ദൃശ്യങ്ങളൊക്കെ ആളുകളുടെ ഓർമ്മയിൽ ഉണ്ട്. ഭാവനയുടെ പോലും ആവശ്യമില്ല. ഓർത്തെടുക്കുകയേ വേണ്ടൂ. അതുകൊണ്ടു നമ്മൾ കഥകളിൽ ചെറിയ സൂചനകൾ കൊടുത്താൽ മതിയാവും. ഓർത്തെടുക്കുകയും ഭാവന ചെയ്യുകയും നടക്കുന്നതിനിടയിൽ അറിയാതെ വായനക്കാരൻ കഥയിൽ മുഴുകിപ്പോകും എന്ന അഡ്വാൻറ്റേജും ഉണ്ട് .
പക്ഷെ കൃത്യമായ വിവരങ്ങൾ വേണം എന്തിനെക്കുറിച്ചും കൊടുക്കാൻ. കുറെ ഏറെ എന്ന് പറയാതെ എത്ര എന്ന് പറയുന്നതാണ് നല്ലത്. പലവർണ്ണങ്ങളും എന്ന് ഒഴുക്കിനങ്ങ് പറഞ്ഞുപോകാതെ ഏതൊക്കെ നിറങ്ങൾ എന്ന് പറയുക. കാലം ദൂരം എന്നതിലൊക്കെ കൃത്യതയുള്ള ഭാഷയാണ് ഇന്ന് അഭികാമ്യം.
ആഹാരം വസ്ത്രം പാർപ്പിടം വാഹനം സസ്യങ്ങൾ ജന്തുക്കൾ ആളുകൾ എന്നിവയുടെ പേരുകൾ കഥാകാരൻറെ പദാവലിയുടെ ഭാഗമാകേണ്ടതാണ്. ഗുണങ്ങളെക്കുറിച്ചു വിവരിക്കുമ്പോഴും കൃത്യമായ വാക്കുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അവയുടെ വായനക്കാരുടെ പദാവലിയിൽ ഉള്ളവയും ആയിരിക്കണം. ഉദാഹരണത്തിന്, പാട്ടും പൂവും പാമ്പും പെണ്ണും ഒരുപോലെ സുന്ദരമാണ്. പക്ഷേ ഇവയുടെ ഗുണത്തെപ്പറ്റി പ്രത്യേക പരാമർശങ്ങൾ സാധ്യമാണ്. പാട്ടു കാതിനിമ്പം, പൂവ് കണ്ണിനിമ്പം പാമ്പ് അതിന്റെ ബാഹ്യരൂപം കൊണ്ട് ശ്രദ്ധിക്കപ്പെടും പെണ്ണ് പെരുമാറ്റം കൊണ്ടും മനം കവരും എന്നിങ്ങനെ എത്ര കൃത്യത സാധ്യമാകുമോ അത്രയും ഇരിക്കട്ടെ
Someഭാഷണവും സംഭാഷണവും
"ഭാഷ മനുഷ്യരോട് ചെയ്തത് എനിക്ക് കമ്പ്യൂട്ടറുകളോട് ചെയ്യണം"
(പാബ്ളോ ഇൻറർനെറ്റ് നെരൂദ)??
നമ്മുടെ തലയിലെ ആശയങ്ങൾ ഭാഗികമായെങ്കിലും മറ്റൊരു തലയിൽ എത്തിക്കുന്നത് ഭാഷയാണ്. പക്ഷേ മനുഷ്യൻറെ എല്ലാ കണ്ടുപിടുത്തങ്ങളും പോലെ ഭാഷയും ഒരു കായംകുളം വാളാണ്. ഇരുതലയുണ്ട്. അതിന് പ്രകടിപ്പിക്കാനും മറച്ചുവെക്കാനുമുള്ള കഴിവുണ്ട്.
നോംചോംസ്കി പറയുന്നു നമ്മൾ പറയുന്ന ഓരോ വാക്കും സർഗ്ഗാത്മകമാണെന്ന്. അത് ശരിയായിരിക്കാം. നമ്മുടെ ഓരോ വാക്കിനും പല അർഥതലങ്ങളുണ്ട്. അവ വ്യത്യസ്ഥ വ്യാഖ്യാനങ്ങൾ സാധ്യമാക്കുന്നു.
അങ്ങിനെ നമ്മുടെ സംഭാഷണങ്ങൾക്ക്
*Text
Sub text
Context*
എന്നിങ്ങനെ മൂന്ന് തലങ്ങൾ ഉള്ളതായി കാണാം.
ഒരാൾ പറയുന്നതിന്റെ വാച്യാർത്ഥത്തെയാണ് അതിൻറെ Text എന്ന് വിളിക്കാവുന്നത്.
" ശശാങ്കൻ വന്നില്ലേ?" എന്ന് ചോദിക്കുമ്പോൾ ' വന്നില്ല ' എന്നതിന് പകരം " ഇത് വരെ കണ്ടില്ല " എന്നാണ് പലപ്പോഴും നമ്മൾ മറുപടി പറയുന്നത്.
ഇതിൻറെ വാക്യാർത്ഥം ' ശശാങ്കൻ വന്നില്ല' എന്ന് തന്നെയാണ്. പക്ഷേ ഇതിന് ഒരു വ്യംഗ്യാർത്ഥം ( subtext ) കൂടിയുണ്ട്. അത് ഞാൻ ശശാങ്കനെ നോക്കിയിരിക്കുകയാണ് എന്നതാകാം. ഇത് അപ്രതീക്ഷിതമായ പെരുമാറ്റമാണ് എന്നും ആകാം . ഞാൻ കാത്തിരുന്നത് അറിഞ്ഞിട്ട് വരാതിരുന്നതാണ് എന്നും ആകാം.
Context അനുസരിച്ചാണ് നമ്മൾ ഇതിൻറെ ഏത് വ്യംഗ്യാർത്ഥം വേണം എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ട് നമ്മൾ കഥയെഴുതുമ്പോൾ ഇത് മൂന്നും ശ്രദ്ധിക്കേണ്ടതാണ്. സംഭാഷണത്തിലെ വാചകങ്ങൾ പ്രതിപാത്രം ഭാഷണഭേദം എന്ന നിയമം എന്തായാലും അനുസരിച്ചായിരിക്കണം. അതുപോലെ ഏത് നാട്ടുഭാഷ എഴുതിയാലും അത് ആ നാട്ടിലെ വ്യാകരണം അനുസരിച്ച് വേണം എഴുതാൻ. അക്ഷരങ്ങൾ, ലിപി വിന്യാസം, ചിഹ്നങ്ങൾ , സ്വാഭാവികത എന്നിവ ശ്രദ്ധിക്കണം.
ആരുടേതാണ് സംഭാഷണം എന്നത് വേണ്ട രീതിയിൽ സൂചിപ്പിച്ചിരിക്കണം.
വ്യംഗ്യാർത്ഥമാണ് കൂടുതലായി ശ്രദ്ധിക്കേണ്ടത്. അതാണ് കഥാപാത്രത്തിൻറെ ഉള്ളിലെ നാടകം കാട്ടിത്തരുന്നത്. ശരീരഭാഷ എന്നത് പോലെ ഒരാൾ അറിയാതെയാണ് അയാളുടെ വാക്കുകൾ അയാളുടെ ഉള്ളിനെ തുറന്നുകാട്ടുന്നത്. സംഭാഷണങ്ങൾ കഥകളിൽ പ്രഭാഷണങ്ങളോ ചോദ്യോത്തര പരിപാടികളോ ആകാൻ പാടില്ല. മിക്കവാറും ആരുടെയും ചോദ്യങ്ങൾക്ക് മറ്റുള്ളവർ കൃത്യമായ മറുപടി കൊടുക്കാറില്ല എന്നതാണ് സത്യം. ചോദ്യത്തിൻറെ ഉദ്ദേശത്തെ തഴയുകയോ, കാണാതിരിക്കുകയോ ചോദിക്കാത്ത കാര്യങ്ങൾ കൂട്ടിച്ചേർക്കുകയോ ചെയ്യും. ഇങ്ങനെയാണ് കഥാപാത്രങ്ങൾ സ്വന്തം വ്യക്തിത്വം വെളിവാക്കുന്നത്.
സൗഹൃദ സംഭാഷണങ്ങൾക്ക് പിന്നിൽ പോലും ശക്തമായ മാനസിക പോരാട്ടങ്ങൾ കഥാപാത്രങ്ങൾ തമ്മിൽ നടക്കുന്നത് അപൂർവമല്ല. സ്ത്രീയും പുരുഷനും ആണെങ്കിൽ മറച്ചുപിടിച്ച ലൈംഗിക ചോദനകളും വെളിവാക്കപ്പെടും. കാരൂരിൻറെ മരപ്പാവകൾ ഇതിന് പ്രത്യക്ഷ ഉദാഹരണമാണ്. എം ടി വാസുദേവൻ, മാധവിക്കുട്ടി , ഒ വി വിജയൻ, സേതു എന്നിവരുടെ മിക്ക കഥകളിലും ഇത് വ്യക്തമാണ്. പുതിയ തലമുറയിലെ എഴുത്തുകാരിൽ ഈ കഴിവ് സാധാരണമല്ല . സംഭാഷണങ്ങളുടെ ഈ പ്രത്യേകത മനശാസ്ത്രപരമായ നിരൂപണങ്ങളിൽ എടുത്തു കാട്ടാറുണ്ട്. പലപ്പോഴും സംഭാഷണത്തിന് ശക്തി എന്ന് നമ്മൾ കരുതുന്നതിന്റെ കാരണം Text അല്ല സബ്ടെക്സ്റ്റ് ആണ്.
സിനിമയുടെ കാര്യമെടുക്കുകയാണെങ്കിൽ മലയാളത്തിലെയും ഇംഗ്ലീഷിലെയും ത്രില്ലറുകൾ തമ്മിലുള്ള വ്യത്യാസം ഇതാണ്.
ഒരു കഥയിലെ സംഭാഷണങ്ങൾ വായനക്കാരൻ എളുപ്പം മനസ്സിലാക്കുമെങ്കിലും സംഭാഷണങ്ങളുടെ അടിയൊഴുക്കുകൾ മനസ്സിലാക്കാൻ അയാൾക്ക് പ്രയാസം തന്നെയാണ്. പല സാധ്യതകളും അയാൾ കാണുന്നതുകൊണ്ട് ശരിയായ ദിശയിലേക്ക് അയാളുടെ വ്യാഖ്യാനത്തെ നയിക്കുവാനായി കൃത്യമായ സാഹചര്യങ്ങൾ കഥാകാരൻ ഒരുക്കേണ്ടതാണ്.
കഥ നടക്കുന്ന ഇടങ്ങൾ
1 കഥാപാത്രങ്ങൾ വിഹരിക്കുന്ന ഭൗതിക ലോകം
2 കഥാപാത്രങ്ങളുടെ ആന്തരിക ലോകം
3 കഥാപാത്രങ്ങളുടെ ഗതകാലം
4 കഥാപാത്രങ്ങൾ അല്ലാത്തവരുടെ ലോകം
5 ചുറ്റുമുള്ള ജന്തുലോകം
6 ചുറ്റുമുള്ള സസ്യലോകം
7 ചുറ്റുമുള്ള അജെെവ ലോകം
8 അഭൗമമായ അതീന്ദ്രിയമായ ആത്മീയതയുടെ ലോകം
9 വാക്കുകളാൽ നിർമ്മിക്കപ്പെടുന്ന കാവ്യലോകം
10 ജ്ഞാന ലോകം
ജീവനും ജീവിതവും എഴുത്തും എഴുത്തുകാരും
സാഹിത്യം വളരെ സങ്കീർണ്ണമായ ഒരു മേഖലയാണ്. എഴുത്തുകാരെ കണ്ണടച്ച് വിശ്വസിക്കുന്നവരെ പോലെ മണ്ടൻമ്മാർ ലോകത്ത് വേറെ ഇല്ല. ഒരിക്കൽ ഒരു ഷൂട്ടിങ് നടക്കുമ്പോൾ അതിലെ ഒരു നടിയുടെ അഭിനയം കണ്ടു ഞാൻ അവരെ അനുമോദിച്ചു. അവർ നന്ദി പറഞ്ഞപ്പോൾ അവരുടെ കണ്ണിൽ അതിയായ ഒരു സന്തോഷത്തിന്റെ തിളക്കവും കണ്ടു. അവരുടെ കണ്ണുകൾ നിറഞ്ഞു. ഞാൻ വല്ലാതെയായി. ഞാനിത് എന്നേക്കാൾ ബോധമുള്ള സംവിധായകനെ അറിയിച്ചു അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. "നടിയാണ്, മറക്കരുത്". ഇത് തന്നെയാണ് എഴുത്തുകാരുടെയും സ്ഥിതി. അവർ പറയുന്ന കള്ളങ്ങൾ കേട്ട് അതിന്റെ റിയാലിസ്റിക്ക് ഭാവം കണ്ടു നമ്മൾ അവരെ ഇഷ്ടപ്പെടുന്നു. ശരിക്കും നടന്ന പോലെ തോന്നി എന്നൊക്കെ പറയുന്നു. അപ്പോൾ അവർ പറയുന്നു. നിങ്ങള്ക്ക് അങ്ങനെ തോന്നിയത് സ്വാഭാവികം. എന്റെ എഴുത്തിന്റെ ഗുണമൊന്നുമല്ല. ആ അനുഭവത്തിന്റെ തീച്ചൂളയിലൂടെ അങ്ങനെ യഥാർത്ഥത്തിൽ പോയവനാണ് ഞാൻ . അതും നമ്മൾ മന്ദബുദ്ധികൾ വിശ്വസിക്കുന്നു. നമ്മൾ അയാളെ അങ്ങനെ കണ്ടുതുടങ്ങുന്നു. ഇനിയാണ് ട്രാജഡി. നമ്മൾ കൂടി അയാളുടെ കള്ളങ്ങൾ വിശ്വസിക്കുന്നത് കൊണ്ട് അയാളെയും ആ കള്ളങ്ങൾ വിശ്വശിക്കാൻ തുടങ്ങുന്നു. യാതാർഥ്യവുമായുള്ള ബന്ധം മുറിഞ്ഞുപോയ അയാൾ ഒരു മനോരോഗിയാകുന്നു. ആരുടെ കുറ്റം. തീർച്ചയായും എഴുത്തിന്റെയോ ജീവിതത്തിന്റെയോ അല്ല. ഇവ രണ്ടും അണുശക്തി എന്ന് പറയുന്നത് പോലെ ന്യൂട്രൽ ആണ്. ഉപയോഗിക്കുന്നത് എങ്ങിനെ എന്നുള്ളതാണ് വ്യത്യാസം.
ദുഃഖത്തിൽ നിന്ന് ധാരാളം എഴുത്തുകാർ എഴുത്തിന്റെ സംഗീതം പൊഴിച്ചു എന്നത് സത്യമാണ്. പക്ഷെ അത് എഴുത്തിന്റെ ഹീനമായ വഴി തന്നെയാണ്. മനോരോഗ വിദഗ്ധനെ കാണുന്ന ചെല്ലുമ്പോൾ അയാളെ ഷോക്ക് ട്രീറ്റ്മെന്റ് കഴിഞ്ഞു കൊണ്ട് വന്നതേയുള്ളൂ, ഒന്ന് വെയ്റ്റ് ചെയ്യൂ എന്ന് നേഴ്സ് പറഞ്ഞാൽ അവിടെ കുത്തിരിയിരിക്കാൻ മാത്രം മണ്ടനാണോ നിങ്ങൾ.അന്ധനാണോ അന്ധനെ നയിക്കേണ്ടത്. അങ്ങിനെയാണ് വേണ്ടതെന്നു ജന്മനാ അന്ധരായ നിരൂപകർ പറയുന്നു. നിന്ദ്യം.
കലാകാരന്മാരും എഴുത്തുകാരുമൊക്കെ കുഞ്ഞുങ്ങളെപോലെ ദൈവത്തോട് അടുത്തിരിക്കുന്നു എന്നൊക്കെ പറയുന്നത് നിരീശ്വരന്മാർക്കും (മനുഷ്യനാണ് ദൈവത്തെ ഉണ്ടാക്കിയത് എന്ന് കരുതുന്നവർ) ഈശ്വരവിസ്വാസികൾക്കും ഒരേ പോലെ വിശ്വസിക്കാം. ഇവർ മൂന്നും, ഈശ്വരനും കുഞ്ഞുങ്ങളും കലാകാരന്മാരും ഒരു കാര്യത്തിൽ സാമ്യം ഉണ്ടാകേണ്ടവരാണ്. അത് എമ്പതിയാണ്. ഒരു പൊടിക്കുഞ്ഞു കരയുന്നതു കണ്ടാൽ അവിടെയുള്ള പൊടിക്കുഞ്ഞുങ്ങൾ എല്ലാം കരയും. ദൈവത്തിന്റെ പര്യായം തന്നെ ഈ എമ്പതി ആണ്. കൃഷ്ണൻ കെട്ടാത്ത വേഷമില്ല (സ്വവർഗ്ഗ സംഭോഗിയുൾപ്പെടെ, ആരാവണനോട് , കൂവാഗം ക്ഷേത്രത്തിന്റെ ഉത്ഭവ കഥ) എന്ന് വ്യാസൻ സ്ഥാപിക്കാൻ ശ്രമിച്ചത് അതുകൊണ്ടാണ്. ഈ തത്വം ഒരു നിയമമായി കരുതേണ്ടതാണ്. ഈ എമ്പതി. ഇത് തെറ്റിക്കുമ്പോഴാണ് സ്വന്തം ദുഃഖം മാത്രം ശ്രദ്ധിക്കേണ്ടി വരുന്നതും അവർ എഴുത്തുകാരായാലും എഴുത്തും വായനയും അറിയാത്തവരായാലും അവർക്ക് ജീവിക്കാൻ അര്ഹതയില്ലാത്തവരായി വരുന്നത്.
ഈ എമ്പതിയിൽ നിന്ന് മാത്രമേ ഉൽകൃഷ്ട കൃതികൾ ഉണ്ടാവൂ. അവ ഉണ്ടാവും എന്നതിൽ ഒരു സംശയവും വേണ്ട. കാരണം ലോകത്തിലെ ആരുമായും എന്തുമായും മാറാൻ കഴിഞ്ഞാൽ നിങ്ങൾക്ക് എത്ര ജന്മങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരാത്ത അനുഭവങ്ങൾ പറയാൻ ഉണ്ടാകില്ലേ, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കഥകൾ?
Even God is only a believable story
ആരോ പണ്ട് മെനഞ്ഞ കഥയോ നേരോ ഞാനാരേലിന്നോളം സത്യം (കോഴി. കടമ്മനിട്ട )
കണ്ണുനീര്‍ച്ചാലില്‍ മണ്ണടിഞ്ഞേക്കാം
നിന്‍പിപഞ്ചിയും മൂകമായ്‌പ്പോകാം
എന്നിരിക്കിലുമന്നെഴും കൊയ്ത്തില്‍
സ്വിന്നമാം കവിള്‍ത്തട്ടിലെച്ചോപ്പാല്‍
ധന്യനാമേതോ ഗായകബാലന്‍
തന്നുയിരിനെയുജ്ജ്വലമാക്കി
തന്വിമാരൊത്തു കൊയ്യുവാന്‍ വന്ന
കന്നിമാസത്തിന്‍ കൗതുകംപോലെ
കണ്ണിനാനന്ദം നല്കിടും ഗ്രാമ
കന്യയാളൊന്നീപ്പാടത്തു കൊയ്യും
നിങ്ങള്‍താനവര്‍ ഇന്നത്തെപാട്ടില്‍
നിന്നു ഭിന്നമല്ലന്നെഴും ഗാനം
ഇപ്പൊരുളറിയാതറിഞ്ഞാവാം
നില്പതിമ്പമായ് ഗ്രാമീണചിത്തം
ആകയാല്‍ ഒറ്റയൊറ്റയില്‍ക്കാണു-
മാകുലികളെപ്പാടിടും വീണേ
നീ കുതുകമോടാലപിച്ചാലും
ഏകജീവിതാനശ്വരഗാനം (കന്നിക്കൊയ്ത്ത്, വൈലോപ്പിള്ളി )