മികച്ച ചെറുകഥകൾ
പ്രേമസരോവരം
- Details
- Written by: Divya Reenesh
- Category: prime story
- Hits: 5404
ജനിമൃതികൾക്കിടയിൽ യുഗാന്തരങ്ങൾക്കപ്പുറത്ത്… നിറയെ നീലക്കടമ്പ് പൂത്തുലഞ്ഞു നിൽക്കുമ്പോൾ, ആകാശം മേഘക്കുഞ്ഞുങ്ങളോടൊത്ത് ശാന്തമായി ഉറങ്ങുകയായിരുന്നു. കാറ്റ് പതുക്കെ വീശുന്നുണ്ടായിരുന്നു. എങ്ങും നിശ്ശബ്ദതയാണ്... കാളിന്ദിയിലെ ഓളങ്ങൾ ഇളകുന്നുണ്ട്. പ്രകൃതി എന്നത്തേതിലും സുന്ദരിയായിരുന്നു.