മികച്ച കവിതകൾ
തോൽവി
- Details
- Written by: Bindu Dinesh
- Category: prime poetry
- Hits: 2178
(Bindu Dinesh)
എല്ലായിടത്തും
തോറ്റുപോയവരുടെയുള്ളിൽ
ജീവിതം കിടന്നു കല്ലിച്ചതിന്റെ
ഒരടയാളം ഉറഞ്ഞുകിടക്കും.
പിന്നെയുള്ള ജന്മത്തിൽ
തലച്ചോറും അവയവങ്ങളും
എന്തിന് കോശങ്ങൾപോലും പുതുക്കപ്പെട്ടാലും
ആ കല്ലിപ്പ് അവിടെത്തന്നെയുണ്ടാകും...