മികച്ച ചെറുകഥകൾ
നാളെയിലേക്ക്
- Details
- Written by: Chief Editor
- Category: prime story
- Hits: 3481
വിചിത്രമെന്നു പറയട്ടെ, അവന്റ ആവശ്യം തള്ളിക്കളയാൻ എനിക്ക് ഒട്ടുമേ കഴിയില്ല. അവിവാഹിതനായ എന്നോട് "ഒരാളെ കൊല്ലാമോ?" എന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ ഒരു തമാശ കേട്ട ലാഘവത്തോടെ തള്ളിക്കളയാൻ മാത്രമേ എനിക്കു കഴിയൂ. പിന്നെ ചോദിച്ചത് 'ആരെങ്കിലു' മല്ലല്ലോ! തലമുറകൾക്കപ്പുറത്തുനിന്നും എന്റെ ജീനുകൾ വഹിക്കുന്നവൻ എനിക്കാരെങ്കിലുമാവുന്നതെങ്ങനെ? പൗത്രനോ, പ്രപൗത്രനോ അതോ അതിനും ശേഷമുള്ളവനോ?