മികച്ച ചെറുകഥകൾ
നിറഭേദങ്ങൾ
- Details
- Written by: Sathy P
- Category: prime story
- Hits: 5055
(Sathy P)
നിറങ്ങൾ കുഞ്ഞിപ്പാത്തുവിനെ എന്നും കൊതിപ്പിച്ചിരുന്നു. മുറ്റത്തു നിൽക്കുന്ന പനിനീർപ്പൂവിന്റെ നിറം എന്നും അവൾക്കൊരു ഹരമായിരുന്നു. ഇടവേലിയിലെ പച്ചപ്പാർന്ന വള്ളികൾക്കിടയിലൂടെ എത്തിനോക്കുന്ന മുല്ലമൊട്ടുകളുടെ ചന്തം നോക്കി നിൽക്കുമ്പോൾ ആകാശത്തിലെ നക്ഷത്രങ്ങളെയാണ് അവൾക്കോർമ്മ വരിക. സൂര്യനൊപ്പം നീങ്ങുന്ന സൂര്യകാന്തിപ്പൂക്കളുടെ മഞ്ഞ നിറവും അതിസുന്ദരം. പൂക്കളിൽ വന്നിരുന്നു തേൻ കുടിക്കുന്ന പലനിറത്തിലുള്ള പൂമ്പാറ്റകൾ പലപ്പോഴും അവൾക്കദ്ഭുതമായിരുന്നു. നിറങ്ങൾ ഇഷ്ടമില്ലാത്തവരുണ്ടാവില്ലല്ലോ, ജീവിതത്തിൽ നിറമൊട്ടുമില്ലാത്ത പാത്തുവിനും നിറങ്ങളോടെന്നും ഇഷ്ടം തന്നെയായിരുന്നു.