mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

മോശമായ ഇഷ്ടിക ഉപയോഗിച്ചു കെട്ടിടം പണിഞ്ഞാൽ, പണി തീരുന്നതിനുമുൻപ് കെട്ടിടം നിലംപൊത്തും. ഗുണമേന്മയുള്ള ഇഷ്ടിക ഉപയോഗിച്ചു അശാസ്ത്രീയമായി പണിഞ്ഞാലും, കെട്ടിടം നിലംപൊത്തും.


അപ്പോൾ ഗുണമേന്മയുള്ള നിർമാണ വസ്തുക്കൾ ഉപയോഗിച്ചു, ശാസ്ത്രീയമായി നിർമ്മിച്ചാൽ മാത്രമേ കെട്ടിടം മികച്ചതാകു. ഇതുതന്നെയാണ് കഥയുടെ അവസ്ഥയും. തെറ്റില്ലാത്ത ഭാഷ ഉയയോഗിച്ചു യുക്തിപരമായി മെനഞ്ഞെടുക്കുന്ന കഥകൾക്കു കൈയടി കിട്ടും. (ചിലപ്പോൾ അവാർഡും)

ബെബ്രുവരി 20 ശനിയാഴ്ച നടക്കുന്ന ശില്പശാലയിൽ 50 പേരെയാണ് ഉദ്ദേശിച്ചിരുന്നത്. ഇപ്പോൾ തന്നെ 131 പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. 4 ഡ്യൂപ്ലിക്കേഷൻ വന്നുകൂടിയിട്ടുണ്ട്. നമ്മുടെ മാക്സിമം കപ്പാസിറ്റി 100 ആണ്. അതുകൊണ്ടു ആദ്യം zoom ൽ ലോഗിൻ ചെയ്യുന്ന 100 പേർക്ക് access ലഭിക്കും. രജിസ്റ്റർ ചെയ്തവർക്ക് zoom ലിങ്ക് അയച്ചു തരുന്നതാണ്. മറ്റുള്ളവർക്ക് ഫേസ്ബുക് ലൈവിൽ പരിപാടി ലഭിക്കും.

ശില്പശാലയിൽ ഇനിയുള്ള കാര്യങ്ങൾ ഉണ്ടായിരിക്കും.

എന്തുകൊണ്ടു ചിലകഥകൾ മികച്ചതായിത്തീരുന്നു?.
കഥയുടെ പത്തു ചേരുവകൾ ഏതൊക്കെ?
ഏഴ് അടിസ്ഥാന പ്ലോട്ടുകൾ ഏതൊക്കെ?
ആഴമുള്ള കഥ എങ്ങിനെ എഴുതാം?
പൊതുവായ ഭാഷാവൈകല്യങ്ങൾ ഏതൊക്കെ?
വീക്ഷണകോണുകൾ എങ്ങനെ?
Uniqueness എങ്ങനെ universality യാകും?
ബിംബ കൽപ്പനകൾ
ബൗദ്ധികതയും വൈകാരികതയും
ചോദ്യോത്തരങ്ങൾ.
കഥാ വിശകലനം.

വിശകലനം ചെയാൻ ഉദ്ദേശിക്കുന്ന കഥ എല്ലാവർക്കും ലഭ്യമാക്കുന്നതാണ്. ശില്പശാലയിൽ പങ്കെടുക്കുന്നതിനു മുൻപ് ഈ കഥ ഒരു തവണ എങ്കിലും വായിക്കണം എന്നു താത്പര്യപ്പെടുന്നു.
മുൻകൂട്ടി ചോദ്യങ്ങൾ ഉണ്ടെങ്കിൽ This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിൽ അയയ്ക്കുക. +447812059822 ൽ WhatsApp ചെയ്യുക. ഉത്തരങ്ങൾ നൽകാൻ പരമാവധി ശ്രമിക്കാം. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ