മികച്ച കവിതകൾ
ശാന്തിമാർഗ്ഗം
- Details
- Written by: O.F.PAILLY Francis
- Category: prime poetry
- Hits: 3274
(പൈലി.0.F തൃശൂർ)
വിലാപങ്ങളെങ്ങു മകറ്റീടണേ,
വിരഹങ്ങൾ നിറയുമീ ജീവിതത്തിൽ.
വിശുദ്ധിതൻ വെൺമ തൂകീടണേ,
വിദൂരസ്ഥരാമീ മക്കളിലെന്നും.
ചുടുനിശ്വാസങ്ങളിൽ പോലുമങ്ങേ,
നിശ്ശബ്ദസാന്ത്വന മൊഴുക്കീടണേ.