മികച്ച കവിതകൾ
മിഴിയോരം
- Details
- Written by: O.F.PAILLY Francis
- Category: prime poetry
- Hits: 3043
(പൈലി.ഓ.എഫ് തൃശൂർ.)
പുള്ളുകളെന്തേയുറങ്ങിയില്ലായിന്നു
പുതുമലർഗന്ധം വിടർന്നതില്ലാ.
മധുരപ്രതീക്ഷയിൽ നെയ്ത സ്വപ്നങ്ങൾ,
മാറോടു ചേർക്കാൻ കഴിഞ്ഞതില്ല.
മനസ്സിനുള്ളിൽ മയങ്ങും മണിപ്പിറാവെ,
മൗനമായ് നീയിന്നു കേഴുന്നതെന്തേ?