മികച്ച ചെറുകഥകൾ
കാട്ടാനചരിതം
- Details
- Written by: വി. ഹരീഷ്
- Category: prime story
- Hits: 3554
വേനലിറങ്ങിയപ്പോൾ ആനയിറങ്ങി. ആനയിറങ്ങി സഹ്യനിൽ നിന്നൊഴിഞ്ഞ്, മലയിറങ്ങി, കുന്നൊഴിഞ്ഞ്, ബഫർസോണിലൂടെ നടന്ന്, നാട്ടിലെത്തി, നാട്ടിലെത്തി ആളുകളെ പേടിപ്പിച്ചു. പിന്നെ നഗരത്തിലൂടെ നടന്ന് തൃശ്ശൂര് വടക്കുംനാഥന്റെ മുമ്പില് നിന്നു. നാട്ടാനകളും,താപ്പാനകളും, കുങ്കിയാനകളും പരസ്പരം നോക്കി ചിരിച്ചു. മൃഗസ്നേഹികൾ ആനയുടെ വിധിയൊച്ഛയിൽ ഞെടുങ്ങി.