നോവൽ
ട്രാൻസ് ജണ്ടർ
- Details
- Written by: Vishnu Madhavan
- Category: Novel
- Hits: 7181
തലയിണയ്ക്ക് സമീപം വച്ചിരുന്ന മൊബൈൽ തുടർച്ചയായി ശബ്ദിക്കുന്നത് കേട്ടാണ് സൂര്യ ഞെട്ടി ഉണർന്നത്. നേരം വെളുത്തിട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നു. സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതോ ട്രെയിൻ കൂകി പാഞ്ഞു പോകുന്നതിന്റെ ഒച്ച കേട്ടു. വെളുപ്പിനെ എപ്പോഴോ ആണ് വന്നു കിടന്നത്. മുഖം ചുളിച്ചു, ആലസ്യത്തിൽ അടഞ്ഞു പോകുന്ന കൺപോളകൾ ചിമ്മി തുറന്നു അവൻ മൊബൈൽ പരതിയെടുത്തു. അമ്മയുടെ കാൾ ആണ്.