മികച്ച ചെറുകഥകൾ
ചോർച്ചയുടെ തത്വശാസ്ത്രം
- Details
- Written by: Jinesh Malayath
- Category: prime story
- Hits: 2368
(Jinesh Malayath)
പുറത്ത് കോരിച്ചൊരിയുന്ന മഴ. ഈ വർഷത്തെ ആദ്യത്തെ മഴയാണ്. ശേഖരൻ മുതലാളി ഒരു സിഗരറ്റ് കത്തിച്ച് ഒന്ന് ആസ്വദിച്ചു വലിച്ചുകൊണ്ട് പുറത്തേക്കും നോക്കി കസേരയിൽ ചാരിക്കിടന്നു. ചെകിടടപ്പിക്കുന്ന ഇടിമുഴക്കവും നിലത്തിറങ്ങി വെട്ടുന്ന മിന്നലും മുതലാളിയുടെ മദ്യലഹരിയെ ഒന്നുകൂടെ ഉത്തേജിപ്പിച്ചു. വൈദ്യുതി എപ്പോഴേ സ്ഥലം കാലിയാക്കിയിരിക്കുന്നു. കൂരാക്കൂരിരുട്ടത്ത് മിന്നലുകൾ പല തരത്തിലുള്ള ചിത്രങ്ങൾ വരയ്ക്കുന്നത് പോലെ തോന്നി.