ഏതൊരു പ്രസ്ഥാനത്തിന്റെയും വളർച്ചയ്ക്ക് അനുപേക്ഷണീയമായ ഒന്നാണ് ഗുണനിലവാരത്തിലുള്ള മികവ്. നിരന്തരം ഗുണ നിലവാരം പരിശോധിക്കുകയും, ഉപയോക്താക്കളുടെ ആവശ്യപ്രകാരം അതു
പരിഷ്കരിക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള ഏക മാർഗ്ഗം. മൊഴി ഈ നയം കാലാകാലങ്ങളായി നടപ്പിലാക്കിവരുന്നു. വായനക്കാരിലെത്തിക്കുന്ന രചനകളുടെ മികവും, ഡിജിറ്റൽ ലോകത്തു വ്യാപാരിക്കുന്നതിനാൽ, സാങ്കേതികമായ മികവും, ഒരുപോലെ പ്രധാനപ്പെട്ടതാണ്.
മൊഴിയുടെ വായനക്കാരുടെ വലിയ ഒരു വൃന്ദം രചനകളെപ്പറ്റിയും, സാങ്കേതിക പ്രശ്നങ്ങളെപ്പറ്റിയും നിരന്തരം പ്രതികരിക്കാറുണ്ട്. ഓരോ പ്രതികരണത്തിനും പ്രത്യേകം നന്ദി പറയുന്നു.
നിലവാരം കുറഞ്ഞ രചനകൾ ഒഴിവാക്കണം എന്ന വായനക്കാരുടെ നിർദ്ദേശങ്ങൾ വളരെ ഗൗരവമായി കാണുന്നു. ഭാഷാപരമായും, ആശയപരമായും പിന്നോക്കം നിൽക്കുന്ന രചനകൾ പ്രസിദ്ധീകരിക്കരുതെന്നു എഡിറ്റോറിയൽ ബോർഡിന് നിർദ്ദേശം നൽകിക്കഴിഞ്ഞു.
ഗുണ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് 'മൊഴി പ്രൈം' ആരംഭിച്ചത്. ഏറ്റവും മികച്ച രചനകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന വായനക്കാർക്കു 'മൊഴി പ്രൈം' തെരഞ്ഞെടുത്തുപയോഗിക്കാം. മറ്റുള്ളവ ഒഴിവാക്കുകയും ചെയ്യാം. മൊഴി പ്രൈമിൽ ഇപ്പോൾ കഥകളും, കവിതകളും മാത്രമേ ലഭ്യമാക്കിയിട്ടൊള്ളു. നോവൽ പോലുള്ള പരമ്പരകളോ, പുസ്തകപരിചയം പോലുള്ള ഇതര വിഭാഗങ്ങളോ അവിടെ ലഭ്യമല്ല എന്ന് ഓർമ്മിപ്പിക്കുകയാണ്.
ഗുണ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി കൂടുതൽ മാറ്റങ്ങൾ മൊഴിയിൽ സംഭവികേണ്ടിയിരിക്കുന്നു. മാന്യ വായനക്കാരുടെയും, എഴുത്തുകാരുടെയും നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു. Use contact page, Email to