മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

Morocco

Canatious

 

Read Full
ഇനി നടന്ന ഒരു കാര്യം പറയാം. മൊറോക്കോയിലെ   രണ്ടാമത്തെ ദിവസം നടന്ന കാര്യം ആണ്. അതും സംഭവ ബഹുലമാണ് ! പക്ഷെ, നടന്ന കാര്യം എന്നുദ്ദേശിച്ചത് മൊറോക്കോയിലെ തെരുവീഥികളിലൂടെ കിലോമീറ്ററുകൾ നടന്ന കാര്യം ആണെന്ന് മാത്രം! രണ്ടാം ദിവസം ഒരു മലകയറ്റം ഉൾപ്പടെ നടന്നത് 12  കിലോ മീറ്റർ! ഇതൊക്കെ വായിക്കുന്നവർ ഓർക്കും ഇതെന്തു ഹോളിടായ് ആണ് ഹേ?

mkozambi

നിങ്ങൾ വിശ്രമിക്കാൻ പോയതാണോ അതോ മല കയറാൻ പോയതോ? രണ്ടാം ദിനത്തിലെ ആദ്യ പരിപാടി അറ്റ്ലസ് വാലിയിലേക്ക് പോകുക എന്നതായിരുന്നു. യു കെ യിൽ വെച്ച് തന്നെ അതിനുള്ള ടിക്കെറ്റുകൾ ബുക്ക് ചെയ്തിരുന്നു. രാവിലെ 8 മണിക്ക് ഞങ്ങളെ നോക്കി  മിനി ബസ്സിന്റെ ഡ്രൈവർ മുഹമ്മദ്, മുൻ നിശ്ചയിച്ച സ്ഥലത്തു  കാത്തു നിൽപ്പുണ്ടായിരുന്നു. മൊറോക്കോയിലെ ഒരു സ്ത്രീകളുടെ സഹകരണ സംഘത്തിലേക്ക് ആണ് ആദ്യം ഞങ്ങളെ കൊണ്ട് പോയത്.  അവിടെ അവർ അർഗൻ ഓയിൽ ഉപയോഗിച്ച് ഉണ്ടാക്കുന്ന എല്ലാ സാധനങ്ങളും കാണിച്ചുതന്നു. മൊറോക്കോയിൽ സിഡി ഇഫ്‌നിക്കും എസ്സൗയിറയ്ക്കും ഇടയിൽ അറ്റ്‌ലാൻ്റിക് തീരത്തും ഉൾനാടൻ ഹൈ അറ്റ്‌ലസിൻ്റെയും, അറ്റ്‌ലസ് പർവതനിരകളുടെയും അടിവാരം വരെ അർഗൻ ഓയിലിൻ്റെ ഉത്പാദനം ഇന്നും ഭംഗിയായി നടക്കുന്നുണ്ട് !

morocco

മൊറോക്കോയുടെ ഈ അപൂർവവും അമൂല്യവുമായ വിഭവം ലോകത്തിലെ രണ്ട് രാജ്യങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്: മൊറോക്കോയിലും  മെക്സിക്കോയിലും. അർഗൻ ഓയിൽ എടുക്കാൻ ആടുകളെ ഉപയോഗിക്കുന്ന പരമ്പരാഗത രീതിയും എണ്ണ വേർതിരിച്ചെടുക്കാൻ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ഹാൻഡ് മില്ലുകളും ഇന്നും പല ബർബർ വീടുകളിലും ഉപയോഗിച്ചുവരുന്നു. മൊറോക്കോയിലെ പ്രാചീന ബർബൻ ഗോത്രത്തിൽ പെട്ടവർ ആണ് ഈ കുലത്തൊഴിൽ ചെയ്യുന്നത്. 200 വർഷത്തിലേറെ പഴക്കമുള്ള, ഇന്നും ഉപയോഗത്തിലുള്ള ഒരു മില്ലെങ്കിലും മിക്ക ഗ്രാമങ്ങളിലും ഇപ്പോഴും കാണാം. ഈ മില്ല് വീടിൻ്റെ ഒരു പ്രത്യേക  മുറിയിലായിരിക്കും സജീകരിച്ചിരിക്കുക. കഠിനമായ നിറയെ മുള്ളുകൾ ഉള്ള മരത്തിൽ നിന്നും  പഴങ്ങൾ ശേഖരിക്കുന്നതിനുള്ള മാർഗം വളരെ കഠിനമാണ്. പഴുത്ത അർഗാനിയറുകൾ പറിച്ചെടുക്കുന്നത് ഒരു കലയാണ്, കാരണം മരത്തിൻ്റെ മൂർച്ചയുള്ള മുള്ളുകൾക്കിടയിലൂടെ കഠിന പരിശ്രമത്തിലൂടെ മാത്രമേ പഴങ്ങൾ എടുക്കുക സാധ്യമാകൂ. ശരത്കാലത്തിൽ വിളവെടുപ്പ് ആരംഭിക്കുന്ന സമയത്തു  പാകമായ അർഗാനിയർ നിലത്ത് വീഴുന്നതുവരെ ചിലപ്പോൾ അവർ കാത്തിരിക്കും. ആടിനെ   ഉപയോഗിച്ച്  പഴം ശേഖരിക്കുന്ന ഒരു തന്ത്രവും അവർ ഉപയോഗിക്കാറുണ്ട് . ആടുകളുടെ കൂട്ടത്തെ അർഗൻ മരങ്ങളുടെ അടുത്തേക്ക് കൊണ്ടുപോയി അർഗാനിയർ പഴങ്ങൾ തിന്നാൻ വിടും. ആടുകൾ മരത്തിൽ കയറി പഴങ്ങൾ തിന്നുകയും പിറ്റേ ദിവസം ആട്ടിൻ കാട്ടത്തിൽ നിന്നും ദഹിക്കാതെ കിടക്കുന്ന അർഗൻ  കുരുക്കൾ ശേഖരിക്കുകയും തുടർന്ന് അതിന്റെ പുറം തോട് തല്ലി ഉള്ളിലുള്ള കുരു എടുത്തു ആട്ടിയാണ്‌ അർബൻ ഓയിൽ പരമ്പരാഗതമായി ഉണ്ടാക്കുന്നത് ! ഇതിനായി ചില സ്ഥലങ്ങളിൽ അവർ ആടുകളെ മരം കയറ്റം പഠിപ്പിക്കാറുണ്ടത്രേ! അർബൻ സ്ത്രീകളുടെ പരമ്പരാഗതമായ കുല തൊഴിൽ  നേരിട്ട് കണ്ടു അർഗൻ ഓയിൽ കൊണ്ടുണ്ടാക്കുന്ന ചില  സുഗന്ധ ദ്രവങ്ങളെക്കുറിച്ചും  മരുന്നുകളെക്കുറിച്ചുമൊക്കെ കണ്ടും മനസ്സിലാക്കിയും വാങ്ങിച്ചും ഞങ്ങൾ പുറത്തേക്കിറങ്ങി. അപ്പോഴേക്കും മിന്റ്  ടീയും അർഗൻ ഓയിൽ കൊണ്ടുണ്ടാക്കിയ ജാമുകളും സോസുകളുമൊക്കെയായി ടേബിളിൽ ബ്രെക് ഫാസ്റ്റ് നിരന്നു കഴിഞ്ഞിരുന്നു.

aum rabia waterfall, Morocco

തുടർന്ന് ഞങ്ങൾ മുകളിലേക്കുള്ള യാത്ര തുടങ്ങി. 4 പ്രാദേശിക ഗ്രാമങ്ങളിലൂടെയുള്ള യാത്ര. നടക്കാൻ പറ്റുന്നവർ മാത്രം ഇത്തരം സാഹസത്തിനു ഇറങ്ങിയാൽ മതി എന്ന് തുറന്നു പറഞ്ഞു കൊള്ളട്ടെ. മുകളിലേക്കും താഴേക്കുമായി 6  കിലോ മീറ്ററുകൾ നടക്കണം. സ്വർഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും കഷ്ടതകൾ നിറഞ്ഞതും എന്ന് പറയുന്നത് പോലെ (ആര് പറഞ്ഞു എന്ന് ചോദിക്കരുത് ) ഒടുക്കം സ്വർഗത്തിൽ  എത്തുമ്പോൾ ആ നടപ്പു വേദനകൾ ഒക്കെ മാറി കൊള്ളും.   
ഹൈ അറ്റ്‌ലസ് മേഖലയാണ് മൊറോക്കോയിലെ പ്രധാന ട്രെക്കിംഗ് ഏരിയ,  ഇംഗ്ലീഷ് സംസാരിക്കുന്ന ട്രെക്കിംഗ് ഗൈഡുകൾ അവിടെ ലഭ്യമാണ്.
ഇംലിൽ, ഔയിർഗെയ്ൻ, അമിസ്മിസ്, ഔറിക വാലി, തുടങ്ങിയ പ്രെധാനപ്പെട്ട താഴ്വാരങ്ങളിലേക്കു കാൽ നടയായി വേണം പോകാൻ. കൂട്ടത്തിൽ വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ  മൗണ്ട് ടൂബ്കലിൽ (4,167 മീറ്റർ) പോകണമെങ്കിൽ വേനൽക്കാലത്തു മാത്രമേ സാധ്യമാകൂ.
വാൽനട്ട്, വില്ലോ, തുടങ്ങിയ മരങ്ങൾക്കിടയിലൂടെ താഴ്വാരത്തിലൂടെ സഞ്ചരിക്കുമ്പോൾ, അംബര ചുംബികളായ ചുവപ്പും പച്ചയും ഇടകലർന്നുള്ള മലകളും പാറകളുമായി മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ഏറെ ആസ്വാദ്യകരാണ് ! ഒടുവിൽ മൊറോക്കോയിലെ മനോഹരമായ ആ വെള്ളച്ചാട്ടത്തിനരികിൽ ഞങ്ങൾ എത്തി. ഊം  റാബിയ വെള്ള ചാട്ടം!! നൂറു കണക്കിന് പേര് അവിടെ ഉണ്ടായിരുന്നു.ചിലർ വെള്ള ചാട്ടത്തിനു താഴെ നിന്ന് കുളിക്കുന്നത് കാണാമായിരുന്നു!  ഫ്രഷ് മുസംബി ജ്യൂസ് കുടിച്ചു ക്ഷീണം മാറ്റി! കുറച്ചു നേരം അവിടെ ചിലവഴിച്ചു. വെള്ളച്ചാട്ടവും മലനിരകളുടെ  ചിത്രങ്ങളും വീഡിയോകളുമൊക്കെ എടുത്തു വീണ്ടും താഴേക്ക് യാത്ര തുടർന്നു.

Morocco Tajine cookware

വൈകുന്നേരം 5 മണിയോടെ  മുഹമ്മദ് മിനി വാനിൽ കയറ്റി തിരികെ ഞങ്ങൾ താമസിക്കുന്ന സിറ്റിയിൽ ഇറക്കി തന്നു. മുഹമ്മദിനോട്  നന്ദി  സൂചകമായി  ശുക്രൻ  ഹബീബീ എന്നാശംസിച്ചു കൊണ്ട് ഞങ്ങൾ താമസ സ്ഥലത്തേക്ക് വേഗം നടന്നു! ഈ ടൂർ മറ്റുള്ളവയെ അപേക്ഷിച്ച് ചെലവേറിയതായിരുന്നു! പക്ഷേ അത്  അൽപ്പം അധിക ചിലവ് അർഹിക്കുന്നു!

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ