മികച്ച ചെറുകഥകൾ
തികച്ചും യാദൃശ്ചികം
- Details
- Written by: Asokan VK
- Category: prime story
- Hits: 3983
(Asokan VK)
ഒരു കോയമ്പത്തൂർ യാത്ര കഴിഞ്ഞു പാലക്കാടെത്തുമ്പോൾ രാത്രി വൈകിയിരുന്നു. നഗരം ഉറങ്ങി തുടങ്ങി. ട്രാൻസ്‌പോർട്ട് സ്റ്റാൻഡും പരിസ്സരവും യാത്രക്കാരെ പോലെ തന്നെ അക്ഷമയോടെ നില്കുന്നു. വീട്ടിലെത്താൻ ഇനിയും മറ്റൊരു ബസ്സ് പിടിക്കണം. അവസ്സാന ബസ്സിന് സമയമായി. പ്രഭാത ഭക്ഷണത്തിന് ശേഷം കാര്യമായൊന്നും കഴിച്ചിരുന്നില്ല....സമയം കിട്ടിയില്ല....ചായയുടെ എണ്ണം മാത്രം കൂടിയിരുന്നു.