മികച്ച ചെറുകഥകൾ
പുണ്യാളൻ
- Details
- Written by: Dileepkumar R
- Category: prime story
- Hits: 5461
കൊച്ചൊസേപ്പ് കലിതുള്ളിക്കൊണ്ടാണ് വന്നു കേറിയത്. വന്നപാടെ തിണ്ണയിലിരുന്ന കിണ്ടി വലിച്ചൊരേറു കൊടുത്തു. വലിയൊരു ഒച്ചയോടെ അത് ഇരുമ്പുപടിയിൽ തട്ടി ചിലമ്പിച്ചു വീണു. വീടിനു പിന്നിൽ ഓലമടലുകൊണ്ട് കഞ്ഞിക്ക് കത്തിച്ചിരുന്ന അന്നമ്മ ശബ്ദം കേട്ട് പേടിച്ചരണ്ട് ഇറയത്തേക്ക് ഓടിവന്നു. അവിടെയതാ പുണ്യാളനാമധാരിയായ തന്റെ ഭർത്താവ് നിന്നു വിറക്കുന്നു.