മികച്ച കവിതകൾ
തൂപ്പ്
- Details
- Written by: Bindu Dinesh
- Category: prime poetry
- Hits: 3287
മുറ്റമടിക്കുമ്പോൾ
ഒരു കൂട്ടം കരിയിലകൾ ഇളകിപ്പറക്കുന്നു.....
മണ്ണിരക്കൂടുകൾ തകർന്നമരുന്നു
മണ്ണിലൊട്ടിപ്പോയ കടലാസുകൾ
വാക്കായ് ചിത്രങ്ങളായ് അടർന്ന് മാറുന്നു
കോതിയൊതുക്കപ്പെട്ട്
മണ്ണിന്റെ മുഖം ജ്വലിക്കുന്നു....