മികച്ച ചെറുകഥകൾ
പ്രിയമോടെ
- Details
- Written by: T V Sreedevi
- Category: prime story
- Hits: 6866
(T V Sreedevi )
തന്റെ മകനെ അഞ്ചാം ക്ലാസ്സിൽ ചേർക്കുമോ എന്നറിയാനാണ് അവൾ വന്നത്. അവൾക്ക് ഒരു മുപ്പത്തഞ്ചിനോടടുത്തു പ്രായം വരും. വെളുത്തു മെലിഞ്ഞു ഉയരമുള്ള ഒരു സ്ത്രീ. അവളുടെ കൂടെ കുട്ടിത്തം നഷ്ടപ്പെട്ട ഒരു പത്തുവയസ്സുകാരനും. മെയ് മാസത്തിൽ പുതിയ കുട്ടികളെ ചേർക്കുന്ന സമയമായിരുന്നു. അന്ന് ഞങ്ങൾ നാലു പേരുണ്ടായിരുന്നു ഡ്യൂട്ടിക്ക്.