മികച്ച ചെറുകഥകൾ
ഉത്സവമേളം
- Details
- Category: prime story
- Hits: 3876
സന്ധ്യ കഴിഞ്ഞ സമയം. നിലാവ് പരന്നു തുടങ്ങിയിട്ടുണ്ട്. പുതുമയുടെ പ്രൗഢി വിളിച്ചോതുന്ന കോൺക്രീറ്റ് പാലം. പാലത്തിനു മീതെ ഗ്രാമത്തേയും ടൗണിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ടാറിംഗ് റോഡ്. താഴെ കടുത്ത വേനലിലും കുലംകുത്തി ഒഴുകുന്ന ഇലഞ്ഞേലി തോട്. കല്ലുകൾ അടർന്നുമാറി പൊളിഞ്ഞു കിടന്ന കൽപ്പടവുകളിലേയ്ക്ക് അയാൾ മെല്ലെ ഇരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി മിക്കവാറും എല്ലാ ദിവസവും അയാൾ ഇവിടെ വന്നിരിക്കുന്നത് പതിവാണ്.