മികച്ച ചെറുകഥകൾ
സമ്മാനം
- Details
- Written by: Sathy P
- Category: prime story
- Hits: 10905
(Sathy P)
അച്ഛന്റെ കൂടെ ജോലി ചെയ്യുന്നവർ നാട്ടിൽ വരുമ്പോഴൊക്കെ അവൾക്കായി അച്ഛൻ കൊടുത്തയക്കുന്ന ഓരോ സമ്മാനപ്പൊതികളുണ്ടാവാറുണ്ട്. 'അച്ഛന്റെ പൊന്നുമോൾക്ക് ' എന്ന വികൃതമായ കൈയക്ഷരത്തോടെ. ആ സ്നേഹനിധിയായ അച്ഛന്റെ വിയർപ്പിൽക്കുതിർന്ന സമ്മാനങ്ങളും, കൈയക്ഷരങ്ങളും എന്നും അവജ്‌ഞയോടെയാണ് അവൾ വീക്ഷിച്ചിരുന്നത്. കാരണം അവയെല്ലാം അവൾ പ്രതീക്ഷിക്കുന്നതിനേക്കാൾ താഴ്ന്ന നിലവാരം പുലർത്തുന്നവയായിരുന്നു...