മികച്ച ചെറുകഥകൾ
ബൈസൺവാലിയിലെ മഞ്ഞുകാലവും, സ്റ്റാർ ബക്സിലെ കോൾഡ് കോഫിയും
- Details
- Written by: Haneef C
- Category: prime story
- Hits: 557
1
ക്യാബിനിനുള്ളിലെ വിസിറ്റേർസ് പുറത്തിറങ്ങുന്നതു വരെ സാറയ്ക്ക് വെളിയിൽ കാത്തു നിൽക്കേണ്ടി വന്നു. അതിനിടയിൽ അവൾ ഡോറിനു മുകളിലായുള്ള ഹെഡ് മിസ്റ്റ്രസ്സിന്റെ നെയിം ബോർഡിലൂടെ വെറുതെ കണ്ണുകളോടിച്ചു. പഞ്ചായത്ത് വകുപ്പിൽ ക്ലാർക്കായിരുന്ന തന്റെ പഴയ കൂട്ടുകാരി ഇപ്പോൾ ചില്ലു കൂട്ടിനുള്ളിൽ പ്രധാനാദ്ധ്യാപികയുടെ വേഷത്തിലിരിക്കുമ്പോൾ കാലം അവളിൽ വരുത്തിയ മാറ്റങ്ങൾ സാറ ശ്രദ്ധിച്ചു. ശിരോവസ്ത്രത്തിനിടയിലൂടെ അവളുടെ വെളുത്ത മുടിയിഴകൾ സാറയ്ക്കു കാണാമായിരുന്നു. എത്ര വർഷങ്ങൾ.. നിർവചിക്കാനാവാത്ത ചില അടുപ്പങ്ങൾ കാരണമൊന്നുമില്ലാതെ അകന്നു പോകുന്നവയാണ്.