മികച്ച ചെറുകഥകൾ
തെണ്ടമുത്ത വൃത്താന്തം
- Details
- Written by: Sathish Thottassery
- Category: prime story
- Hits: 5754
(Sathish Thottassery)
അയിലൂർ പാലമൊക്ക് റോഡിലെ പഴയ വീട്ടിലെ ക്ലോക്ക് രാത്രി പത്തടിച്ചു. ശബ്ദം കേട്ട്, ഉറക്കം തൂങ്ങിയ തെണ്ടമുത്തൻ ഞെട്ടി ഉണർന്നു. പത്തു മണിക്കേ നാട് നിദ്ര പൂകിയിരിക്കുന്നു. വേല കഴിഞ്ഞതിൽ പിന്നെ ഒരു മനുഷ്യകുട്ടിയും തന്നെ തിരിഞ്ഞു നോക്കാൻ മിനക്കെട്ടില്ലല്ലോ എന്ന് തെണ്ടമുത്തൻ കുണ്ഠിതത്തോടെ ഓർത്തു. അത് മനുഷ്യസഹജമാണ്. അവനവനു ആവശ്യമുള്ളപ്പോൾ എടുത്തു്
എഴുന്നെള്ളിച്ചു് അർമാദിക്കും.